ചെട്ടികുളങ്ങര  അമ്മയുടെ  കഞ്ഞി ............ ഞാന്‍  ചെട്ടികുളങ്ങര  ഗ്രാമ  പഞ്ചായത്തില്‍  ഒരു  ഗ്രാമ  സേവകനായി  ജോലി  ചെയ്യുന്നു ... ഏകദേശം  ഒന്‍പതു  മാസമായി  ഞാന്‍  ഇവിടെ  വന്നിട്ട് . ചെട്ടികുളങ്ങര  വന്നത്  ഒരു  ഭാഗ്യമായി  ഞാന്‍  കരുതുകയാണ് . ലോക  പ്രസിദ്ധമായ  ചെട്ടികുളങ്ങര  ഭരണി  നടക്കുന്ന  ചെട്ടികുളങ്ങര  ഭഗവതി  ക്ഷേത്രം  എന്റെ  ഓഫീസില്‍  നിന്നും  ഒരു  വിളിപാട്  അകലെ  മാത്രം ..... ഈ  ഗ്രാമത്തിലെ  എല്ലാ  കാര്യങ്ങളും  ചെട്ടികുളങ്ങര  ഭരണിയുമായി  ബന്ധപെട്ടു  കിടക്കുന്നു ..... കല്യാണം ... വീടുമാറ്റം ... വീടുവക്കല്‍.... അങ്ങനെ  എല്ലാം  അടുത്ത  ഭരണിക്ക്  മുന്‍പ് .... ശേഷം  .... എന്നിങ്ങനെ  ആണ്  ഈ  നാട്ടുകാര്‍  പറയുക ..... 
                                                  ചെട്ടികുളങ്ങര  ഭരണി  കഴിഞ്ഞാല്‍  , ചെട്ടികുളങ്ങര  അമ്പലത്തിലെ  കഞ്ഞി  ആണ്  ഏറ്റവും  പ്രസിദ്ധം . ഒരു  വര്ഷം  മുഴുവനും  ഒരു  നേരത്തെ  ആഹാരമായി  നൂറുകണക്കിന്  ആളുകള്‍ക്ക്  കഞ്ഞി  നല്‍കുന്ന  മറ്റു  ക്ഷേത്രങ്ങള്‍  കേരളത്തില്‍  ചെട്ടികുളങ്ങര  പോലെ  ഉണ്ടോ  എന്ന്  സംശയം  ആണ് ..... 
                                                ഞാന്‍  മിക്കവാറും  എല്ലാ  ദിവസവും  ഉച്ചക്ക്  ഓഫീസില്‍  നിന്നും  നേരെ  നടന്നു  ചെട്ടികുളങ്ങര  അമ്പലത്തില്‍  ചെല്ലും . അവിടെ  അമ്പലത്തിനു  തെക്കായി  ഒരു  അന്നദാന  മന്ദിരം  ഉണ്ട് . അവിടെ  കഞ്ഞി  കുടികുവാന്‍  വന്നവരുടെ  Q വില്‍   ചേര്ന്ന് നില്കും  . ചൊവ്വ , വെള്ളി  ദിവസങ്ങളില്‍  എഴുനൂറു  പേരെങ്കിലും  കഞ്ഞി  കുടിക്കുവാന്‍  കാണും . ബാകി  ദിവസം  ശരാശരി  ഇരുനൂറു  പേരെങ്കിലും  കഞ്ഞി  കുടിക്കാന്‍  കാണും ..... കഞ്ഞി  വിളമ്പി  തരുവാന്‍  ആളുകള്‍  ഉണ്ട് ... പ്ലേറ്റും, സ്പൂണും  അവിടെ  നിന്നും  കിട്ടും . കഞ്ഞി  വാങ്ങി  , അതുമായി  നിലത്തു  വട്ടം  കൂടി  ഇരുന്നാണ്  കുടിക്കുന്നത് . പണക്കാരനും  പാവപെട്ടവനും ഒരേ  നിലത്തിരുന്നു , ഒരേ  ഭക്ഷണം  കഴിക്കുന്നു . സമഭാവനയുടെ  ഈ  കാഴ്ച  ഒന്ന്  അനുഭവികേണ്ടാതാണ്........ ഒരു മുഷിഞ്ഞ  മുണ്ട്  മാത്രം  ഉടുത്  കഞ്ഞി  കുടിക്കുന്ന  പാവപെട്ട  ഒരു അപ്പൂപനോടൊപ്പം  ഒന്നിച്ചു  ഇരുന്നു  കഞ്ഞി  കുടികുമ്പോള്‍  എന്റെ  അഹം  ഭാവം  നശികുക്കയാണ് ..... നാളെ  എന്റെ  മക്കള്‍  എന്നെ  സംരക്ഷിക്കാതെ  പ്രായമായി  എന്നെ  ഉപേക്ഷിച്ചാലും  ചെട്ടികുളങ്ങര  അമ്മയുടെ  കഞ്ഞി  കുടിച്ചു  ഞാന്‍  ജീവിക്കും  എന്ന്  ഞാന്‍  ഭാര്യയോടു  തമാശയായി  പറയാറുണ്ട് ......... ചെട്ടികുളങ്ങര  അമ്മയെ  അന്നത്തില്‍  ഞാന്‍  കാണുന്നു ..... എന്നോടൊപ്പം  ഇരുന്നു  കഞ്ഞി  കുടിക്കുന്ന  ഓരോ  മനുഷ്യരിലും  ഞാന്‍  ചെട്ടികുളങ്ങര  അമ്മയെ  കണ്ടെത്തുന്നു ......
