Tuesday, July 17, 2012

അങ്ങനെ ഞങ്ങളും കര്കടക കഞ്ഞി വച്ചു.


                                                      അങ്ങനെ  ഞങ്ങളും കര്കടക കഞ്ഞി  വച്ചു.  വളരെ  എളുപത്തില്‍ ... ഇരുനാഴി  പച്ചരി  ..... ജീരകം ...ഉലുവ ... എള്ള്  ഇത്രയും  ഇട്ടു  കഞ്ഞി  മണ്‍  കലത്തില്‍ വച്ചു . അതിലേക്കു  മാവു  ഇല , പ്ലാവില  ഇവ  അരച്ച്  നീര്  എടുത്തതും , തേങ്ങ  പിഴിഞ്ഞതും  ചേര്‍ത്ത്  കഞ്ഞി  വിളമ്പി . അസ്ത്രവും  ഉണ്ടാക്കി . അത്  അടുത്ത  പോസ്റ്റില്‍  പറയാം . വ്യ്കുന്നെരത്തെ   ആഹാരം  ഇപ്പോള്‍  കര്കിടക  കഞ്ഞി  ആണ് .

 
                                                              കര്കിടക  കഞ്ഞി  നമ്മുടെ  ആരോഗ്യ  പരിപാലനത്തിന്  നല്ലവണ്ണം  സഹായിക്കുന്നു . പച്ചിലകളുടെ  നീരില്‍  പല  പോഷകങ്ങളും  അടങ്ങിയിരിക്കുന്നു . 

                                                           
കര്കിടക  കഞ്ഞി  വപ്പും  കുടിയും  നമ്മുടെ  കുടുംബത്തിലെ   കുട്ടായ്മ  അരകിട്ടു  ഉറപികുന്നു .

                                                             കര്കിടക  കഞ്ഞി   നമ്മുടെ    പഴയകാല  നന്മയാണ് . ഒരു  ഓര്‍മ പെടുത്തല്‍  ആണ് . നമ്മുടെ  പിതാക്കന്മാര്‍ ....നമ്മോടു  ഇങ്ങനെ  പറയും .... മക്കളെ  ഈ  കഞ്ഞി  ഞങ്ങള്‍  കുടിച്ചിരുന്നു ..... ഞങ്ങളുടെ  നന്മയുടെ  ആരോഗ്യത്തിന്റെ  രഹസ്യം  ഈ  കര്കിടക  കഞ്ഞി  കുടി  ആണ് .....



നിങ്ങളും  വച്ചു  കുടിക്കണം  കര്കിടക  കഞ്ഞി . എന്നിട്ട് അഭിപ്രായം  പറയുമല്ലോ ...... ആശംസകള്‍ .. നന്ദി ... നമസ്കാരം ....

3 comments:

  1. നമ്മക്ക് പിന്നെ എന്നും കഞ്ഞിയായിരുന്നു അന്ന്. കര്‍ക്കടകമായാലും ചിങ്ങമായാലും
    അതും കിട്ടിയാല്‍ ഭാഗ്യം

    ReplyDelete
  2. നന്നായി, മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങള്‍ പരിപാലിക്കുന്ന അങ്ങേയ്ക്ക് ആശംസകള്‍......
    പണ്ടു നാം നമ്മുടെ പാടത്തെ നെല്ലുകുത്തി പൊടിയാക്കി കഞ്ഞിവെച്ചു ചുട്ട പപ്പടവും ഉപ്പിലട്ടതും കൂട്ടി പ്ലാവിലയില് ആസ്വദിച്ചു കഴിച്ചിരുന്ന കഞ്ഞിയുടെ സ്ഥാനത്തിപ്പോള് മാര്ജിന് ഫ്രീ മാര്കെട്ടുകളില് നിന്നും വാങ്ങുന്ന പാക്കെറ്റ് റെടി മേട് കാഞ്ഞിക്കൂട്ടുകള് ഉപയോഗിക്കുന്നു. നാട്ടുവൈദ്യന്മാരുടെ കുറിപ്പടി അനുസരിച്ച് കഴിച്ചിരുന്ന കഞ്ഞിക്കൂട്ടുകള് കാണാനില്ല പകരം ബഹുരാഷ്ട്ര കുത്തകകളുടെ പാക്കറ്റുകളുടെ തൂക്കത്തില് ഒതുങ്ങി നില്ക്കുന്നു നമ്മുടെ കഞ്ഞി പാരമ്പര്യം .

    ReplyDelete
  3. നന്നായി
    ആശംസകള്‍

    ReplyDelete