Thursday, May 24, 2012

ഓം ഹ്രീം മത്തന്‍ ഇല വരട്ടെ


ആശാനെ  നമ്മുടെ  അയ്യത്തു  വെറുതെ  വളര്‍ന്നു  നിക്കുന്ന  മത്തന്‍  ഇല  അരിഞ്ഞു തോരന്‍  വക്കാന്‍  സൂപ്പര്‍  ആണ് .  മത്തന്റെ  അടുത്ത്  ചെന്ന്  ഓടി  നടന്നു  ഒരു  പത്തു  തളിര്‍  ഇല  പറിക്കണം .  മണ്ണും  പൊടിയും  കളയാന്‍  വെറുതെ  ഒന്ന്  കഴുകണം .  ചീര  അരിയുന്നത്  പോലെ   പൊടിയായി  ഒന്ന്  അരിയണം, വളരെ  എളുപ്പമാണ് .  അരിഞ്ഞ ഇല ഒന്ന് കൂടി  വെള്ളത്തില്‍  ഒന്ന്  കഴുകി  വെള്ളം  പിഴിഞ്ഞു  കളയണം . ഇതില്‍  ഇത്തിരി  ജീരകം  ഇത്തിരി  വെളുത്തുള്ളി  ഇത്തിരി  തേങ്ങ  ഇത്രയും  അരച്ച്  ചേര്‍ത്ത്   വെള്ളം  ഒഴിക്കാതെ  ചെറു  തീയില്‍  വേവിക്കുക ,  പോഷക  ഗുണമുള്ള  സൂപ്പര്‍  മത്തന്‍  ഇല  തോരന്‍  തൈയ്യാര്‍.    വച്ച്  കഴിച്ചിട്ടു  വിവരം  പറയണം . നമ്മുടെ  പിതാക്കന്മാര്‍  പരമ്പരഗതമായി   വച്ച്  കഴിച്ചു  വരുന്ന  ഒരു തോരന്‍  ആണിത്  ആശംസകള്‍ 

2 comments:

  1. ഇപ്പോ കോളിഫ്ലവറൊക്കെ മതി. ഈ മത്തയിലയ്ക്കൊക്കെ വല്ല ഫാഷനുമുണ്ടോ...?

    ReplyDelete
  2. ശരിയാണ്. അമ്മ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. എനിയ്ക്കും ഇഷ്ടമാണ്
    :)

    ReplyDelete