Sunday, May 20, 2012

ചക്ക തിന്നാല്‍ ചാവുമോ ?

ചക്ക  തിന്നാല്‍  ചാവുമോ ? മലയാളിയുടെ  ചക്കയോടുള്ള  പെരുമാറ്റം  കണ്ടാല്‍  അങ്ങനെ  തോന്നും . ആര്‍കും  ചക്ക  വേണ്ട .  ഇതിനു  മാറ്റം  വരണം . ഒരു പഴുത്ത  ചക്ക ചുലക്ക്  ഡല്‍ഹിയില്‍  രണ്ടു  രൂപ  വിലയുണ്ട്‌ . ഒരു ചക്ക പോലും  പാഴാക്കി  കളയരുത് . ആഴ്ചയില്‍  ഒരു  ദിവസം  എങ്കിലും , അര  മണിക്കൂര്‍  മിനക്കെടുക . ഒരു ചക്ക അയല്‍ പക്കവുമായി  പങ്കിടുക . അല്പം  അരക്കൊക്കെ പറ്റുമായിരിക്കും  സാരമില്ല   കുറച്ചു  ചുള  വറത്ത്  കുട്ടികള്‍ക്ക്  കൊടുക്കുക . ചക്ക  പഴുത്തു  തിന്നുവാനും  നല്ല  രുചിയാണ് .  നമ്മുടെ  പിതാക്കന്മാരെ  പട്ടിണിയില്‍  നിന്നും  കര കയറ്റിയത്  ചക്കയാണ് . മറക്കല്ലേ  ചക്കയെ .  ആശംസകള്‍ 

1 comment:

  1. ഇവിടെ ഞങ്ങള്‍ കിലോയ്ക്ക് 200 രൂപ കൊടുത്ത് വാങ്ങും വല്ലാതെ കൊതിയാകുമ്പോള്‍.

    ReplyDelete