Tuesday, August 26, 2014

അച്ചന്‍കോവില്‍ ആറില്‍ രൂപപ്പെട്ട പ്ലാസ്റ്റിക്‌ ദ്വീപ്‌

                                             



ഇന്ന് ജോലി കഴിഞ്ഞു വെണ്മണി  ചാമക്കാവിനു അടുത്തുള്ള ഒരു ചെറിയ പാലം വഴിയാണ്  വീട്ടിലേക്കു വന്നത്. അവിടെ  അത്ഭുതകരമായ ഒരു കാഴ്ച് കണ്ടു. നദിയുടെ ഒത്ത നടുക്ക് പാലത്തോട് ചേര്‍ന്ന് ഒരു ദ്വീപ്‌ രൂപം കൊണ്ടിരിക്കുന്നു . വെറും ദ്വീപ്‌ അല്ല ... ഒരു പ്ലാസ്റ്റിക്‌ കുപ്പി കൊണ്ട് രൂപപ്പെട്ട ദ്വീപ്‌ . ആറില്‍  കൂടി ഒഴുകി വന്ന ലക്ഷക്കണക്കിനു പ്ലാസ്റ്റിക്‌ കുപ്പികള്‍ ചേര്‍ന്ന് ഒരു ചെറു ദ്വീപ്. രണ്ടു മുന്ന് പേര്‍ അതില്‍ ഇറങ്ങി ചവിട്ടി നിന്ന്  വിറകും ചുള്ളി കമ്പുകളും പെറുക്കുന്നു. 

                                            നദിയെ നശിപ്പിക്കുന്ന , മണ്ണിനെ നശിപ്പിക്കുന്ന  ഈ പ്ലാസ്റ്റിക്‌ ദ്വീപ് ഇവിടെ രൂപം കൊണ്ടതില്‍ എന്തും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന  നമ്മുടെ ശീലത്തിനു ഒരു പങ്കില്ലേ .... ഈ പാപ ഭാരം നാം എവിടെ ഉപേക്ഷിക്കും .... മനുഷ്യന്‍ കണ്ടു പിടിച്ച പ്ലാസ്റ്റിക്‌ അവസാനം അവന്റെ  അന്തകന്‍ ആകുമോ എന്നാണ്  ഇനി കാണേണ്ടത് .... 
                                           നദികള്‍ സംസ്കാരത്തിന്‍റെ ഈറ്റില്ലമാണ് ... നമ്മുടെ അമ്മയാണ് നമുക്ക് കുടിവെള്ളം തരുന്നത് അവരാണ് ... ആ  അമ്മയോട് മക്കള്‍ എന്താണ് ചെയുന്നത് ... ആരെങ്കിലും സ്വന്തം എച്ചില്‍ അമ്മക്ക് നേരെ വലിച്ചു എറിയുമോ....മനുഷ്യന്‍ ഒഴികെ ആരും അത് ചെയില്ല ......അമ്മെ മാപ്പ് ....
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം 

5 comments:

  1. നദീതടങ്ങളിലാണ് സംസ്കാരങ്ങളുടെ ഉദ്ഭവം എന്ന് ചരിത്രം. പക്ഷെ നമുക്ക് സംസ്കാരമില്ല

    ReplyDelete
  2. ശരിയാണ് നന്ദി

    ReplyDelete
  3. വളരെ ശരി. പക്ഷേ ആരിതെല്ലാം ശ്രദ്ധിക്കുന്നു. കാലത്ത് നടക്കാന്‍ പോവുമ്പോള്‍ 
    കാണുന്ന ഒരു പതിവു ദൃശ്യമുണ്ട്. മാലിന്യങ്ങള്‍ അടങ്ങുന്ന പ്ലാസിക്ക് കാരീബാഗ് കാറ്- പാലത്തിലെത്തുമ്പോള്‍ വേഗത കുറച്ച് പുഴയിലേക്ക് വലിച്ചെറിയുന്നത്. എങ്ങിനെ നാട് നന്നാവും 

    ReplyDelete
  4. നമ്മുടെ സംസ്കാരം പുറമെയുള്ള ഒരു പൂശല്‍ മാത്രം ആയി തരം താണ് പോയി .... നന്ദി

    ReplyDelete
  5. പത്തനംതിട്ട ജില്ലയിലെ സീതത്തോട്ടിൽ എണ്‍പതുകളിൽ സന്ദർശിച്ചപ്പോൾ കണ്ണാടി പോലെ തെളിഞ്ഞു കാണപ്പെട്ട തോടും പുഴയും ഇപ്പോൾ അഴുക്കു ചാലുകളായി കാണപ്പെടുന്നു. ഇതിനു നാം തന്നെ ഉത്തരവാദികൾ. കക്കൂസ് മാലിന്യം, അടുക്കള മാലിന്യം ഇവകൾ തോട്ടിലേക്ക് ഒഴുക്കുന്നു.

    മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും, കേരളം ശവപ്പറമ്പായിമാറും എന്നൊക്കെ പ്രസംഗിച്ചവർ ഈ കാഴ്ചകൾ കാണുന്നില്ലേ? അച്ചൻകോവിലാറും പമ്പയുമൊക്കെ ആക്രമിച്ചു വീടുകെട്ടി, മലിനജലം ആ നദിയിലേക്ക് ഒഴുക്കി വിടുന്ന നമ്മുടെ സമൂഹം ഒരിക്കൽ ഇതെല്ലം നഷ്ടമാകുമ്പോൾ ദു:ഖിക്കേണ്ടിവരും.

    ReplyDelete