ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് ഞാന്‍ ഡബിള്‍
ഡ
ക്കര് ബസില്‍ കയറിയ കഥ ആണ് . ഒത്തിരി കാലം കൊണ്ട് എന്റെ മനസിലെ ഒരു ആശ ആയിരുന്നു
ഡബിള്‍
ഡ
ക്കര് ബസില്‍ കയറുക എന്നത് . ഒരു ആഴ്ച മുന്‍പേ മനസ്സില്‍ തീരുമാനിച്ചു ജൂണ്‍ പന്ത്രണ്ടാം തീയതി അവധി എടുത്തു മോനെയും കൂട്ടി തിരുവന്തപുരത്ത് പോകണം ഡബിള്‍
ഡ
ക്കര് ബസില്‍ ബസില്‍ കയറണം . തലേ ദിവസം വീട്ടില്‍ ഈ കാര്യം അവതരിപ്പിച്ചു . അച്ഛന് പറഞ്ഞു , " എടാ നിനക്ക് നാണം ഇല്ലെ ? പ്രായം ഇത്രേ ഒക്കെ ആയല്ലോ , ഇനിയം അവന് നടക്കുവ ബസേല്‍ കേറാന്‍ .........". എനിക്ക് ചിരി വന്നു . ഭാര്യ പറഞ്ഞു " മഴ പെയ്യും തന്നെ അങ്ങ് പോയാല്‍ മതി കൊച്ചിനെ വിടത്തില്ല ഇപ്പോഴെ പറഞ്ഞേക്കാം "..........ഞാന്‍ വാദിക്കാന്‍ നിന്നില്ല . ഇനിയും ഞാന്‍ ഇത് കേള്‍ക്കാതെ കൊച്ചിനെ കൊണ്ടുപോയി അവനു പനി എങ്ങാനും പിടിച്ചാല്‍ ........ഈശ്വര .......വേണ്ട .......അവനെ കൊണ്ടുപോകുന്നില്ല !!!
രാവിലെ ഞാന്‍ എഴുന്നേറ്റു , ബസില്‍ കയറി ചെങ്ങന്നൂര്‍ എത്തി . അവിടുന്ന് ട്രെയിന്‍ .
തിരുവന്തപുരത്ത് എത്തിയപ്പോള്‍ മണി പത്തു . സ്റ്റേഷനില്‍ തന്നെ ഉള്ള വെജിട്ടെര്യന് ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു . നേരെ കിഴക്കെ കോട്ടയില്‍ എത്തി . അവിടെ നിന്നും ശംക്ക് മുഖം വരെ
ഡബിള്‍
ഡ
ക്കര് ബസ് സര്‍വീസ് നടത്തുന്നു എന്ന് കേട്ടിരുന്നു . അടുത്ത സര്‍വീസ് 12 നു ആണ്
എന്ന് അറിയാന്‍ സാധിച്ചു . മണി പത്തര ആയതേ ഉള്ളു . ഞാന്‍ കിഴക്കെ കോട്ട ഒന്ന് ചുറ്റി കറങ്ങി തിരിച്ചു വന്നു ഇരിപ്പായി . മണി പന്ത്രണ്ടു , പല പല വണ്ടിയും പോകുന്നു .....
ഡബിള്‍
ഡ
ക്കര് കാണുനില്ല . ഇരുന്നു മടുത്തു . മണി പന്ത്രണ്ടര . ഞാന്‍ ഓഫീസില്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു12 ഇന്റെ ട്രിപ്പ് ക്യാന്‍സല്‍ ചെയ്തു എന്ന് .ഇനിയും ഒന്ന് മുപ്പതിന് മാത്രമേ അടുത്ത
ഡബിള്‍
ഡ
ക്കര് ബസ് ഉള്ളു . ഇത് കേട്ടപ്പോള്‍ എനിക്ക് സങ്കടം വന്നു . ഇന്നിനി ബസില്‍ കയറേണ്ട എന്ന് തീരുമാനിച്ചു . ആര്‍ക്കറിയാം 1.30 ന്റെ സര്‍വീസ് കാണുമോ എന്ന് . എനിക്ക് തിരിച്ചു പന്തളത്തിന് പോകുകയും വേണം . വേണ്ട ഇനി ഒരിക്കല്‍ ഇവിടെ വന്നു
ഡബിള്‍
ഡ
ക്കര് ബസില്‍ കയറാം . ഇങ്ങനെ ചിന്തിച്ചു ഞാന്‍ അവിടെ കണ്ട മറ്റൊരു ബസില്‍ കയറി സെക്രടരിയെട്ടിനു
മുന്‍പിലുള്ള സ്റ്റോപ്പില്‍ ഇറങ്ങി . കുറച്ചു പുസ്തകം വാങ്ങി . മടങ്ങി തമ്പാന്നൂര്‍ പോകാന്‍ ബസില്‍ കയറി. വെറുതെ വാച്ചില്‍ നോക്കിയപ്പോള്‍ മണി 1.15 പെട്ടന്ന് മനസ്സില്‍ ഒരു ഉള്‍വിളി . കിഴക്കെ കോട്ട വരെ ഒന്ന് പോയി നോക്കിയാലോ . ...... നേരെ കിഴക്കെ കോട്ടയിലേക്ക് . അതാ നിക്കുന്നു മുന്പില് നമ്മുടെ ആന .......അല്ല
ഡബിള്‍
ഡ
ക്കര് ബസ് ............ബസ് ഇറങ്ങി ഒറ്റ ഓട്ടം വച്ച് കൊടുത്തു ........
ഡബിള്‍
ഡ
ക്കര് ബസ് ഇന്റെ മുകളില്‍ ചെന്നാണ് ഓട്ടം നിറുത്തിയത് ........
