Thursday, December 20, 2012

ഇന്ന് ഞങ്ങള്‍ കൊച്ചു പാടം ഉഴുതു

   


ഇന്ന് ഞങ്ങള്‍ കൊച്ചു പാടം ഉഴുതു . ഞങ്ങളുടെ വീട്ടു മുറ്റത്ത്‌ ടാര്‍പോളിന്‍ ഷീറ്റില്‍ ഞങ്ങള്‍ ഒരു കൊച്ചു പാടം നിര്‍മിച്ചു . നാം കഴിക്കുന്ന ചോറിന്റെ കഥ , നമ്മുടെ സംസ്കാരം , ഇവയെ പറ്റി എന്‍റെ മക്കളായ നോനക്കും , കിങ്ങിനക്കും  അറിവ് പകരുക എന്ന ലക്‌ഷ്യം ആണ് ഈ കൊച്ചു പാടത്തിനു ഉള്ളത് . ഇതിന്റെ നിര്‍മാണം ഇവിടെ വിവരിച്ചിട്ടുണ്ട്http://insight4us.blogspot.in/2012/12/blog-post_9.html
ഞങ്ങള്‍ നെല്‍വിത്തുകള്‍ മുളപിച്ചു ഉണ്ടാക്കിയ ഞാറിന് എട്ടു ദിവസം പ്രായം ആകുകയാണ് . ഇന്ന് രാവിലെ ഞാനും കിങ്ങിനയും കൂടി മുറ്റത്തെ ടാര്പളില്‍ നിറച്ച മണ്ണില്‍ കുറെ വെള്ളം നിറച്ചു .. അതിനു ശേഷം ഞങ്ങള്‍ ആ മണ്ണിലേക്ക് ഇറങ്ങി ചവിട്ടി നടക്കാന്‍ തുടങ്ങി .കിങ്ങിന്ക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം . അവള്‍ ചാടി ഓടി അതിലുടെ നടക്കുവാന്‍ തുടങ്ങി . മണ്ണ് നന്നായി ഇളകി .. കാലിലും കൈ യ്യിലും ഒക്കെ ചേറു പുരണ്ടു കിങ്ങിന അതില്‍ നിന്നും ഇറങ്ങുവാന്‍ കൂട്ടാകുന്നില്ലകുറെ നേരം ഞങ്ങള്‍ മണ്ണ് നന്നായി കാലു കൊണ്ട് ഉഴുതു മറിച്ച ശേഷം അതില്‍ നിന്നും ഇറങ്ങി
   ഇതിനിടെ പപ്പാ വന്നു ഞങ്ങളെ രണ്ടു പേരെയും കളിയാക്കി .. നിനക്ക് വേറെ പണി ഒന്നും ഇല്ലേ .. ആ കൊച്ചിനെ ഇല്ലാത്ത പനി ഒക്കെ പിടിപ്പിക്കാന്‍ വേണ്ടി മണ്ണില്‍ ഇറക്കിയിരിക്കുക ആണ് .... ഞാന്‍ ചിരിച്ചു എന്നിട്ട് പപ്പയോടു പറഞ്ഞു .. നിങ്ങളുടെ തലമുറ ഞങ്ങളെപോലുള്ളവരെ മണ്ണില്‍ ഇറക്കാത്തത് കൊണ്ട് നമുക്ക് നമ്മുടെ കൃഷി സംസ്കാരം നഷ്ട്ടപെട്ടു .. മണ്ണില്‍ ഇറങ്ങിയാല്‍ ഒരിക്കലും രോഗം വരികയില്ല . മറിച്ചു രോഗ പ്രതിരോധ ശക്തി കൂടുകയേ ഉള്ളു ... പപ്പാ ഞാന്‍ പറഞ്ഞതൊന്നും സമ്മതിച്ചു തന്നില്ല .. എന്‍റെ ഏറ്റവും വലിയ വിമര്‍ശകന്‍ ആണ് എന്‍റെ പപ്പാ ....എന്‍റെ ഏറ്റവും വലിയ ഉത്തേജനവും പപ്പാ തന്നെ ആണ് .. വാ കൊണ്ട് എന്തെങ്കിലും ഒക്കെ പറയും എങ്കിലും പപ്പക്ക് നല്ല ഒരു മനസ് ഉണ്ട്
നോനമോന്‍ സ്കൂളില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ അല്പം ചാണക പൊടി, മണ്ണില്‍ വിതറി വെള്ളം നിറച്ചു എന്നിട്ട് ഞങ്ങള്‍ രണ്ടു പേരും കൂടി കൊച്ചു പാടത്തു പൂട്ടി
   നാളെ ഞാര്‍ പറിച്ചു നടണം എന്നാണ് വിചാരിക്കുന്നത് എന്‍റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ചു ഈ കൊച്ചു പാടത്തെ ചേറില്‍ ഇറങ്ങിയതും മണ്ണ് ചവിട്ടി പൂട്ടിയതും ഒന്നും മറന്നു പോകുക ഇല്ല എന്ന് വിചാരിക്കുന്നു . മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ചു .. കാര്‍ഷിക സംസ്കാരത്തെ സ്നേഹിച്ചു വളരുവാന്‍ ഈ കൊച്ചു പാടം അവരെ സഹായിക്കും എന്നാണ് എന്‍റെ പ്രതീക്ഷ ... ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .. നിങ്ങളുടെ വിലപ്പെട്ട പ്രതികരണം അറിയിക്കണം .. നന്ദി .. നമസ്കാരം

