Thursday, September 26, 2013

കമ്പ്യൂട്ടറും നെറ്റും ഫേസ് ബുക്കും ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം !!!!!


ഞാന്‍ ഒരു പുതിയ തീരുമാനംഎടുത്തു
കമ്പ്യൂട്ടറിന്  മുന്‍പില്‍  ചടഞ്ഞു ഇരിക്കുന്നത്  ഇനി ആഴ്ചയില്‍ ഒരിക്കല്‍  മാത്രം
ബ്ലോഗില്‍ പോസ്റ്റിങ്ങ്‌  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം
ഫേസ് ബുക്കും  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം

ബാക്കി ഉള്ള സമയം  പുസ്തകം വായിക്കാനും , കുട്ടികളെ പഠനത്തില്‍ സഹായിക്കാനും , പത്രം ശരിക്ക് വായിക്കാനും ,  ആണ് തീരുമാനം
ഇപ്പോള്‍ നമ്മുടെ സമയത്തിന്‍റെ നല്ലൊരു പങ്കും കമ്പ്യൂട്ടര്‍ അപഹരിക്കുക ആണ് എന്ന് പറയാം
പണ്ടൊക്കെ നമ്മള്‍ വീട്ടുകാരും ഒത്തു വര്‍ത്തമാനം പറഞ്ഞിരുന്ന സമയം ഇപ്പോള്‍ കംപ്യൂട്ടര്‍ ടീവി  തുടങ്ങിയവ അപഹരിക്കുന്നു
മനുഷ്യന്  വേണ്ടി ഉള്ളതാണ് സാങ്കേതിക വിദ്യ , അല്ലാതെ സാങ്കേതിക വിദ്യക്ക് വേണ്ടി  ഉള്ളതല്ല മനുഷ്യന്‍
എന്തായാലും  ഞാന്‍  പുതിയ  ഒരു  പരീക്ഷണം നടത്തുവാന്‍ പോകുക ആണ്
തുറന്ന മനസോടെ
ആദ്യം ഒക്കെ ഇത്തിരി  പ്രയാസം ആയിരിക്കും  നോക്കാം അല്ലെ .....
വായനക്കാരുടെ  അഭിപ്രായം പറയണം . നന്ദി ..നമസ്കാരം

6 comments:

  1. നല്ല തീരുമാനം. എനിക്കൊക്കെ തിരുമാനിക്കാന്‍ എളുപ്പവും പാലിക്കാന്‍ ബുദ്ധിമുട്ടുമായ തീരുമാനം.എല്ലാ ആശംസകളും.!!

    ReplyDelete
  2. ഭാഗ്യവാന്‍...എനിക്കൊന്നും ഇനി അതൊന്നും ചിന്തിക്കന്‍ പറ്റില്ല. അത്രക്ക് അഡിക്റ്റ് ആയിപ്പോയി...

    ReplyDelete
  3. ബ്ലോഗ്ഗ് പോസ്റ്റ്‌ ചെയ്യുന്നത് ഈ തീരുമാനത്തിൽ നിന്ന് മാറ്റിയാൽ നന്നായിരുന്നു. കാരണം സച്ചിൻ റെണ്ടുല്കരുടെ കാര്യം പറയും പോലെ ഇതൊക്കെ ഒരു ഫോം ഉള്ളപ്പോഴേ നടക്കൂ. ഒരു പ്രായം കഴിഞ്ഞാൽ ബ്ലോഗ്‌ എഴുതായാലും ആൾക്കാര് വിരമിക്കാൻ പറഞ്ഞെന്നു വരും അപ്പോൾ പ്രതിഭ ഉള്ള സമയത്ത് എഴുതുക അത് പോസ്റ്റ്‌ ചെയ്യുക. TV ഫേസ് ബുക്ക്‌ അതൊക്കെ തീരുമാനതിനനുസരിച്ചു പോകട്ടെ, ഇത് എന്റെ അഭിപ്രായം മാത്രം. തീരുമാനം നല്ലതാണു അത് എടുക്കുവാൻ കഴിഞ്ഞത് ആത്മ പരിശോധന നടത്തിയത് കൊണ്ടാണ്. അത്മപരിശോധനകൾ ഇപ്പോഴും നല്ലതാണു ആശംസകൾ

    ReplyDelete
  4. വളരെ നല്ല തീരുമാനം ...
    ഇനി തീരുമാനം മാറ്റി എന്ന് പറഞ്ഞു പുതിയ പോസ്റ്റ്‌ കാണില്ലല്ലോ എന്നാ വിശ്വാസത്തോടെ ..
    സ്നേഹപൂർവ്വം ,
    ആഷിക് തിരൂർ

    ReplyDelete
  5. വളരെ നല്ല തീരുമാനം.

    ReplyDelete
  6. പാലിച്ചു കാണിക്ക് മാഷേ..ഇത്തിരി വിഷമമാനെന്ന്‍ എനിക്ക് തോന്നുന്നു..
    http://loudspeakermalayalamblog.wordpress.com/

    ReplyDelete