Wednesday, October 16, 2013

ചേമ്പില തോരന്‍ കഴിക്കു നാട്ടു നന്മയെ തിരികെ പിടിക്കു!!!!

ഭക്ഷണം ഒരു ആയുധം ആയി മാറിയിരിക്കുന്നു
നമ്മുടെ രുചികള്‍   ബഹുരാഷ്ട്ര കുത്തകകള്‍  തീരു മാനിക്കുന്നു
നമ്മുടെ കുട്ടികളെ  രുചി കളെയും അവര്‍ നിയന്ത്രിക്കുന്നു
ഇത്  മാറണം
നമ്മുടെ നാട്ടു രുചികള്‍ നാം വീണ്ടെടുക്കണം
ഇന്ന്  ഞാന്‍ ചെയ്തു നോക്കിയ ഒരു നാടന്‍ ഭക്ഷണം പരിചയപ്പെടുത്തുക ആണ്
ചേമ്പില തോരന്‍ ..... അസ്ത്രകെട്ടു തോരന്‍  എന്നും പറയാറുണ്ട്
എന്തൊരു രുചി ആണെന്നോ ....  വളരെ എളുപ്പം ....
ഈ തോരന്‍ ഉണ്ടാക്കുന്ന രീതി പടങ്ങളുടെ സഹായത്തോടെ ഇവിടെ വിവരിച്ചിരിക്കുന്നു
വായിക്കുന്ന്‍ ആരെങ്കിലും ഇത് ഉണ്ടാക്കുമ്പോള്‍ .... ഈ  ശ്രമം വിജയിക്കും
പ്രിയ വായനക്കാര്‍ വായിക്കു .... അഭിപ്രായം പറയു
നന്ദി ..... നമസ്കാരം .....
മുന്ന്  ചെമ്പില  എടുക്കുക

നന്നായി തുടച്ചു മിനുക്കുക

ഒരു കത്രിക എടുത്തു ,ചേമ്പില വീതി കുറച്ചു നീളത്തില്‍ മുറിക്കുക

ദ..... ഇത് പോലെ

ബീഡി തെറുക്കും പോലെ ചേമ്പില തെറുക്കുക

ദ.... ഇത് പോലെ

ഇത് പോലെ ഒരു കെട്ടു കെട്ടുക 

ഇത് പോലെ

ഇല എല്ലാ കെട്ടിതീരുമ്പോള്‍ ....ഇതാണ് ആസ്ത്ര  കെട്ടു

അല്പം വാളന്‍ പുളി വെള്ളം ഇതിലേക്ക് ഒഴിക്കുക

ഒരു മുറി തേങ്ങ , അല്പം കാന്താരി മുളക് , അല്പം കൊച്ചു ഉള്ളി , അല്പം ജീരകം , അല്പം മഞ്ഞള്‍ പൊടിഇത്രയും എടുക്കുക

നല്ലവണ്ണം ചതക്കുക

ചീന ചട്ടിയില്‍ ഒരു സ്പൂണ്‍വെളിച്ചെണ്ണ ഒഴിച്ചു  കടുക് , കറിവേപ്പില , അല്പം ഉഴുന്നു  ഇവ ഇടുക

മുന്‍പ് തയാര്‍ ചെയ്ത  അസ്ത്രകെട്ടു ഇതിലേക്ക് ഇടുക

അല്പം പുളി വെള്ളം തളിക്കുക

തേങ്ങ മറ്റു അന്‍സാരികള്‍ ഇവ ചതച്ച്‌ വച്ചിരികുന്നത് ഇതിലേക്ക് ഇടുക

തീ കുറച്ചു പാത്രം അടച്ചു വക്കുക

ഉപ്പു ചേര്‍ത്ത് ഇളക്കുക

രുചികരം ആയ ചേമ്പില തോരന്‍ തയാര്‍ !!!!!

10 comments:

  1. നന്നായിരിക്കുന്നു ഈ പോസ്റ്റ്
    പണ്ടൊക്കെ വീടുകളില്‍ സര്‍വസാധാരണമായിരുന്നു ചേമ്പില തോരന്‍!
    ആശംസകള്‍

    ReplyDelete
  2. കാണുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു..

    ReplyDelete
  3. താള്‍ കറി വയ്ക്കാറുണ്ടായിരുന്നു, മുന്‍പ്‌. അതിന് ഇളംചേമ്പിന്റെ ഇലയായിരുന്നു എടുക്കുന്നത്. നല്ല ചേമ്പ് അല്ലെങ്കില്‍ നാവുചൊറിയുകയും ചെയ്യും. ഇത്തരം മൂത്ത നാടന്‍ചേമ്പിന്റെ ഇല പരീക്ഷിച്ചിട്ടില്ല. ചൊറിയുമോ?

    ReplyDelete

  4. നോട്ടം says:
    ചൊറിയാതിരിക്കാനാണ് വാളന്‍ പുളി നന്നായി ചേര്‍ക്കുന്നത് അല്ലെ? അസ്സലായി വിവരണം. പരീക്ഷിക്കും , ഉടനെ.

    ReplyDelete
  5. പണ്ട് പാവങ്ങള്‍ക്ക് ഇതൊക്കെയല്ലാരുന്നോ കറികള്‍
    ജോണ്‍ ഇതൊക്കെ ചെയ്യുകയും ഷെയര്‍ ചെയ്യുന്നതും കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്.

    ReplyDelete
  6. അപ്പോള് ആ അസ്ത്രകെട്ടു എന്തായി???

    ReplyDelete
  7. ഇതൊന്നു ട്രൈ ചെയ്യണം ,,നന്ദി വിവരണം വിശദമായും സിമ്പിള്‍ ആയും തന്നതിന്,

    ReplyDelete
  8. നാട്ടിലെത്തിയ ഉടനെ ഇതൊന്നു പരീക്ഷിക്കണം

    ReplyDelete