കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കപ്പി ഉരഞ്ഞു ശബ്ദം ഉണ്ടാക്കുവാന്‍ തുടങ്ങി . വല്ലാത്ത കരു കരു ശബ്ദം .....ഒരു പാത്രത്തില്‍ അല്പം എണ്ണ എടുത്തു ഒരു തുള്ളി കപ്പിയില്‍ ഒഴിച്ചു... അത്ഭുതം...ആ ശബ്ദം നിന്നു.....ഒരു തുള്ളി എണ്ണ ഉണ്ടാക്കിയ അത്ഭുതം ....ഇത് ഒരു വലിയ സത്യം നമ്മെ പഠിപ്പിക്കുന്നു .....നമ്മുടെ ഒരു നല്ല വാക്ക് ....ഒരു പുഞ്ചിരി.....ഒരു വിട്ടു വീഴ്ച ഇതൊക്കെ വലിയ മാറ്റം കുടുംബത്തില്‍ ...സമൂഹത്തില്‍ വരുത്തും ....വീട്ടിലെ വഴക്കുകള്‍ ആകുന്ന കരു കരു ശബ്ദം എണ്ണയാകുന്ന ഒരു പുഞ്ചിരിക്കു , ഒരു നല്ല വാക്കിന് മാറ്റുവാന്‍ കഴിയും ....അതുകൊണ്ട് നമുക്ക് ഒരു തുള്ളി എണ്ണയായി മാറാം .....നന്ദി ....നമസ്കാരം
Saturday, December 6, 2014
Wednesday, November 26, 2014
കോട്ടയം തെള്ളകത്തു നടക്കുന്ന ചൈതന്യ കാര്‍ഷിക മേള-ദൃശ്യങ്ങള്‍
ഓരോ കാര്‍ഷിക മേളയും നമുക്ക് പുത്തന്‍ അറിവും അനുഭവും നല്‍കുന്നു .ജൈവ കൃഷി ചെയുന്ന ആളുകളെ കാണുക , കാര്‍ഷിക വിളകള്‍, വളര്‍ത്തു പക്ഷികള്‍ മൃഗങ്ങള്‍, ബദല്‍ ജീവിത രീതികള്‍ ഇവയൊക്കെ കാര്‍ഷിക മേളയില്‍ നമുക്ക് കാണാം ,മേളയിലെ കച്ചവടം അല്ല,അതു നല്‍കുന്ന സന്ദേശം ആണ് പ്രധാനം ,കോട്ടയം തെള്ളകത് നടക്കുന്ന ചൈതന്യ കാര്‍ഷിക മേളയില്‍ നിന്ന് ചില കാഴ്ചകള്‍ പ്രിയ വായനക്കാര്‍ക്ക് ആദര പൂര്‍വം സമര്‍പികുന്നു
Thursday, November 20, 2014
ഓരോ സൈക്കിള്‍ യാത്രയും ഒന്നാന്തരം ധ്യാനം ആകുന്നു !!!
വീട്ടില്‍ നിന്നും മുളകുഴ പഞ്ചായത്ത് വരെ ഉള്ള ഓരോ സൈക്കിള്‍ യാത്രയും എനിക്ക് ഒരു സുന്ദരമായ ധ്യാനം ആകുന്നു
ചുറ്റുപാടും കണ്ടു കൊണ്ടുള്ള ഒരു യാത്ര
ചെടികളെയും , പൂക്കളെയും ,മനുഷ്യരെയും ,മരങ്ങളെയും ,വയലുകളെയും ഒക്കെ കണ്ടുകൊണ്ട് ഉള്‍കൊണ്ട് കൊണ്ടുള്ള ഒരു യാത്ര
സാവകാശം ....ഒരു തിടുക്കവും ഇല്ലാതെ
എല്ലാത്തിനെയും കണ്ണുകള്‍ തുറന്നു കണ്ടുകൊണ്ട് .....ഉള്‍ക്കൊണ്ട് കൊണ്ട് .......
