Friday, July 27, 2012

ദൈവം ഒരു മോട്ടോര്‍ സൈകിളില്‍ ചോറ് പൊതിയുമായി .................

                                                                ദൈവം ഒരു മോട്ടോര്‍ സൈകിളില്‍ ചോറ് പൊതിയുമായി ................. ഞാന്‍ ദൈവത്തെ ഒരു മോട്ടോര്‍ സൈകിളില്‍ ചോറ് പൊതിയുമായി കണ്ട അനുഭവം ആണ് വിവരികുന്നത് ... ഇന്ന് ഞങ്ങള്‍ക്ക് ഒരു മരണം ഉണ്ടായി . ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഞാന്‍ ഓഫീസില്‍ നിന്നും നേരത്തെ തിരിച്ചു . ഉച്ചയോടെ മാവേലികര പ്രൈവറ്റ് ബസ്‌ സ്റ്റേഷന് പുറത്തു ബസ്‌ കാത്തു നില്‍കുമ്പോള്‍ താഴെ നിലത്തു ഒരാള്‍ ഇരുന്നു എന്തോ പിറുപി റു ക്കുന്നത് കണ്ടു . താടിയും, മുടിയും നീട്ടി വളര്‍ത്തിയ , മുഷിഞ്ഞ വേഷമിട്ട ഒരാള്‍ ...... സമൂഹത്തിലെ നല്ല പിള്ളമാര്‍ അയാളെ ഭ്രാന്തന്‍ എന്ന് വിളിച്ചേക്കാം ...... അയാള്‍ നിലത്തു കുത്തിഇരുന്നു പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുന്നു . ബസുകള്‍ അയാള്‍ക്ക് മുന്‍പിലൂടെ വന്നു പോകുന്നുണ്ട് . അല്പം കഴിഞ്ഞപ്പോള്‍ , ഒരു മോട്ടോര്‍ സൈകിളില്‍ ഒരു ചെറുപ്പകാരന്‍ സാവകാശം കടന്നുവന്നു ഞങ്ങളുടെ അടുത്തായി നിറുത്തി . അയാളുടെ പിന്പില്‍ മറ്റൊരാള്‍ ഒരു കവറും പിടിച്ചു ഇരിക്കുന്നു . കടന്നു വന്ന ചെറുപ്പകാരന്‍ ഒരു ചിരിയോടെ നിലത്തിരുന്ന ചേട്ടനെ നോക്കി . പിന്നീടു പിറകില്‍ ഇരുന്ന ആളുടെ കയില്‍ നിന്നും ഒരു പൊതിവാങ്ങി നിലത്തിരുന്ന ചേട്ടന് നേരെ നീട്ടി . അയാള്‍ ആ പൊതി വാങ്ങി തുറക്കുമ്പോഴേക്കും മോട്ടോര്‍ സൈകിളില്‍ വന്നവര്‍ സ്ഥലം വിട്ടു . ഉച്ച ഭക്ഷണം ആയിരുന്നു ആ പൊതിയില്‍ . ചോറും മീനും കറികളും തോരനും എല്ലാം അടങ്ങിയ ഊണ് . ആര്‍ത്തിയോടെ നമ്മുടെ ചേട്ടന്‍ ചോറ് കഴിക്കുവാന്‍ തുടങ്ങി . ഒരു മിന്നായം പോലെ മോട്ടോര്‍ സൈകിളില്‍ വന്ന ആ ചെറുപ്പകാരന്‍ അല്ലെ ശരിക്കും ദൈവം . . വിശന്നു വലഞ്ഞു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന ആ മനുഷ്യനു ഒരു നേരത്തെ ആഹാരം ഒരു നിമിഷം കൊണ്ടാണ് മുന്‍പില്‍ എത്തിയത് ....... അത് കൊണ്ടുവന്ന ആ ചെരുപ്പകാരനെ എനിക്ക് അറിയില്ല .....പക്ഷെ ഒന്ന് അറിയാം ..... അയാളാണ് ശരിക്കും ദൈവം ........ മോട്ടോര്‍ സൈകിളില്‍ ഊണ് പൊതികളും ആയി ദൈവം യാത്ര തുടരുകയാണ് ..........
നമ്മളൊക്കെ ഒരു കല്യാണത്തിന് എന്തുമാത്രം ചോറ് ആണ് വെറുതെ കളയുന്നത് . വീട്ടില്‍ പിള്ളേര്‍ വെറുതെ കളയുന്ന ആഹാരം എന്തും മാത്രം ആണ് . ഒരാള്‍ക്ക് കുറെ പണം കൊടുത്തു സഹായിക്കാന്‍ നമുക്ക് പെട്ടെന്ന് കഴിയും . പക്ഷെ വിശന്നു വലയുന്ന ഒരുവന് മുന്‍പില്‍ ആഹാരമായി എത്തുവാന്‍ കഴിയുന്നത്‌ മഹാ ഭാഗ്യം തന്നെ .

എന്റെ മനസിനെ വളരെ സ്പര്‍ശിച്ച ഒരു അനുഭവം ഞാന്‍ തുറന്നു എഴുതി ... മാന്യ വായനക്കാര്‍ അഭിപ്രായം പറയുമല്ലോ .... നന്ദി .... നമസ്കാരം .....

3 comments:

  1. കാണുക മാത്രമല്ല ചെയ്യാനും പറ്റിയാല്‍ ഭാഗ്യം

    ReplyDelete
  2. ആരായിരിക്കും അവര്‍?സദുദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കില്‍
    മഹനീയ കര്‍മ്മമാണ്‌........
    ആശംസകള്‍

    ReplyDelete
  3. എനിക്ക് ഒരു ആന്റിയെ പരിചയം ഉണ്ട് ഇതേപോലുള്ള അവര്‍ ജീവിക്കുന്നത് തന്നെ കാരുണ്യപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ...!
    പലകാര്യങ്ങളും അവര്‍ എന്നോട് പറയും , കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയിട്ടുണ്ട് ..ഒരു സ്ത്രീയായ അവര്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ശരിക്കും പ്രേയത്നിക്കുന്നുണ്ട് ..!!

    ReplyDelete