                                            ഓണാട്ടു  കരയുടെ  കണ്ണായ  ഭാഗമാണ്  ചെട്ടികുളങ്ങര ..... അവിടുത്തെ  കഞ്ഞിയിലും  ഓണാട്ടുകര  പഴമ  കാണാം . കഞ്ഞി , അസ്ത്രം , മുതിര  പുഴുക്ക് , ഉണ്ണി അപ്പം , അവല്‍ , മാങ്ങാ അച്ചാര്‍ , പപ്പടം  , പഴം  എന്നിവയാണ്  കഞ്ഞിയുടെ  വിഭവങ്ങള്‍ ......... നമ്മുടെ  പിതാക്കന്മാരുടെ  അതേ ആഹാരം ................
                                              നന്മകള്‍ ഉറങ്ങുന്ന  ചെട്ടികു
ള
ങ്ങ
 ര 
യുടെ   നാട്ടു വഴി  കളിലേക്ക്  വായനക്കാരെ  ഒരിക്കല്‍  നിങ്ങളും  എ
ത്ത 
ണം ....... അമ്പലത്തില്‍  നിന്നും  കഞ്ഞി  വാങ്ങി  നിലത്തിരുന്നു  മറ്റുള്ളവരോടൊപ്പം  കുടിക്കുമ്പോള്‍  നമ്മുടെ  അഹം  ബോധം   നശിച്ചു  പോകുന്നത്  അനുഭവിച്ചു  അറിയണം ..... നാം  ഒന്നാണ്  ..... ഒരേ  സത്തയുടെ  വിവിധ  രൂപങ്ങള്‍  മാത്രം ....... ഒരേ  സമു
ദ്ര 
ത്തിലെ     വിവിധ  തിരകള്‍  ആണ്  നാം ........ അപ്പോള്‍  ഇനി  ചെട്ടികു
ള
ങ്ങരയില്‍  വച്ച്  കാണാം ........ നിങ്ങളുടെ  അഭിപ്രായം പറയുമല്ലോ ..... നന്ദി .... നമസ്കാരം ......
അന്നദാനം മഹാപുണ്യം
ReplyDeleteചെട്ടികുളങ്ങരയില്‍ അനവധി വര്‍ഷം തുടരാന്‍ ദേവി അനുഗ്രഹിക്കട്ടെ!
ReplyDeleteആശംസകള്‍
എന്റെ നാട്ടിലാണ് താങ്കള്‍ ജോലി ചെയ്യുന്നത് എന്ന് അറിഞ്ഞതില്‍ സന്തോഷം, അതെകുറിച്ച് എഴുതിയതില്‍ അതിലും സന്തോഷം. എപ്പോള്‍ എങ്കിലും നാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ReplyDeleteഅന്നദാനം മഹാപുണ്യം
ReplyDeleteകേട്ടറിവ് വായിച്ചറിഞ്ഞു...
ReplyDeleteനന്മകള്‍ ഉറങ്ങുന്ന ചെട്ടികു ള ങ്ങ ര യുടെ നാട്ടു വഴി കളിലേക്ക് വായനക്കാരെ ഒരിക്കല്‍ നിങ്ങളും എ ത്ത ണം ....... അമ്പലത്തില്‍ നിന്നും കഞ്ഞി വാങ്ങി നിലത്തിരുന്നു മറ്റുള്ളവരോടൊപ്പം കുടിക്കുമ്പോള്‍ നമ്മുടെ അഹം ബോധം നശിച്ചു പോകുന്നത് അനുഭവിച്ചു അറിയണം ..... നാം ഒന്നാണ് ..... ഒരേ സത്തയുടെ വിവിധ രൂപങ്ങള്‍ മാത്രം ....... ഒരേ സമു ദ്ര ത്തിലെ വിവിധ തിരകള്‍ ആണ് നാം ........ അപ്പോള്‍ ഇനി ചെട്ടികു ള ങ്ങരയില്‍ വച്ച് കാണാം ........ നിങ്ങളുടെ അഭിപ്രായം പറയുമല്ലോ ..... നന്ദി .... നമസ്കാരം ......
ഹോ... എന്‍റെ നാടിനെ പറ്റി താങ്കള്‍ എഴുതി കണ്ടപ്പോള്‍ ശരിക്കും മനസ്സ് നിറഞ്ഞു. ഞങ്ങളുടെ അമ്മയുടെ കഞ്ഞി പ്രശസ്തമാക്കാന്‍ സ്രെമിക്കുന്ന താങ്കള്‍ക്ക് അമ്മ സകല ഐശ്വര്യവും തരും. ഞാന്‍ നാട്ടില്‍ വരും വരെ താങ്കള്‍ അവിടെ തന്നെ ഉണ്ടെങ്കില്‍ നമുക്ക് കാണാം ആ വരിയില്‍.; കുതിരച്ചുവട്ടിലെ കഞ്ഞിയെ പറ്റി പറയു.... പിന്നെ എങ്ങനെ ആണ് ചെട്ടികുളങ്ങര അമ്മക്ക് കഞ്ഞി പ്രധാന വഴിപാട് അയതെന്നുള്ള ഐതീഹ്യം കൂടി പറയാം.... അമ്മ അനുഗ്രഹിക്കട്ടെ
ReplyDeleteനല്ല എഴുത്ത് . നന്മകള്‍ നേരുന്നു.
ReplyDeleteനമ്മുടെ നാട്ടിൽ എത്രയോ ആരാധനാലയങ്ങൾ ഉണ്ട് അവിടെയെല്ലാം ഇതുപോലെ തുടങ്ങിയാൽം നമ്മുടെ നാടിനെ സോഷ്യലിസ്റ്റ് നാടാക്കി മാറ്റാം
ReplyDeleteഈ അനുഭവം പൊതു നന്മയ്ക്കായി ഷെയർ ചെയ്യപെടേണ്ടതുണ്ട്