Tuesday, October 8, 2013

കുട്ടികളും സൈക്കിള്‍ സംസ്കാരവും




സൈക്കിള്‍  ഒരു സംസ്കാരം  ആണ്

ക്ഷമയുടെ  സഹനത്തിന്‍റെ കരുതലിന്റെ  സംസ്കാരം

നമ്മുടെ കുട്ടികളെയും നമുക്ക്  ഈ  സംസ്കാരം  പഠിപ്പിക്കണം

ഇത്തവണത്തെ  ഓണ സമ്മാനം ആയി  കിങ്ങിനക്ക്  അവളുടെ  അമ്മാവനായ  ലിനുവും അമ്മാവിയായ  മഞ്ജുവും  ചേര്‍ന്ന്  ഒരു  സൈക്കിള്‍  സമ്മാനിച്ചു

ഒരു പൂച്ച കുട്ടിയുടെ പടം ഉള്ള  പിങ്ക് നിറമുള്ള ഒരു കൊച്ചു സൈക്കിള്‍

നോന മോന്  അവന്‍റെ പഴയ സൈക്കിള്‍ പൊടി തട്ടി എടുത്തു  കുട്ടപ്പന്‍ ആക്കി

ഇപ്പോള്‍  കിങ്ങിനയും  നോനമോനും  സ്കൂള്‍ വിട്ടു  വന്നാല്‍  ഓടി സൈക്കിള്‍ എടുത്തു  പുരക്കു ചുറ്റും ഓടിക്കുക ആണ്

നോന മോനെയും കൂട്ടി ഞാന്‍ സൈക്കിള്‍ സവാരി നടത്തി തുടങ്ങി

എല്ലാ ഞായര്‍ ആഴ്ചയും  ഉച്ച കഴിഞ്ഞു  ഞങ്ങള്‍ രണ്ടും സൈക്കിള്‍  സവാരിക്ക് ഇറങ്ങും
നോന മുന്‍പില്‍ കൊച്ചു സൈക്കിളിലും , ഞാന്‍ പുറകെ  വലിയ സൈക്കിളിലും

നാടും , നാട്ടാരെയും  കണ്ടു  ഒരു  യാത്ര

നമ്മുടെ കുട്ടികള്‍  നാട് കാണട്ടെ ...... സൈക്കിള്‍  ചവിട്ടട്ടെ .... കരുത്തന്മാര്‍  ആകട്ടെ
ലിനുവിനും .... മഞ്ജുവിനും.... നന്ദി ....

പ്രിയ വായനക്കാര്‍  അഭിപ്രായം പറയണം .... നന്ദി ... നമസ്കാരം ......

2 comments:

  1. നമ്മുടെ കുട്ടികള്‍ നാട് കാണട്ടെ ...... സൈക്കിള്‍ ചവിട്ടട്ടെ .... കരുത്തന്മാര്‍ ആകട്ടെ
    ലിനുവിനും .
    ---------------------- കുഞ്ഞു വാവകള്‍ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുഞ്ഞുമ്മ )

    ReplyDelete
  2. സൈക്കിള്‍ ഒരു വന്‍തിരിച്ചുവരവ് നടത്തട്ടെ

    ReplyDelete