നല്ല ആട്ടിയ വെളിച്ചെണ്ണ വേണോ !! വെറുതെ പറയുക അല്ല . ഞങ്ങള്‍ ഈയെടെ അമ്പതു തേങ്ങ ആട്ടി . ഞാന്‍ അതിന്റെ കഥ പറയാം
.
ജൂണ്‍ മുന്നാം തീയതി രാത്രി എട്ടു മണിയോടെ എനിക്കൊരു ഫോണ്‍ . വിളിക്കുന്നത് പ്രസന്നകുമാര്‍ എന്ന എന്റെ കൂട്ടുകാരന്‍ . പുള്ളിക്കാരന്‍ പറയുകയാണ് , ജോണേ, ഒരു ചാക്ക് തേങ്ങ ഒത്തു കിട്ടി , നാളെ തന്നെ അത് മുറിച്ചു വക്കണം .താമസിച്ചാല്‍ കേടു ആവും . ഇത് കേട്ടപോള്‍ എന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി , നാളെ മഴ തുടങ്ങുക ആണ് . ജൂണ്‍ നാലു . ഈ തേങ്ങ മുറിച്ചു വച്ചാല്‍ എങ്ങനാ ഉണങുന്നെ ? ഞാന്‍ തിരിച്ചു ചോദിച്ചു . നല്ല നാലു വെയില് കിട്ടിയാല്‍ മതി എല്ലാം ശരി ആകും എന്ന് പ്രസന്നകുമാര്‍ ചേട്ടന്‍ .ഫോണ്‍ സംഭാഷണം അവസാനിച്ചു . ഇനി അല്പം ഫ്ലാഷ് ബാക്ക് , രണ്ടു മാസം മുന്‍പ് ഞാനും പ്രസന്നന്‍ ചേട്ടനും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു . അതിന്‍ പ്രകാരം ഞങ്ങള്‍ രണ്ടു പേരും കൂടി തേങ്ങ ആട്ടും , തൊണ്ടും, ചിരട്ടയും പാതി വെളിച്ചെണ്ണയും എനിക്ക് , പിണ്ണാക്കും, പാതി വെളിച്ചെണ്ണയും അദ്ദേഹത്തിന് . അതാണ് പ്രസന്നന്‍ ചേട്ടന്‍ ഈ കാര്യം പറഞ്ഞു വന്നപ്പോള്‍ ഒഴിഞ്ഞു മാറാന്‍ എനിക്ക് പറ്റാഞ്ഞത്.
ഞാന്‍ ആകെ സങ്കടത്തില്‍ ആയി . വീട്ടില്‍ ഞാന്‍ ഇത് എങ്ങനെ അവതരിപ്പിക്കും .ഞാന്‍ രാവിലെ ജോലിക്ക് പോയാല്‍ വയ്കുന്നേരം മാത്രമേ മടങ്ങി വരൂ . ആര് തേങ്ങ ഉണക്കും . അല്ലെങ്കിലും മഴ ആയാല്‍ എങ്ങനെ തേങ്ങ ഉണങ്ങാന്‍ ആണ് അവസാനം ഞാന്‍ രണ്ടും കല്പിച്ചു തേങ്ങ ആട്ടുന്ന കാര്യം ഭാര്യക്കും , അച്ഛനും മുന്‍പില്‍ അവതരിപിച്ചു . വെടിവപ്പും , ഒഴിഞ്ഞു മാറലും ഒക്കെ ഉണ്ടായി . അവസാനം സമാധാന സന്ധി ഒപ്പ് വച്ചു!!!!
ഞാന്‍ ഒരു ഓട്ടോ പിടിച്ചു തേങ്ങ വീട്ടില്‍ എത്തിച്ചു . അന്ന് വയ്കുന്നേരം അത് ഉടച്ചു വച്ചു . തേങ്ങ വെള്ളം കുറെ ഞങ്ങള്‍ കുടിച്ചു . പിറ്റേ ദിവസം രാവിലെ നല്ല വെയില്‍ ഉണ്ടായിരുന്നു . ഭാര്യയും അച്ഛനും കൂടി തേങ്ങ വെയിലത്ത് വച്ചു . അന്ന് മുതല്‍ തേങ്ങ ആട്ടുന്നത് വരെ അതിനെ വെയിലത്ത് വച്ചതും എടുത്തതും അവര്‍ രണ്ടു പേരും ആണ് എന്നത് നന്ദിയോടെ ഓര്‍കുന്നു.
