Monday, May 28, 2012

കുട്ടിക്കൊരു മടല് വണ്ടി സമ്മാനിക്കു ആശാനെ


കുട്ടിക്കൊരു മടല് വണ്ടി സമ്മാനിക്കു ആശാനെ , അത് എളുപ്പമാണ് . ഒരു ഓലമടല്‍ ഒപ്പികുക . അതിലെ ഓലക്കാല്‍ ഓരോന്നായി മാറ്റുക . ആവസ്യതെനു നീളത്തില്‍ മുറിക്കുക . വണ്ടി റെഡി . ഈ മടല് വണ്ടി നിങ്ങളുടെ കുട്ടിയെ ഏല്പിക്കു . നിമിഷത്തിനുള്ളില്‍ അത് ഒരു പാണ്ടിലോറി , ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്‌ , ഓയില്‍ ടാന്കേര്‍ , ടിപെര്‍ ലോറി ഇതൊക്കെ ആയ്യി മാറുന്നത് നിങ്ങള്ക്ക് കാണാം . കുട്ടിഉടെ ഭാവന ഉണരട്ടെ . മടല് വണ്ടി കൊണ്ട് അവന്‍ പറമ്പ് മുഴുവന്‍ ചുറ്റട്ടെ. പ്രകൃതി എന്തെന്നു കുട്ടി അറിയട്ടെ . അവനെ തടയരുത് . അവന്റെ ബാല്യം നഷ്ട്ടമാക്കരുത് .കുട്ടിയെ ടെലിവിഷന്‍ ടെ മുമ്പില്‍ നിന്നും പ്രകൃതി യിലേക്ക് പറിച്ചു നടുവാന്‍ ഓല മടല്‍ വണ്ടി സഹായിക്കും . അത് പഴമയുടെ നന്മ ആണ് . ആശംസകള്‍ 

10 comments:

  1. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ ഉള്‍ക്കൊള്ളുമോ? എന്നത് ഒരു പ്രശ്നമാണ് ..

    ReplyDelete
    Replies
    1. അടിച്ചു എല്പികാതെ ഇരുന്നാല്‍ അവര്‍ എല്ലാം ഉള്കൊള്ളും നന്ദി

      Delete
  2. ശരി തന്നെ. വളരെ ശരി തന്നെ
    കുട്ടികള്‍ കളിച്ചു പഠിക്കണം

    ReplyDelete
  3. പഴയ കാല ഓര്‍മകളിലേക്ക് പോയി..ഇന്നത്തെ കാലത്ത് ഇതൊക്കെ ...ആഹ് ..പറഞ്ഞിട്ട് കാര്യമില്ല.

    എന്തായാലും ഈ പോസ്റ്റ്‌ നല്ല ഒരു ഓര്‍മപ്പെടുത്തലാണ്. ആശംസകള്‍.

    ReplyDelete
  4. ഇന്ന് പിച്ചവെക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ കുട്ടിക്ക് സൈക്കിള്‍!പിന്നെ ബൈക്ക്.പഴയ കാലത്തൊക്കെ ചക്രവണ്ടിയോടിച്ച്,ശീലക്കുടക്കമ്പി കൊക്കിയാക്കി ഇരുമ്പുറിംഗ്‌ ഓടിച്ച്..............
    അതെല്ലാം പഴഞ്ചന്‍ ഓര്‍മ്മകളായി....
    ആ ഓര്‍മ്മ ഉണര്‍ത്തിച്ചു ഈ പോസ്റ്റ്.
    ആശംസകള്‍

    ReplyDelete
  5. നമ്മൾ വളർന്നതെങ്ങിനെയെന്ന് നാം മറന്നു പോവുന്നു. നമ്മുടെ കുഞ്ഞുങ്ങളെ സ്വീകരണമുറിയിലെ ഇ-മാധ്യമത്തിന് മുന്നിൽ തളച്ചിടുകയാണ്. ഗൃഹാതുരതയുണർത്തുന്ന നല്ല പോസ്റ്റ്! 

    ReplyDelete