ഒരു സ്കൂട്ടറില്‍ യാത്ര ചെയ്മ്പോള്‍ നിങ്ങള്‍ വേഗത്തിലാണ്
ഒന്നും ഉള്‍ക്കൊള്ളുവാന്‍ നമുക്ക് ആവില്ല
ഒരു കാറിലും ബസിലും യാത്ര ചെയ്യുമ്പോളും അങ്ങനെ തന്നെ
സൈക്കിളില്‍ യാത്ര ചെയുമ്പോള്‍ നാം കുടുതല്‍ ജാഗ്രത ഉള്ളവര്‍ ആയി മാറുന്നു
ഈ നോട്ടം ....ഈ ഉള്‍ക്കൊള്ളല്‍......ഈ ജാഗ്രത ....അത് തന്നെ ആകുന്നു ധ്യാനവും
അറിഞ്ഞു കൊണ്ട് സൈക്കിള്‍ ചവിട്ടുക ....സൈക്കിള്‍ ചവുട്ടി അറിയുക ......നമസ്കാരം
Tuesday, November 18, 2014
ക്യാമറ വെള്ളത്തില്‍ വീണാല്‍ ശരിയാക്കുവാന്‍ ഒരു വഴി "'
കഴിഞ്ഞ മാസം ഞങ്ങള്‍ പാലരുവി കാണുന്നതിനു പോയി . അവിടെ വച്ച് നോനമോന്റെ കയില്‍ നിന്നും കാമറവെള്ളത്തില്‍ വീണു .....അവസാനം കാമറയെ രക്ഷ പെടുത്തി എങ്ങനെ എന്ന് അറിയേണ്ടേ
1) വെള്ളത്തില്‍ നിന്നും കാമറ എടുത്തു ഒരിക്കലും ഓണ്‍ ചെയ്യരുത്
2)കാമറയുടെ ബാറ്ററി മെമറി കാര്‍ഡ് എന്നിവ ഊരി മാറ്റുക
3) ഒരു പാത്രത്തില്‍ അരി എടുത്തു അതില്‍ മുഴുവനും മുങ്ങി ഇരിക്കതക്കവണ്ണം കാമറ വക്കുക
4)ചുരുങ്ങിയത് മൂന്നു ആഴ്ച കാമറ അരിയില്‍ ഇരിക്കട്ടെ
ഇനി കാമറ വെളിയില്‍ എടുത്തു ബാറ്ററി ഇട്ടു ഓണ്‍ ചെയ്തു നോക്ക് .......അത് പ്രവൃത്തിക്കും തീര്‍ച്ച
ഞങ്ങളുടെ കാമറ ഇങ്ങനെ ആണ് രക്ഷപെട്ടത്......എല്ലാ മാന്യ വായനക്കാര്ക്കും ഈ അനുഭവം സമര്‍പ്പിക്കുന്നു .... നമസ്കാരം

Sunday, October 19, 2014
വരൂ .... ഓമയ്ക്ക കൊണ്ട് ഒന്നാം തരം എരിശ്ശേരി വയ്ക്കാം
ഇത് ഓമക്കയുടെ കാലം ..... പപ്പയ ... കപ്ലങ്ങ എന്നൊക്കെ വിളിക്കും .... നമുക്ക് ഓമയ്ക്ക കൊണ്ട് ഇന്ന് ഒരു എരിശ്ശേരി ഉണ്ടാക്കിയാലോ ... ഇതാ അതിന്‍റെ വഴി ചിത്രം സഹിതം ..... തമിഴ്നാട്ടില്‍ നിന്നും വരുന്ന വിഷം അടിച്ച പച്ചക്കറികള്‍ക്കു പിന്നാലെ പോകാതെ മുറ്റത്തെ ഓമയുടെ അടുത്തേക്ക് ചെല്ലു.... ഒരു ഓമയ്ക്ക കമ്പ് കൊണ്ട് കുത്തി ഇട് ....എന്നിട്ട് ദ ഇത് പോലെ ഒരു എരിശ്ശേരി വച്ച് മക്കള്‍ക്ക് കൊടുക്ക്
ആദ്യം ഓമയ്ക്ക എടുക്കണം
അതിന്‍റെ തൊലി ചെത്തുക
ഇനി ഓമയ്ക്ക ചെറിയ കഷണം ആക്കണം
അല്പം വന്‍ പയര്‍ വെള്ളത്തില്‍ ഇട്ടു കുതിര്കണം
ഓമക്കയും വന്‍പയറും കുക്കറില്‍ ഇട്ടു വേവിക്കുക മുന്ന് വിസില്‍
ഇനി കുറച്ചു തേങ്ങ, മുന്ന് പച്ചമുളക് , അല്പം ജീരകം , അല്പം മഞ്ഞള്‍ പൊടി, എട്ടു ചുമന്നുള്ളി ഇത് കല്ലില്‍ നല്ലവണ്ണം അരച്ച് എടുക്കുക
കുക്കരിലേക്ക് അരപ്പ് ഇട്ടു കുറച്ചു നേരം തിളപ്പിക്കുക
ഇനി കടുക് വറത്ത്ഇടുക
ഓമയ്ക്ക എരിശ്ശേരി റെഡി

എല്ലാ തിങ്കള്‍ ആഴ്ചയും ഞങ്ങള്‍ ഓമയ്ക്ക എരിശ്ശേരിയും ഓമയ്ക്ക തോരനും ആണ് ഉണ്ടാകുന്നതു . കുട്ടികള്‍ക്ക് വളരെ ഇഷ്ടം ആണ് .... വായനക്കാരും ഈ വിഭവം ഉണ്ടാക്കണം ... അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...