അപകടം ഞങ്ങളെ കാത്തിരിക്കുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞില്ല . ഇരമ്പി എത്തിയ മഴ ആയിരുന്നു അപകടം . വെയില്‍ തെളിയാത്തത് കാരണം , തേങ്ങ ശരിക്ക് ഉണങുന്നതും ഇല്ല . അപ്പോളാണ് പ്രസന്നന്‍ ചേട്ടന്‍ ഇടപെട്ടത് . മുറി ചൂടാക്കുന്ന ഒരു ഹീറ്റര്‍ സംഘടിപിച്ചു . ഒരു കമ്പി വല പ്രസന്നന്‍ ചേട്ടന്റെ വീട്ടില്‍ ഉണ്ടായിരുന്നു . ഒരു സ്കുട്ടരില്‍ കമ്പി വലയും താങ്ങി, രണ്ടു കയ്യ് യും പിടിക്കാതെ , പിറകില്‍ ഇരുന്നു യാത്ര ചെയ്താണ് കമ്പിവല വീട്ടില്‍ എത്തിച്ചത് .
ഹീറ്റര്‍, കമ്പിവല ഇവ വീട്ടില്‍ എത്തിയതോടെ തേങ്ങ അപകടനില തരണം ചെയ്തു . ഇടയ്ക്കു കിട്ടുന്ന വെയില്‍ മാത്രം കൊള്ളികും . ഏക ദേശം ഒരു മാസം വേണ്ടി വന്നു തേങ്ങ ശരിക്കും ഉണങ്ങാന്‍ . കഴിഞ്ഞ ദിവസം തേങ്ങ ആട്ടി . ആകെ അഞ്ചര കിലോ കൊപ്ര ഉണ്ടായിരുന്നു . മുന്നെര കിലോ വെളിച്ചെണ്ണ കിട്ടി .
ഈ പരിപാടിയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം
ഒന്ന് - നമ്മുടെ ലക്‌ഷ്യം നല്ലതാണു എങ്കില്‍ നാം അറിയാതെ , പ്രതീക്ഷിക്കാത്ത സഹായം നമുക്ക് കിട്ടും . നല്ല വെളിച്ചെണ്ണ കിട്ടണം എന്നത് ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം . അതിനു വേണ്ടി ഞങ്ങള്‍ പ്രയത്നം ചെയ്തപ്പോള്‍ , ഹീറ്റര്‍ കമ്പിവല ഇവയുടെ രൂപത്തില്‍ ഞങ്ങള്‍ക്ക് സഹായം കിട്ടി .
രണ്ടു - ഞങ്ങളുടെ കുടുംബത്തില്‍ ഒരു ഒത്തൊരുമ വളര്‍ത്തുവാന്‍ വെളിച്ചെണ്ണ ആട്ടി എടുക്കല്‍ സഹായിച്ചു . ഭാര്യ അച്ഛന്‍ മക്കള്‍ ഇവരെല്ലാം , കയ്യി മെയി മറന്നു സഹായിച്ചു . എത്രെയോ തവണ മഴ വരുമ്പോള്‍ എല്ലാം പറുക്കി കെട്ടി ഞങ്ങള്‍ ഓടിയിട്ടുണ്ട് .
മൂന്നു - ഇങ്ങനെ ആണ് വെളിച്ചെണ്ണ ഉണ്ടാകുന്നതു എന്ന് എന്റെ രണ്ടു മക്കളും പഠിച്ചു . അതാണ് ഏറ്റവും വലിയ നേട്ടം .
നാലു - ഇത് കച്ചവട സംസ്കാരത്തിന് നേരെ ഉള്ള ഒരു വെല്ലു വിളി ആണ് . കച്ച വട സംസ്കാരത്തിന്റെ നെറി കേടുകള്‍ക്ക് നേരെ ഉള്ള പ്രതിഷേധം ആണിത് . കൊടുക്കുന്ന കാശിനു നല്ല വെളിച്ചെണ്ണ തരാതെ മായം ചേര്‍ത്ത വെളിച്ചെണ്ണ തരുന്ന കച്ചവട കാരന് നേരെ ഉള്ള പ്രതിഷേധം ആണിത്.
