Tuesday, July 3, 2012

വരുന്നോ മണ്‍ ചട്ടിയില്‍ വല്ലതും കഴിക്കാം !!!


                                              ഏകദേശം ആറു മാസം മുന്‍പാണ്‌ , എന്നാല്‍ ഇനി ആഹാരം കഴിക്കുന്നത് മണ്‍ പാത്രത്തില്‍ മതി എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു . അതിനു കാരണം ലോഹ പാത്രങ്ങളെപറ്റി , വന്ന ചില വാര്‍ത്തകള്‍ ആണ് . ലോഹ പാത്രങ്ങളില്‍ ആഹാരം പാചകം ചെയ്യുമ്പോള്‍ , അലൂമിനിയം പാത്രങ്ങള്‍ അടക്കമുള്ളവയില്‍ നിന്നും ലോഹങ്ങള്‍ ആഹാരതോടൊപ്പം ഉള്ളില്‍ ചെല്ലുകയും വിവിധ ശരീര ഭാഗങ്ങളില്‍ അടിയുകയും ചെയ്യും .

                                               Alzheimer's patients, നടത്തിയ പരിശോധനയില്‍ , അവരുടെ തലച്ചോറില്‍ വന്‍ തോതില്‍ അലൂമിനിയം അടിഞ്ഞിരുന്നതായ് ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട് Alzheimer'sഅല്ഷെ മേര്സ് രോഗം എന്താണെന്നു മനസ്സില്‍ ആയോ ? പെട്ടെന്നുള്ള വല്ലാത്ത ഓര്മ നശിക്കല്‍ ആണിത് . തന്മാത്ര എന്ന സിനിമയില്‍ , മോഹന്‍ലാല്‍ അല്ഷെ മേര്സ് രോഗം പിടി പെട്ട ഒരാളായി നന്നായി അഭിനയികുന്നുണ്ട് .

                                                                                        കേരളത്തില്‍ അല്ഷെ മേര്സ് രോഗം കൂടി വരുന്നതായി വാര്‍ത്തകള്‍ ഉണ്ട് . നാം ആഹാരം പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ഭൂരിഭാഗവും അലുമിനിയം കൊണ്ട് നിര്‍മിച്ചവ ആണ് . സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ അടുക്കള ഒന്ന് പരിശോധിക്കു . സ്റ്റീല്‍ പാത്രങ്ങളും, അപകട ഭീഷണിയില്‍ നിന്നും മുക്തമല്ല . എരിവും പുളിയും ഉള്ള ഭക്ഷണം വിളമ്പുമ്പോള്‍ ലോഹങ്ങള്‍ ലയിച്ചു ഭക്ഷണത്തില്‍ ചേരുന്നു . അടുക്കളയിലെ ലോഹ പാത്രങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ , അവയില്‍ പലതിലും ഉരസലുകള്‍ വീണിട്ടുള്ളത് കാണുവാന്‍ കഴിയും . ഈ ഉരസല്‍ വീണ ഭാഗത്തെ ലോഹം എവിടെ പോയി നിങ്ങള്‍ ആലോചിച്ചു നോക്കുക ?


                                           പാത്രം കഴുകുവാന്‍ ഉപയോഗിക്കുന്ന സോപ്പ് , ലോഷന്‍ അടക്കമുള്ള രാസവസ്തുക്കളാണ് മറ്റു വില്ലന്മാര്‍ . ഇവ ലോഹവുമായി ചേര്‍ന്ന് രാസപ്രവര്‍ത്തനം നടന്നു ശരീരത്തിന് ദോഷം ഉള്ള വസ്തുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട് അതുകൊണ്ട് അടുക്കളയില്‍ നിന്നും സോപ്പ് , ലോഷന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഒഴിവാക്കുക . ഒറ്റ അടിക്കു ഒഴിവാക്കണം എന്നല്ല . ഒരു ചിരട്ടയില്‍ അല്പം ചാരം എടുത്തു , ഒരു ചകിരിയും ഇട്ടു സോപ്പ് പാത്രത്തിന്റെ തൊട്ടു അടുത്തായി വക്കുക . ആരെയും നിര്‍ബന്ധിക്കരുത് . നിങ്ങള്‍ അത് ഉപയോഗിച്ച് തുടങ്ങുക . ഇത് കണ്ടു ബാക്കിയുള്ളവര്‍ പിറകെ വന്നു കൊള്ളും


                                        ഞാന്‍ മണ്‍ പാത്രങ്ങള്‍ വാങ്ങിയത് മാവേലിക്കര പുതിയകാവില്‍ നിന്നാണ് . ആഹാരം വിളബി കഴിക്കുവാന്‍ മണ്‍ ചട്ടികള്‍ വാങ്ങി . ചിരട്ട തവികള്‍ വാങ്ങി . മീന്‍ ചട്ടികള്‍ വാങ്ങി . ഒരു മണ്‍ കൂജ വാങ്ങി . മണ്‍ അടപ്പുകള്‍ വാങ്ങി കുറച്ചു പണം മാത്രമേ ചിലവു ആയുള്ളൂ

മണ്‍ പാത്രത്തില്‍ കഴിക്കുന്നത് കൊണ്ട് എന്നിക്കുണ്ടായ ചില നേട്ടങ്ങള്‍

ഒന്ന് - പ്രകൃതിയോടു ഇണങ്ങിയ ഒരു ജീവിത രീതി അനുവര്തിക്കുവാന്‍ ഇത് സഹായിച്ചു

രണ്ടു - അലുമിനിയം അടക്കമുള്ള ലോഹങ്ങള്‍ വരുത്തുന്ന അപകടത്തില്‍ നിന്നും ഒരു പരിധി വരെ സുരക്ഷ നേടാന്‍ കഴിയുന്നു

മൂന്നു - മണ്‍ പാത്രം ഉപയോഗിക്കുമ്പോള്‍ ഒരു വലിയ മാനസിക സന്തോഷം അനുഭവിക്കുന്നു .

