Wednesday, November 6, 2013

ആരോഗ്യം തരുന്ന കുഞ്ഞന്‍ മേശ !!!!!!



ഇന്ന്  ഒരു കുഞ്ഞന്‍ മേശയെപറ്റി  ആണ്  പറയുന്നത് .സേവാഗ്രാം ആശ്രമത്തിനു  അടുത്ത്  ഒരു  ഹോട്ടല്‍ ഉണ്ട് . പ്രകൃതി  ആഹാര്‍ കേന്ദ്ര . ജൈവ രീതിയില്‍ ഉണ്ടാക്കിയ  ആഹാരം  ആണ് അവിടെ കിട്ടുന്നത് . വാര്‍ധ യിലെ  2500 കര്‍ഷകര്‍  അവര്‍ ജൈവ രീതിയില്‍ ഉണ്ടാക്കുന്ന അരി , ഗോതമ്പ് , ശര്‍ക്കര തുടങ്ങിയവ  ഇവിടെ കൊടുക്കുന്നു . ഈ ഹോട്ടലിന്റെ  ഏ റ്റവും വലിയ  പ്രത്യേകത അവിടുത്തെ കുഞ്ഞന്‍ മേശ ആണ് . കഷ്ടിച്ചു ഒരു അടി ഉയരം മാത്രമുള്ള കുഞ്ഞന്‍ മേശ , അതിനു പുറത്തു ഒരു കൂജയില്‍ തണുത്ത വെള്ളം , ആ മേശയില്‍ ആഹാരം വച്ച് നിലത്തു ഇരുന്നു  ആഹാരം കഴിക്കുന്നത്  ഒരു  മറക്കുവാന്‍ ആവാത്ത അനുഭവം ആണ് സമ്മാനിക്കുന്നത് .
നിലത്തിരുന്നു  ആഹാരം കഴിക്കുന്ന കാര്യം എന്നേ മറന്നു പോയ  മലയാളിക്ക്  ഇന്ന് രോഗങ്ങള്‍ കൂട്ടാണ്
ഈ  മേശയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ ലീന പറഞ്ഞു നമുക്ക് ഇത്  പോലെ ഒരെണ്ണം ഉണ്ടാക്കണം !!!!
നമ്മുടെ പൂര്‍വികര്‍  നിലത്തു ഇരുന്നാണ് ആഹാരം കഴിച്ചിരുന്നത് ..... ആഹാരം നല്ലവണ്ണം  ദഹിക്കുവാന്‍  അത് സഹായിക്കും . ഇത്തരം ഒരു കുഞ്ഞന്‍ മേശയും , അതിനു പുറത്തു ഒരു കൊച്ചു മണ്‍ കുടവും  ഉണ്ടെങ്കില്‍  ആഹാരം കഴിക്കുന്നത്  ഒരു  സന്തോഷം നിറഞ്ഞ അനുഭവം ആകും . ഒന്നിച്ചു ഇരുന്നു ആഹാരം കഴിക്കുന്നത്‌  കുടുംബ അംഗങ്ങള്‍  തമ്മില്‍ ഉള്ള കരുതലും  അടുപ്പവും കൂട്ടും
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി ... നമസ്കാരം ...

4 comments:

  1. നിലത്തിരുന്നൊരു ഊണ്. കൊള്ളാം

    ReplyDelete
  2. ജപ്പാന്കാരോക്കെ ഇപ്പോഴും ഇങ്ങനത്തെ രീതികള്‍ പിന്തുടരുന്നവര്‍ ആണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. നമ്മളല്ലേ , മണ്ണില്‍ നിന്നും ഒത്തിരി ഉയരത്തിലേക്ക് പോകുന്നവര്‍ . (മനസിലെ വീടിലേക്ക്‌ ഒരു കാര്യം കൂടി :) )

    ReplyDelete
  3. ഞാന്‍ മിക്കപ്പോഴും നിലത്തിരുന്നാണ് കഴിക്കുന്നത്.. ഇപ്പൊ പലര്‍ക്കും ചമ്മണംപടിഞ്ഞു ഇരിക്കാന്‍ പോലും അറിയില്ല... :(

    ReplyDelete