Sunday, July 7, 2013

പതുക്കെ പതുക്കെ പതുക്കെ .....





പതുക്കെ പതുക്കെ പതുക്കെ ..... എല്ലാ കാര്യങ്ങളും പതുക്കെ ചെയ്യുക 

... നടക്കുന്നതും ... ഇരിക്കുന്നതും ... ആഹാരം കഴിക്കുന്നതും ... 

കുളിക്കുന്നതും ... എല്ലാം പതുക്കെ ആക്കുക ...

ഒരു പുതിയ ആനന്ദം നമുക്ക് അനുഭവപ്പെടും 

എല്ലാം യാന്ത്രികമായി ചെയുന്നതു നിര്‍ത്തുക

എല്ലാത്തിലും നമുക്ക് പുതുമ കാണുവാന്‍ കഴിയും

ഇപ്പോള്‍ ഇവിടെ ജീവിക്കുവാന്‍ കഴിയും

നമ്മുടെ കാര്യ ശേഷി കൂടും 

എന്തും ക്ഷമയോടെ ചെയ്യുവാന്‍ നമുക്ക് കഴിയും

പതുക്കെ സൈക്കിള്‍ ചവിട്ടുക ... ആ നാട്ടു വഴിയിലൂടെ പതുക്കെ നടന്നു പോകുക ... ചെടികള്‍ക്ക് പതുക്കെ വെള്ളം ഒഴിക്കുക .ഇന്നലെ വരെ നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒത്തിരി പുതിയ കാര്യങ്ങള്‍ നിങ്ങള്ക്ക് കാണുവാന്‍ കഴിയും . അവ ഇന്നലെയും അവിടെ ഉണ്ടായിരുന്നു . പക്ഷെ നാം അത് കാണാതിരുന്നത് ആണ് .

എല്ലാം ആസ്വദിച്ചു ചെയുക 

അല്ലെങ്കിലും എവിടെക്കാണ്‌ നിങ്ങള്‍ ഓടി പോകുന്നത് ... നമുക്ക് എല്ലാം ആ ആറടി മണ്ണിലേക്ക് അല്ലെ പോകേണ്ടത്. എന്തിനു നായെപ്പോലെ കിതച്ചു ഓടുന്നു .. പതുക്കെ പോകാം

പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു ചിന്ത എഴുതി നിങ്ങള്‍ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

4 comments:

  1. Beautiful insight...... Exactly ur saying this... i Can feel it...But sometimes its not possible

    ReplyDelete
  2. ലോകം സ്പീഡിനാണ് പ്രാധാന്യം നല്‍കുന്നത്
    ഒഴുക്കിനെതിരെ നീന്താന്‍ ധൈര്യമുണ്ടെങ്കില്‍ മെല്ലെപ്പോകാം

    ReplyDelete
  3. ചെയ്യുന്നതെല്ലാം ആസ്വദിക്കുക .....; യാന്ത്രികമാകാതിരിക്കുക ...

    ReplyDelete
  4. സമയം കൂടി ഇത് വായിച്ചിരുന്നെങ്കിൽ
    എല്ലാത്തിനും ഒരു സമയമുണ്ട് ജോണ്‍
    എല്ലാവര്ക്കും അതെ
    100% ചിന്ത നന്നായി
    പ്രവര്ത്തി നന്നാക്കേണ്ടത് സമയം പോലെ വായനക്കാരാകട്ടെ

    ReplyDelete