Friday, December 28, 2012

അങ്ങനെ റബ്ബര്‍ തോറ്റു, ചാക്കിലെ കാച്ചില്‍ കൃഷി വിജയിച്ചു ....

   


അങ്ങനെ റബ്ബര്‍ തോറ്റു, ചാക്കിലെ കാച്ചില്‍ കൃഷി വിജയിച്ചു .... നമ്മുടെ നാട്ടില്‍ റബ്ബര്‍ മരം വന്നതിനു ശേഷമാണ് ചേനയും കാച്ചിലും ചേമ്പും ഒക്കെ നാട്ടില്‍ നിന്നും ഇല്ലാതായത് . ഞങ്ങളുടെ പറമ്പിലും റബ്ബര്‍ വച്ചു. റബ്ബര്‍ എന്ന ഈ മരം നമ്മുടെ പ്രകൃതിക്ക് ചെയുന്ന നാശത്തെ പറ്റി അല്പം എങ്കിലും അറിവ് എനിക്ക് ആ സമയത്ത് ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ പപ്പയോടു ഞാന്‍ പറയുമായിരുന്നു നമുക്ക് ഈ കൃഷി വേണ്ട എന്ന് . ഞങ്ങളുടെ അയല്പക്കക്കാര്‍ എല്ലാവരും റബ്ബര്‍ വച്ചപ്പോള്‍ ഞങ്ങള്‍ക്കും വക്കേണ്ടി വന്നു .റബ്ബര്‍ നട്ട പുരയിടത്തില്‍ മറ്റു ഒരു കൃഷിയും നടക്കുക ഇല്ല . മറ്റു ഒരു വിളകളും വളരുവാന്‍ റബ്ബര്‍ സമ്മതിക്കുക ഇല്ല .ഇങ്ങനത്തെ വില്ലനായ ഈ റബ്ബറിനെ എങ്ങനെ എങ്കിലും തോല്പിക്കണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു . അങ്ങനെ ആണ് ചാക്കില്‍ കാച്ചില്‍ വളര്‍ത്തി നോക്കിയാലോ എന്ന് തോന്നിയത് . എട്ടു മാസം മുന്‍പ് , ഒരു പരീക്ഷണം എന്ന നിലയില്‍ മുറ്റത്ത്‌ വളര്‍ന്ന ഒരു റബ്ബര്‍ മരത്തിന്‍റെ ചുവട്ടില്‍ മൂന്നു ചാക്കിനകത്ത്‌ മണ്ണ് നിറച്ചു അതില്‍ കാച്ചില്‍ കഷണം നട്ടു .ചാക്കില്‍ നട്ടത് കൊണ്ട് റബ്ബര്‍ വേരുകള്‍ക്ക് പെട്ടെന്ന് ചാക്കിനകത്തെ മണ്ണില്‍ കടക്കുവാന്‍ കഴിഞ്ഞില്ല . അതുകൊണ്ട് തന്നെ കാച്ചില്‍ നല്ലത് പോലെ വളര്‍ന്നു . കാച്ചില്‍ വള്ളികള്‍ റബ്ബര്‍ മരത്തെ ചുറ്റി മുകളിലേക്ക് കയറി . സൂര്യ പ്രകാശം ആവോളം കുടിച്ചു . രണ്ടു ദിവസം മുന്പ് ഞങ്ങള്‍ കാച്ചിലിന്റെ വിളവു എടുത്തു ഓരോ ചാക്കില്‍ നിന്നും ശരാശരി രണ്ടര കിലോ എങ്കിലും ഭാരം ഉള്ള കാച്ചില്‍ കിട്ടി . നട്ട ശേഷം കാര്യമായ ഒരു പരിചരണവും നല്‍കാതെ തന്നെ ഇത്രയും വിളവു കിട്ടി എന്ന കാര്യം വളരെ പ്രസക്തം. റബ്ബര്‍ വളര്‍ന്നാലും  മനസു ഉണ്ടെങ്കില്‍ അതിന്റെ ചുവട്ടില്‍ വേണമെങ്കിലും നമുക്ക് എന്തും വളര്‍ത്താം എന്ന അറിവും എനിക്ക് ഒത്തിരി ആത്മ വിശ്വാസം നല്‍കിയിരിക്കുക ആണ് . എന്‍റെ ചാക്കിലെ കൃഷി വെറുതെ ആണെന്നും ഒന്നും കിട്ടുക ഇല്ലെന്നും പറഞ്ഞ എന്‍റെ അച്ഛന്‍ വിളവു കണ്ടു ഒന്നും മിണ്ടാതെ നടക്കുക ആണ് !!! റബ്ബറിനെ എന്‍റെ കാച്ചില്‍ വള്ളികള്‍ക്ക് പടര്‍ന്നു കയറാന്‍ ഉള്ള മരമായി അടുത്ത വര്‍ഷവും ഉപയോഗ പെടുത്തുവാന്‍ ആണ് എന്‍റെ തീരുമാനം .എടാ റബ്ബര്‍ മരമേ നിന്നെ ഞങ്ങള്‍ അങ്ങനെ അങ്ങ് വിടത്തില്ല ... അടുത്ത വര്‍ഷവും ഞങ്ങള്‍ നിന്‍റെ ചുവട്ടില്‍ ചാക്കില്‍ കാച്ചില്‍ കൃഷി ചെയ്യും ..അല്ല പിന്നെ ....!!!!!
             പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി നിങ്ങള്‍ വിലയേറിയ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

6 comments:

  1. ജോണ്‍,
    നിങ്ങളുടെ ഈ സോദ്ദേശ്യപരമായ പോസ്റ്റുകള്‍ വളരെ ഇഷ്ടപ്പെടുന്നു

    ReplyDelete
  2. നന്ദി അജിത്‌ ചേട്ടാ , എന്‍റെ അനുഭവങ്ങള്‍ എന്‍റെ ഭാഷയില്‍ ഞാന്‍ എഴുതി , അങ്ങ് അത് ഇഷ്ട്ടപെട്ടത്തില്‍ എനിക്ക് വളരെ സന്തോഷം .. നന്ദി ...

    ReplyDelete
  3. താങ്കളുടെ സദുദ്യമങ്ങള്‍ ഈ പ്രവര്‍ത്തികളില്‍ അഭിരുചിയുള്ളവര്‍ക്ക്
    മാതൃകയാണ്.
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

    ReplyDelete
  4. മറ്റുള്ളവര്‍ക്ക് കൂടി ആവേശം പകരുന്ന പോസ്റ്റുകള്‍ ..

    ReplyDelete
  5. ആവേശം തരുന്ന അനുഭവം,എഴുത്ത്..! ആശംസകള്‍ നേരുന്നു കൂട്ടുകാരാ..!!

    ReplyDelete