6 comments:

 1. വായിച്ചു തീർന്നപ്പോൾ കണ്ണു നിറഞ്ഞു.. എന്തിനെന്നല്ലേ, സന്തോഷം കൊണ്ട്, മക്കളെ ഇത്രത്തോളം സ്നേഹിക്കുന്ന അച്ഛന്റെ സ്നെഹ നിർഭരമായ മനസോർത്ത്, ഒപ്പം ഇപ്പോളും മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന നല്ലൊരു മനുഷ്യന്റെ പച്ചയായ മനസോർത്ത്... മക്കളെയും മണ്ണിനെയും സ്നേഹിച്ചോളൂ ഒരുപാട്, അത് രണ്ടും നിങ്ങൾക്ക് ആ സ്നേഹം പലിശ സഹിതം തിരിച്ചു നൽകും ഉറപ്പ്...!!!

  ആശംസകള്...

  ReplyDelete
 2. വാക്കുകളാല്‍ വിവരിക്കാനാവാത്ത സന്തോഷമാണ് ഇതുവായിച്ചപ്പോള്‍, ആ ഫോട്ടോസ് കണ്ടപ്പോള്‍ ഉണ്ടായത്. നിങ്ങളെപോലെ കുറച്ച് മാതാപിതാക്കള്‍ മതി നമ്മുടെ കാര്‍ഷികപാരമ്പര്യം വേരറ്റു പോവാതിരിക്കാന്‍....

  മനസ്സ് നിറഞ്ഞ ആശംസകള്‍ സുഹൃത്തേ..

  ReplyDelete
 3. മണ്ണിനെ സ്നേഹിക്കാന്‍ മറന്നവര്‍ക്കൊരു ഓര്‍മ്മപ്പെടുത്തല്‍
  സംഭവം നന്നായി ചിത്രങ്ങളും,
  ഈ ചിന്തകള്‍ ഉള്ള അനേകര്‍ ഇനിയും ഇവിടെ ഉണരട്ടെ
  അല്ല ജനിക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നു.
  ഇവിടെ ഞാന്‍ ചേര്‍ന്നിട്ട് കുറെക്കാലമായി
  വീണ്ടും കാണാം/ ആശംസകള്‍

  ReplyDelete
 4. അക്ഷരങ്ങളുടെ വലുപ്പം കൂട്ടുക വായിക്കാന്‍ പ്രയാസം

  ReplyDelete
 5. മണ്ണിന്റെ മണം....നമ്മുടെ ആത്മാവാണ്

  ReplyDelete
 6. ഉത്തമമായ മാതൃക.
  ആശംസകള്‍

  ReplyDelete