കര്കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം . കടയില്‍ നിന്നും ഒരു കിറ്റും വാങ്ങേണ്ട ആവശ്യം ഇല്ല .
വേണ്ട സാധങ്ങള്‍
1 മാവിന് റെ തളിര് ഇല 3 എണ്ണം , പഴുത്ത പ്ലാവില3 എണ്ണം , ഇത് രണ്ടും മിക്സിയിലോ , കല്ലിലോ നന്നായി അരച്ചെടുക്കുക
നന്നായി ഒന്ന് അരിച്ചെടുക്കുക . ഈ നീര് കഞ്ഞിയില്‍ ഒഴിച്ചാല്‍ മതി
2 ഇരുനാഴി പച്ചരി അല്ലെങ്കില്‍ ഉണക്കല്‍ അരി
3 അല്പം എള്ള്, അല്പം ഉലുവ , അല്പം ജീരകം
4 അര മുറി തേങ്ങ തിരുമിയത് പിഴിഞ്ഞു പാല് എടുത്തത്
ഉണ്ടാക്കുന്ന വിധം
അരി , കഴുകി ഒരു മന്കലത്തില് കഞ്ഞി വക്കുക . വെന്തു വരുമ്പോള്‍ ഇതിലേക്ക് എള്ള് , ഉലുവ ജീരകം ഇവ ഇടുക . ഇതിലേക്ക് , ഇലകള്‍ അരച്ചത് ചേര്കുക്ക. അവസാനം കഞ്ഞി അടപ്പതു നിന്നും വാങ്ങി
പിഴിഞ്ഞു വച്ചിരിക്കുന്ന തേങ്ങ പാല് ഒഴിച്ചു ഉപയോഗിക്കാം
അടുപിച്ചു പത്തു ദിവസം വ്യ്കിട്ടു ഈ കഞ്ഞി ഉണ്ടാക്കി വീട്ടിലെ എല്ലാവരും ചേര്‍ന്ന് കുടിക്കണം . മാവിന്റെ ഇലയും , പ്ലാവിലയും ഞാന്‍ കുട്ടികളുടെ സഹകരണത്തോടെ പറിച്ചു എടുക്കും . അത് ഒരു രസം ആണ് . തേങ്ങാപ്പാല്‍ ചേര്‍ത്ത ചൂട് പറക്കുന്ന കര്കിടക കഞ്ഞി , ഒരു പ്ലാവില കുത്തി ചൂടോടെ കുടിച്ചിട്ട് വായനക്കാര്‍ അഭിപ്രായം പറയണം കേട്ടോ .....നന്ദി .... നമസ്കാരം ....
No comments:
Post a Comment