Thursday, October 2, 2014
സ്കുളുകള്‍ തടവറകള്‍ ആകുമ്പോള്‍
ഒരു സ്കൂളില്‍ നിങ്ങള്ക്ക് യുണിഫോറം ധരിച്ച ആളുകളെ കാണാം .....ഒരു തടവറയിലും
ഒരു സ്കൂളില്‍ ഓരോരുത്തര്ക്കും ഓരോ നമ്പര്‍ ഉണ്ട് ......ഒരു തടവറയിലും
ഒരു സ്കൂളില്‍ വടി പിടിച്ച ആളുകളെ കാണാം ..............ഒരു തടവറയിലും
ഒരു സ്കൂളില്‍ പട്ടിക്കുട്ടില്‍ കുട്ടിയെ ഇട്ടത്രേ ............ഒരു തടവറയിലും
ഗുരു ജയിലര്‍ ആകുമ്പോള്‍ ....സ്കുളുകള്‍ ഗ്വണ്ടാനോമ ആയി മാറുന്നു
രണ്ടിടത്തും സ്വപ്‌നങ്ങള്‍ ചവിട്ടി മെതിക്ക്പ്പെടുന്നു.....ജാഗ്രത

Thursday, September 18, 2014
പ്രകൃതിക്ക് വേണ്ടി ഒരു IWMP നീര്‍ത്തട ഗ്രാമസഭ , നീര്‍ത്തട പദയാത്ര
ചെങ്ങന്നൂര്‍ ബ്ലോക്കില്‍ മുളക്കുഴ പഞ്ചായത്തില്‍ വരുന്ന ഇരുപതാം തീയതി ശനിയാഴ്ച ഒരു അപൂര്‍വ പദയാത്ര യും ഗ്രാമസഭയും നടക്കുകയാണ്
പ്രകൃതിക്ക് വേണ്ടി ..... മണ്ണിനു വേണ്ടി .... ജലത്തിനു വേണ്ടി ..... ജൈവ സമ്പത്തിന് വേണ്ടി .....
ജനങ്ങളില്‍ പ്രകൃതി സംരക്ഷണ ബോധം എത്തിക്കുക .... കിണര്‍ റീ ചാര്‍ജ് ചെയുവാന്‍ പ്രേരണ നല്‍കുക ........ മണ്ണ് , ജലം , ജൈവ സമ്പത്ത് ഇവ സംരക്ഷിക്കുക ..... തുടങ്ങിയ ലക്ഷ്യങ്ങളോടെ ആണ് ഈ പരിപാടി നടത്തുന്നത്
integrated watershed management prgramme -IWMP എന്ന സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗം ആയിട്ടാണ് പിരലശ്ശേരി നീര്‍ത്തട പ്രദേശത്ത് നീര്‍ത്തട പദ യാത്രയും , തുടര്‍ന്ന് ഗ്രാമ സഭയും സംഘടിപ്പിക്കുന്നത്
മുളക്കുഴ ഒന്നാം വാര്‍ഡിലെ നികരും പുറം മുതല്‍ പിരലശ്ശേരി എല്‍ പി സ്കൂള്‍ വരെയാണ്
പദയാത്ര
പിരലശ്ശേരി സ്കൂളില്‍ വച്ചാണ് നീര്‍ത്തട ഗ്രാമസഭ
സെപ്റ്റംബര്‍ ഇരുപതാം തീയതി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
മണ്ണിനും ജലത്തിനും ജൈവ സമ്പത്തിനും വരും തലമുറക്കും വേണ്ടി നമുക്ക് കൈകള്‍ കോര്‍ക്കാം
നന്ദി .... നമസ്കാരം
Subscribe to:
Posts (Atom)