Saturday, November 23, 2013

മരുന്ന് ഇല്ലാതെയും നമുക്ക് ജീവിക്കാം !!!!!!



ഇത്  മരുന്നുകള്‍ക്കോ ചികിത്സകര്‍ക്കോ  എതിരെ  ഉള്ള ഒരു  പോസ്റ്റ്‌  ആണ്  എന്ന്  തെറ്റി ധരിക്കരുത്  എന്ന് അപേക്ഷ

ഇത്  എന്‍റെ അനുഭവം ആണ്

                                        ഒരു ആഴ്ച മുന്‍പ്  ഒരു ചെറിയ അപകടത്തില്‍ എന്‍റെ താടിക്ക് ഒരു ചെറിയ മുറിവ് ഉണ്ടായതായും , അതിനു  മൂന്ന് കുത്തികെട്ടുകള്‍ ഇട്ടതായും  ഞാന്‍  ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു http://insight4us.blogspot.in/2013/11/blog-post_16.html ആശുപത്രിയില്‍  നിന്നും പോരുമ്പോള്‍ അവര്‍ രണ്ടു മുന്ന്  പൊതി നിറയെ വലിപ്പമുള്ള  കുറെ ഗുളികകളും തന്നു  ആന്‍റി ബയോടികുകള്‍ ആണത്രേ . അവ  കഴിചാലേ  മുറിവ്  ഉണങ്ങുക  ഉള്ളത്രേ
ഞാന്‍  വീട്ടില്‍ എത്തി . എല്ലാവരുടെയും  മുന്‍പില്‍ വച്ച്  മൂന്നു  ഗുളിക എടുത്തു കഴിച്ചു . ഗുളിക  കഴിച്ചു കഴിഞ്ഞപ്പോള്‍  ഒരു ചിന്ത ..... ഇത് ശരി ആണോ .... എന്‍റെ ശരീരത്തിലേ ഒരു മുറിവ് ഉണക്കുവാന്‍  എന്‍റെ ശരീരത്തിന് തനിയെ അറിയാം . എന്‍റെ ഉള്ളിലെ പ്രാണന്‍  കുടികൊള്ളുന്ന ഇരിപ്പിടം ആണ് എന്‍റെ ശരീരം . ശരീരത്തിന് എന്ത് സംഭവിച്ചാലും  നാം അതിനു അല്പം സമയവും  സാവകാശവും കൊടുത്താല്‍ അത് സ്വയം പരിഹരിക്കും . ഞാന്‍ പ്രകൃതി ജീവന ക്ലാസുകളില്‍  പഠിച്ച  പാഠങ്ങള്‍ എനിക്ക് ഓര്‍മ വന്നു ...... ഞാന്‍ ഒരു തീരുമാനം എടുത്തു ... ഇനി ഞാന്‍ ഈ മരുന്ന് കഴിക്കുക ഇല്ല ...... പക്ഷെ  വീട്ടില്‍  ഉള്ള മറ്റുള്ളവര്‍  ഇതിനോട് എങ്ങനെ പ്രതികരിക്കും ... ഒരു കൊച്ചു കള്ളത്തരം എനിക്ക് ചെയേണ്ടി  വന്നു . എല്ലാവരും കാണ്കെ പൊതി അഴിച്ചു ഞാന്‍ മരുന്ന് എടുക്കും . ആരും കാണാതെ മരുന്ന്  എടുത്തു പുറത്തേക്കു ഏറിയും ... ഈ കള്ളത്തരം കാണിച്ചതിന്  എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു !!!!!. അഞ്ചു ദിവസം കഴിഞ്ഞു  . എന്‍റെ മുറിവ് പൂര്‍ണമായും ഉണങ്ങി , കുത്തി കെട്ടു എടുത്തു . ഇപ്പോള്‍ സുഖം ആയി ഇരിക്കുന്നു . ഇത്തരത്തില്‍  ഒരു  പ്രതിസന്ധി  ഘട്ടത്തില്‍  മരുന്ന് ഒഴിവാക്കുവാന്‍ ഉള്ള ഒരു തീരുമാനം  എടുകുന്നതിനു  ഒരു ഇത്തിരി  ധീരത ആവശ്യം ഉണ്ട് . എന്തായാലും  ഈ  അനുഭവം  എനിക്ക് പ്രകൃതി ജീവനത്തിലുള്ള  വിശ്വാസം  കൂട്ടിയിരിക്കുന്നു . മരുന്ന് ഇല്ലാതെയും നമുക്ക്  ജീവിക്കാം !!!!

                                            പ്രിയ  വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .. നിങ്ങള്‍ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

4 comments:

  1. ശരിയാണ്. Antibiotics കൊണ്ടുള്ള ചികിത്സ പലപ്പോഴും ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. ഇവിടെ, എന്തുകൊണ്ടാണ് മുറിഞ്ഞത് എന്നത് പ്രസക്തമാണ്. തുരുമ്പിച്ച ലോഹംകൊണ്ടോ മറ്റോ ആണെങ്കിൽ ഒന്നും ചെയ്യാതിരിക്കരുത്. പ്രകൃതിയുമായി ബന്ധപ്പെട്ട ചികിത്സ - ആയുർവേദം, ഹോമിയോപതി മുതലായവ അഭികാമ്യം. അവയിൽ പറയുന്ന മരുന്ന് ആകാം. ഇവിടെ, ഹോമിയോപതിയിൽ കാലെണ്ടുലയെ വെല്ലുന്ന മരുന്ന് ഇല്ല എന്ന് പറയപ്പെടുന്നു. ഉളളിൽ കഴിക്കാൻ ലെഡം, ഹൈപ്പെരീക്കം എന്നിവ അത്യുത്തമം.

    ReplyDelete
  2. വളരെ നന്ദി , അങ്ങയുടെ അഭിപ്രായത്തിനു

    ReplyDelete
  3. മരുന്ന് മരുന്നിനു മാത്രം!

    ReplyDelete
  4. വളരെ നല്ല പോസ്റ്റ്‌, ഇപ്പോൾ എല്ലാവരും ചെറിയ ചെറിയ അസുഖത്തിന് പോലും ആന്റി ബയോ ടിക്ക് വെറുതെ അങ്ങ് കഴിക്കുകയല്ലേ.

    ReplyDelete