നാല് - എന്നിക്ക് ഇന്നുള്ള എല്ലാ ജീവിത ആര്‍ഭാടങ്ങളും നഷ്ട്ട പെട്ടാലും , ആ സാഹചര്യവുമായി സമരസപ്പെടുന്നതിനു , ജീവിതത്തില്‍ ഒരുനേരം പാത്രത്തില്‍ ഉണ്ണാന്‍ കഴിവ് ഇല്ലാതവരോടൊപ്പം സമരസപ്പെടുന്നതിനു മണ്‍ പാത്രത്തിലെ ആഹാരം എന്നെ സഹായിക്കുന്നു




അടുക്കളയിലെ മുഴുവന്‍ പാത്രങ്ങളും മണ്‍ പാത്രങ്ങള്‍, ആക്കിയിട്ടില്ല . തല്‍കാലം ഞാനും കുട്ടികളും മണ്‍ പാത്രത്തില്‍ കഴിക്കുന്നു . ഭാര്യ നല്ല പിന്തുണ തരുന്നു . അച്ഛന്‍ എന്റെ മണ്‍ പാത്രത്തിലെ കഴിപ്പ്‌ കണ്ടപ്പോള്‍ പറയുകയാണ് , എടാ പിച്ചക്കാര്‍ പോലും ഇപ്പോള്‍ ഇതില്‍ കഴിക്കാറില്ല പിന്നെ നീ എന്താ ഇങ്ങനെ ? ഞാന്‍ പൊട്ടി ചിരിച്ചു . പാവം അച്ഛന്‍ ഇപ്പോള്‍ ഒന്നും പറയാറില്ല . മോരും , ചോറും , മീനും എല്ലാം ഭാര്യ മണ്‍ ചട്ടിയില്‍ വക്കുന്നു . പതുക്കെ മാറ്റം ഉണ്ടാവും !

മണ്‍ പാത്രത്തിലെ , ആഹാരം എന്നില്‍ ഉണ്ടാക്കിയ ചില ചിന്തകള്‍ ആണ് ഞാന്‍ സ്നേഹമുള്ള വായനക്കാരുമായി പങ്കു വച്ചത് . നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ . നന്ദി . നമസ്കാരം

6 comments:

  1. മണ്‍പാത്രത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനു രുചിയും കൂടുതലാണ്. അല്ലെ മാഷേ ... :)

    ReplyDelete
  2. നല്ല കാര്യം.

    .ഞങ്ങള്‍ പ്രവാസികള്‍ ഏകദേശം ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡും , ഫ്രോസന്‍ ഫുഡും എല്ലാം ജീവിതത്തിന്‍റെ ഭാഗമായി കൊണ്ടിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അതിലേക്കു തിരിച്ചു പോകാന്‍ തോന്നുന്നുമുണ്ട്..പക്ഷെ എവിടെയൊക്കെയോ..ഒരു നിര്‍ബന്ധിത്വം ..

    ഇത്തരം പോസ്റ്റുകള്‍ വളരെ അഭിനന്ദനീയം..

    ReplyDelete
  3. ഭാര്യ ഇപ്പഴും മീന്‍കറി വയ്ക്കുന്നത് മണ്‍ചട്ടിയിലാണ്. പണ്ട് വീട്ടില്‍ കല്‍ച്ചട്ടിയുണ്ടായിരുന്നത് ഓര്‍ക്കുന്നു.

    ReplyDelete
  4. മീന്‍കറി മന്ച്ചട്ടിയില്‍ വെച്ചു കൂട്ടുന്നതിന്റെ സുഖം ഒന്ന് വേറയാ.....
    പിന്നെ ഷാപ്പിലെ കള്ളും :)

    ReplyDelete
  5. അല്ഷിമെര്സ്....എനിക്ക് എന്‍റെ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല....വൃത്തികെട്ട ഒരു അസുഖം...എന്‍റെ അച്ഛനെ ഞങ്ങളെ പോന്നു പോലെ സ്നേഹിച്ച ഞങ്ങടെ അച്ഛനെ ....കൊണ്ട് പോയ ....prakurthy ജീവന കൊണ്ട് മാത്രം ആണ് ഞങ്ങടെ അച്ഛനെ കുറച്ചു നലെതെക്ക് എങ്കിലും ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയത്...ആര്‍ക്കും ഈ അസുകം കൊടുക്കളെ എന്നാണ് ദൈവത്തോട് പ്രര്തിക്കുനത്....മരിച്ചാല്‍ അങ്ങ് പോയി....മരിക്കാതെ നമ്മുടെ കണ്മുന്‍പില്‍ കിടന്നു നമ്മുടെ പ്രിയപെട്ടവര്‍.. അനുഭവിക്കുന്നത് കാണാന്‍ ആരാണ്...ആഗ്രഹിക്കുന്നത്....

    ReplyDelete
  6. മൺപാത്രങ്ങൾ ലഭിക്കാൻ എന്താണു മാർഗം

    ReplyDelete