Wednesday, July 10, 2013

ഹര്‍ത്താല്‍ കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് എങ്ങനെ ?         
ഹര്‍ത്താല്‍ എന്ന് കേള്‍കുമ്പോള്‍ നെറ്റി ചുളികുന്നവര്‍ ആണ് കൂടുതലും . എന്നാല്‍ എല്ലാ കാര്യത്തിനും രണ്ടു വശം ഉണ്ടല്ലോ . ഹര്‍ത്താല്‍ കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ ബന്ധങ്ങള്‍ മെച്ചപെടുതുന്നതില്‍ എങ്ങനെ സഹായിക്കുന്നു എന്ന് ചിന്തികുന്നത് നന്നായിരിക്കും  

1.      കുടുംബത്തിലെ എല്ലാവര്‍ക്കും ഒരിടത്തും പോകാതെ ഒന്നിച്ചു ഇരിക്കാന്‍ ഒരു അവസരം ഹര്‍ത്താല്‍ നല്‍കുന്നു 

2.      തിരക്കുകള്‍ ഇല്ലാത്തതിനാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഒന്നിച്ചു ഇരുന്നു ആശയ വിനിമയം നടത്തുന്നതിന് സമയം കിട്ടുന്നു

3.      തിരക്കുകള്‍ ഇല്ലാത്ത റോഡിലുടെ കുട്ടികളെയും കൂട്ടി നടന്നു അടുത്തുള്ള ബന്ധു വീടുകളില്‍ സന്ദര്‍ശനം നടത്തുവാന്‍ കഴിയുന്നു

4.      കപ്പ , ആറ്റുമീന്‍, തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ തലേന്ന് വാങ്ങി വച്ചാല്‍ , അത് പാകം ചെയുവാന്‍ ഉള്ള ഒരു സാവകാശം ഹര്‍ത്താല്‍ നല്‍കുന്നു

5.      വീട്ടിലെ ജോലികള്‍ , തുണി നനക്കുക , തുണി മടക്കുക , തുടങ്ങിയവ എല്ലാവരും ചേര്‍ന്ന് ചെയുവാന്‍ ഉള്ള നല്ല സമയം ആണ് 

ഇത്തവണ ഹര്‍ത്താല്‍ ഒരു മഴ അടച്ചു പിടിച്ച ദിവസം ആയതിനാല്‍ , ഒരു തോര്‍ത്തും ഉടുത്തു നല്ലവണ്ണം ഒന്ന് മഴ നനഞ്ഞു . കുട്ടികള്‍ക്ക് ചില കഥകള്‍ വായിച്ചു കൊടുത്തു . ഉച്ച കഴിഞ്ഞു എല്ലാവരും കൂടി നടന്നു അടുത്ത ബന്ധു വീട്ടില്‍ പോകുവാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്

കേരളത്തില്‍ മിക്ക വീടുകളിലും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവര്‍ ആണ് . കുട്ടികള്‍ പഠിക്കുവാന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ വീടുകള്‍ അടച്ചു പൂട്ടുകയാണ് പതിവ് . ആകെ കിട്ടുന്ന ഒരു ഞായര്‍ ഒരു നൂറുകൂട്ടം ജോലികള്‍ക്ക് മാറ്റി വക്കപെടുന്നു .അത്തരം ഒരു സാഹചര്യത്തില്‍ കടന്നു വരുന്ന ഹര്‍ത്താല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു ലോട്ടറി ആണ്

ഹര്‍ത്താല്‍ എതിര്‍ക്ക പെടേണ്ടതു  തന്നെയാണ്. ഞാന്‍ അതിനെ അനുകൂലിക്കുന്നില്ല

ഹര്‍ത്താല്‍ ഒരു സാധാരണ കുടുംബം എങ്ങനെ നോക്കി കാണുന്നു എന്നാണ് ഞാന്‍ പറഞ്ഞത് . എല്ലാവരും ഇതിനോട് യോജിക്കുമോ എന്ന് അറിയില്ല.നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു . നന്ദി നമസ്കാരം

7 comments:

 1. ഹർത്താൽ തെറ്റ് തന്നെ അത് നിര്ബന്ധിച്ചു ചെയ്യുമ്പോൾ പ്രത്യേകിച്ച് ഒരു അത്യാവശ്യത്തിനു കച്ച കെട്ടി ഇറങ്ങുമ്പോൾ ഹോസ്പിടൽ കേസുകൾ അങ്ങിനെ പലപ്പോഴും
  പക്ഷെ ഒരു പാട് ഹർത്താൽ വിരുദ്ധരുടെയും പരിദേവനങ്ങൾ ആഡംബര ജീവിതത്തിനുള്ള തടസ്സ വാദങ്ങൾ ആണ്,
  കാര്ബോണ്‍ emission തന്നെ ഒരു ദിവസം കൊണ്ട് എന്ത് മാത്രം കുറയുന്നുണ്ട്, കേരളത്തിൽ പ്രതേകിച്ചു ഹര്ത്താല് കൊണ്ട് അങ്ങിനെ വ്യവസായങ്ങൾ അധികം ഇല്ലാത്തതു കൊണ്ട് തോഴിൽ ദിനങ്ങളുടെ നഷ്ടം പെരുപ്പിച്ചു കാണിക്കേണ്ട കാര്യം ഇല്ല.
  താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ സത്യവും തന്നെ
  അപ്പോൾ അധികം muscle പിടിക്കാതെ നടത്തിയാൽ കേരളത്തിൽ പ്രത്യേകിച്ചും ഹർത്താൽ ഒരു eco - friendly event തന്നെ
  ഉമ്മൻ ചാണ്ടി സര്ക്കാരിന് U N അവാർഡ്‌ കൊടുക്കാമെങ്കിൽ
  കേരളത്തിൽ എങ്കിലും ഹർത്താലിനും കൊടുക്കാം ചുരുങ്ങിയത് ഒരു രണ്ടു അവാർഡ്‌

  ReplyDelete
 2. ഇന്‍സൈറ്റിനോട് യോജിക്കുന്നു.

  ReplyDelete
 3. പണ്ടൊക്കെ ഹര്‍ത്താലില്‍ വീട്ടിലിരുന്നു ടി.വി. എങ്കിലും കാണാമായിരുന്നു... ഇന്നിപ്പോള്‍ അതും പറ്റില്ല... എന്തൊക്കെയാവും കാണിക്കുക എന്ന് അറിയില്ലല്ലോ!!!

  ഓരോരോ അവസ്ഥകളെ!!!

  ReplyDelete
 4. ഹര്‍ത്താല്‍ നല്ലതാണ്
  എല്ലാ മാസവും ഒരെണ്ണമെങ്കിലും വേണം

  ReplyDelete