ഡബിള്‍
ഡ
ക്കര് ബസില്‍ യാത്രക്കാര്‍ അധികം ഇല്ല . ഞാന്‍ ഏറ്റവും മുന്പില് ഇരുന്നു . ഹിന്ദി സംസാരിക്കുന്ന രണ്ടു കൊച്ചു പയ്യന്മാര് എന്റെ അടുത്ത് ഇരിക്കുന്നുണ്ട് . യാത്ര ആരംഭിച്ചു . കണ്ടക്ടര്‍ വന്നു 7 രൂപയുടെ ടിക്കറ്റ് തന്നു .
തിരക്കിലുടെ
ഡബിള്‍
ഡ
ക്കര് ബസ് . മുന്‍പോട്ടു നീങ്ങി . നഗരം പിന്നോട്ട് ഒഴുകാന്‍ തുടങ്ങി . ഞാന്‍ ഒരു കൊച്ചു കുട്ടിയായി മാറി . അച്ഛന്റെ തോളില്‍ ഇരുന്നു പെരുന്നാള്‍ കാണുന്ന കൊച്ചു കുട്ടിയെപോ്ലെ ഞാന്‍ നഗരത്തെ അത്ഭുതത്തോടെ നോക്കി . ഒരു മുന്നാം കണ്ണില്‍ എല്ലാം കാണുന്നത് പോലെ . റോഡിന്റെ വശത്തുള്ള വന്‍ മരങ്ങളുടെ ശാഖകള്‍ ബസിനോട് കിന്നാരം പറയുന്ന ശബ്ദം ഇടയ്ക്കു കേള്‍ക്കാം . സെക്രട്ടരിയെട്ടു , യുണി വേര്സിടി , വിമാന താവളം , എ കെ ജി സെന്റര്‍ , അങ്ങനെ എല്ലാത്തിന്റെയും ഒരു പുതിയ മുഖം ഞാന്‍ കണ്ടു .
വിമാന താവളത്തില്‍ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ടെകിലും , ഉയ്റന്ന മതില് കാരണം മുന്‍പ് ഒന്നും കാണാന്‍ പറ്റിയിരുനില്ല. എന്നാല്‍
ഡബിള്‍
ഡ
ക്കര് ബസില്‍ ഇരിക്കുന്ന എന്റെ മുന്പില് മതില് വാ പൊളിച്ചു തല താഴ്ത്തി നിന്നു. ഈ പ്രാവശ്യം ഞാന്‍ മതിലിനെ തോല്പിച്ചു !!!.......എല്ലാം കണ്ടു വിമാനം ഇറങ്ങുന്നത് ..... വിമാനം കിടക്കുന്നത് ...... റണ്‍ വേ..... അങ്ങനെ എല്ലാം
ഡബിള്‍ ഡ ക്കര് ബസ് ശംക്ക്മുഖത്ത് എത്തി . യാത്രക്കാര്‍ എല്ലാം ഇറങ്ങി . ഞാന്‍ മാത്രം ഇറങ്ങിയില്ല . വീണ്ടും ടിക്കറ്റ് എടുത്തു . കണ്ടക്ടര്‍ ചിരിച്ചു ........ പുതിയ യാത്രക്കാര്‍ വന്നു . വീണ്ടും യാത്ര തുടങ്ങി . പുതിയ പുതിയ കാഴ്ചകള്‍ ....... പാളയം പള്ളി ..... ജുമാ പള്ളി .... രക്ത സാക്ഷി മണ്ഡപം ...... ഗ്രൌണ്ട് ...... അങ്ങനെ എന്തെല്ലാം
എന്റെ
ഡബിള്‍ ഡ ക്കര് ബസ്
യാത്ര ഞാന്‍ ഒരിക്കലും മറകില്ല
പുറപ്പെട്ട ഇടത്തേക്ക് ബസ് തിരികെ എത്തി . ബസിനു സലാം പറഞ്ഞു ഞാന്‍ മടക്ക യാത്ര ആരംഭിച്ചു . ഇനിയും പോകണം കുടുംബവും ഒത്തു . നിങ്ങളും പോകണം വായനക്കാരെ ഒരിക്കല്‍ തിരുവന്തപുരത്ത് ,
ഡബിള്‍
ഡ
ക്കര് ബസില്‍ കയറാന്‍ ...... എന്റെ അനുഭവം ഞാന്‍ എഴുതി .. ഞാന്‍ കണ്ട നഗരത്തിന്റെ കുറച്ചു ചിത്രങ്ങളും
കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍ ........
ഇതാ ..... അഭിപ്രായം പറയാന്‍ മറക്കരുത് ...... നന്ദി .. നമസ്കാരം
Good
ReplyDeleteഗോഡ് ഓഫ് സ്മാൾ തിങ്സ്......
ReplyDeleteകൊള്ളാം ഈ ഡബിള്‍ ഡക്കര്‍ യാത്ര . ഒരു കുട്ടി മനസിന്റെ കൌതുകം ഫീല്‍ ചെയ്തു.എന്നെങ്കിലും ഒരിക്കല്‍ പറ്റിയാല്‍ ഒരു യാത്ര തരപ്പെടുത്തണം.
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്.താങ്കളുടെ ഈ യാത്ര എനിക്കും ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചു! കാരണം ഞങ്ങളുടെ കുട്ടിക്കാലത്ത്,അവിടെത്തന്നെ ജനിച്ചു വളര്‍ന്ന എന്റെ അമ്മയ്ക്ക്, ഞങ്ങളെയെല്ലാം ഇതേ ബസ്സില്‍ കയറ്റി നഗരം കാണിച്ചുതരാന്‍ എന്തിഷ്ടമായിരുന്നെന്നോ?
ReplyDelete