ഒരു റബ്ബര്‍ കുട്ട ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏതു
ഫല വൃക്ഷവും നിങ്ങളുടെ ടെറസിലോ , മുറ്റത്തോ വളര്‍ത്താം. സ്വന്തമായി ഒത്തിരി ഭൂമി
ഇല്ല എന്നോ , പറമ്പ് മുഴുവന്‍ റബ്ബര്‍ ആണ് എന്നോ പരാതി പറയേണ്ട . ആകെ വേണ്ടത് ഒരു
ഇത്തിരി മനസ്മാത്രം 
           തിരുവന്തപുരത്തുള്ള ശ്രീ തോമസ് സര്‍ ആണ്
ഇക്കാര്യത്തില്‍ എന്‍റെ മാതൃക . തന്‍റെ വീടിന്‍റെ മട്ടുപാവില്‍ റബ്ബര്‍ കുട്ടകളില്‍
നാല്പതു ഇനം ഫല വൃക്ഷങ്ങള്‍ ഇദേഹം നട്ടിട്ട് ഉണ്ട് . പലതരം മാവുകള്‍ ,ആപ്പിള്‍
,പേര , സപോട്ട , മാതളം , കരിമ്പ് , ചൈനീസ് നാരകം, ചാമ്പ, മുരിങ്ങ, ആത്ത തുടങ്ങിയ
ധാരാളം ഫല വൃക്ഷങ്ങള്‍ അദേഹം റബ്ബര്‍ കൊട്ടയില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട് .
ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആണ് ഞാനും റബ്ബര്‍ കൊട്ടയില്‍ സപ്പോട്ട ,
മാവ് എന്നിവ നട്ടത് . അതിന്‍റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു 
വേണ്ട സാധനങ്ങള്‍
1.     
റബ്ബര്‍ കൊട്ട. ഞാന്‍ നൂറ്റി അറുപതു രൂപക്ക്
ഞങ്ങളുടെ അടുത്തുള്ള കടയില്‍ നിന്നും വാങ്ങി
2.     
ഒരു കമ്പി കഷണം 
3.     
ചകിരി , ഓടിന്റെ മുറി 
4.     
മണ്ണ് , മണല്‍ , ചാണകപൊടി
ചെയുന്ന രീതി 
വളരെ എളുപ്പം ആണ് . ആദ്യം കുട്ടയില്‍ നടുവിലായി
ഒരു കിഴുത്ത ഇടണം . ഒരു കമ്പി കഷണം അടുപ്പില്‍ വച്ച് പഴുപിച്ചു കുട്ടയുടെ അടിയില്‍
തോടുവിച്ചാല്‍ കിഴുത്ത വീഴും 
ഇനി കിഴുത്ത അടയാതെ ഇരിക്കാന്‍ അല്പം ചകിരിയും
ഓട്ടിന് കഷണവും കുട്ടയില്‍ ഇട്ടു അതില്‍ മണ്ണ് , ചാണകപൊടി , മണല്‍ ഇവ തുല്യ അളവില്‍
കലര്‍ത്തി നിറക്കുക. മുക്കാല്‍ ഭാഗമേ നിറക്കാവു. ഇനി ഇഷ്ടമുള്ള മാവോ സപ്പോട്ടയോ തൈ
ഇതില്‍ നടാം
കൂടുതല്‍ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു 
| റബ്ബര്‍ കുട്ട | 
| കമ്പി പഴുപിച്ചു ഓട്ട ഇടുന്നു | 
| കുട്ടക്ക് അടിയിലെ ഓട്ട | 
| ചാണക്പൊടി, മണ്ണ് , മണല്‍ | 
| ഒന്നിച്ചു ഇളകുന്നു | 
| ഓട്ട അടയാതിരിക്കാന്‍ ചകിരി | 
| ഓട്ടിന്‍ കഷണം | 
| വേണമെങ്കില്‍ അല്പം കരിയില ഇടാം | 
| മണ്ണ് നിറക്കുന്നു | 
| സപോട്ട നടുന്നു | 
| കുട്ടക്കുള്ളില്‍ സപ്പോട്ട | 
 തോമസ് സാറിന്റെ നമ്പര്‍ 9961840960
 പ്രിയ വായനകാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ വിലയേറിയ അഭിപ്രായം പറയണം നന്ദി നമസ്കാരം 
 
good !!
ReplyDeletesuper idea
ReplyDeleteഒരു റബ്ബര്‍ കുട്ട ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏതു ഫല വൃക്ഷവും നിങ്ങളുടെ ടെറസിലോ , മുറ്റത്തോ വളര്‍ത്താം. സ്വന്തമായി ഒത്തിരി ഭൂമി ഇല്ല എന്നോ പറയേണ്ട....
ReplyDeletevery good idea
ReplyDeleteവേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!!
ReplyDeleteതോമസ് സാറിന്റെ കൃഷിയുടെ വീഡിയോ ലിങ്കും കൊടുക്കാമായിരുന്നു ..http://www.youtube.com/watch?v=h0Y_bNjcZJQ
ReplyDeleteGood idea. ....
ReplyDeleteThanks and all the best!
..@srus..
വലിയ മാവും ഈ ചെറിയ കുട്ടയിൽ വളരുമോ .....
ReplyDeleteഇങ്ങനെ വളര്‍ത്തുന്ന ചെടികള്‍ മരമായാല്‍ ടെറസിന്റെ മുകളിലൊക്കെ നില്‍ക്കുമോ കട്ടെടുക്കില്ലേ മറിഞ്ഞ് വീഴില്ലേ . അനുഭവമുള്ളവര്‍ മറുപടി തരില്ലെ
ReplyDeleteറബ്ബർ കുട്ടകൾ എവിടെയാണ് നിർമ്മിക്കുന്നത്
ReplyDelete