അഞ്ചു - മറവിയില്‍ നശിക്കാന്‍ തുടങ്ങിയ കുറെ ഓര്‍മകളുടെ വീണ്ടുടുപ്പ് ആണിത് . കുറെ മണങ്ങളുടെ, കുറെ രുചികളുടെ വീണ്ടെടുപ്പു . ഒരു നല്ല സംസ്കാരത്തിന്റെ വീണ്ടുടുപ്പ് . നല്ല വെളിച്ചെണ്ണയുടെ നറുമണം , രാസ വസ്തുക്കളുടെ അല്ല . നല്ല തേങ്ങ പിന്നാക്കിന്റെ രുചി . നാം ഒന്ന് ഒത്തോരിമിച്ചു പരിശ്രമിച്ചാല്‍ വീണ്ടു എടുക്കുവാന്‍ പറ്റാത്തതായി ഒന്നും ഇല്ല എന്ന് ഈ വെളിച്ചെണ്ണ നിര്‍മാണം എന്നെ പഠിപിച്ചു.
നാടിനെ സ്നേഹിക്കുന്ന നാട്ടു രുചികളെ സ്നേഹിക്കുന്ന വെളിച്ചെണ്ണ യെ സ്നേഹിക്കുന്ന എല്ലാ മാന്യ പ്രവാസി കള്‍ക്കും ആയി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു . വായനക്കാര്‍ അഭിപ്രായം പറയണം .നന്ദി നമസ്കാരം .

നന്നായി...തേങ്ങയുണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെ ഒരു സുഗന്ധമുണ്ടല്ലോ..ആഹഹ
ReplyDeleteകുറച്ച് കാലമായി വീട്ടില്‍ വെളിച്ചെണ്ണ വാങ്ങാറേയില്ല. മുന്നൂറോ നാനൂറോ നാളികേരം ഒന്നിച്ച് വെട്ടിയുണക്കും. അത് ആട്ടി വെച്ചതിന്നു ശേഷം വീണ്ടും ഉണ്ടാക്കും. പല പ്രാവശ്യമായി ഒരു കൊല്ലത്തേക്ക് വേണ്ടുന്ന എന്ന ഉണ്ടാക്കി സൂക്ഷിച്ചു വെക്കും. എല്ലാം വേനല്‍കാലത്താണ് ചെയ്യുക. എണ്ണ കാറാതിരിക്കുവാന്‍ രണ്ടോ മൂന്നോ ദിവസം വായ വട്ടമുള്ള പാത്രത്തിലാക്കി വെയിലത്ത് വെക്കും. പോസ്റ്റില്‍ പറഞ്ഞതു മാതിരി കഴിയുമെങ്കില്‍ ഇതു തന്നെയാണ് ഉത്തമം.
ReplyDeleteചേട്ടാ ഈ പോസ്റ്റ് തകര്‍ത്തു ...ശുദ്ധമായ വെളിച്ചെണ്ണ പോലെയുള്ള ആത്മാര്‍ത്ഥമായ പോസ്റ്റ്.
ReplyDeleteനന്ദി താങ്കളുടെ അഭിപ്രായം എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം . താങ്കള്‍ക്ക് നമസ്കാരം . ഇനിയും വരണം ..........
ReplyDeleteഇനി ശുദ്ധമായ പപ്പടത്തിനെവിടെപ്പോകും!
ReplyDeleteനല്ല പോസ്റ്റ്. ഇതു പോലെ വളരെ എളുപ്പം സാധിക്കാവുന്ന ഒന്നാണ് പച്ചക്കറി വളര്‍ത്തല്‍.
കുട്ടിക്കള്‍ക്കത് ഉപകാരപ്രദമായ പഠനവും ആകും!
മാതൃകാപരമായ സംരംഭത്തെ അഭിനന്ദിക്കുന്നു.
ReplyDeleteപോസ്റ്റിട്ടതും ഉചിതമായി.
ആശംസകള്‍
Thanks for the information.
ReplyDelete