Wednesday, March 18, 2015

ഹര്‍ത്താല്‍ ദിനത്തെ പരമ്പരാഗത ഭക്ഷണം കൊണ്ട് ക്രിയാത്മകമാക്കുന്നത് എങ്ങനെ ?

ഹര്‍ത്താല്‍ സമൂഹത്തിന്‍റെ സൃഷ്ട്ടിയാണ് . അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . അതിനെ എതിരിക്കുവാനോ അനുകുലിക്കുവാനോ പോകാതെ  അതിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പരിശോധിക്കേണ്ടത് . വീട്ടിനുള്ളില്‍ വിരസമായി കിടന്നു ഉറങ്ങാതെ നമ്മുടെ പരമ്പരാഗത ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക് പരിചയപെടുതുന്നതിനുള്ള  ഒരു നല്ല അവസരമായി ഹര്‍ത്താല്‍ പ്രയോജനപെടുത്താം. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പറമ്പില്‍ വിളഞ്ഞ ചേനയും , ചേമ്പും കാച്ചിലും  എല്ലാം കൂടി ചേര്‍ത്ത് ആയിരുന്നു പ്രഭാത ഭക്ഷണം . കടും കാപ്പിയും ,ചമ്മന്തിയും മേമ്പൊടി ...  തുടര്‍ന്ന്  അയലത്തെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയും പാകപെടുത്തി , മാങ്ങാ ചമ്മന്തിയും ചേര്‍ത്ത്  ഉച്ചയൂണ് .... എല്ലാം കുട്ടികള്‍ കാണട്ടെ ....പരിചയിക്കട്ടെ .... നമ്മുടെ പരമ്പരാഗത ഭക്ഷണം ... അതാണല്ലോ നമ്മുടെ സംസ്കാരം ... നമ്മുടെ രുചികള്‍ അന്യവല്കരിക്പെടുന്ന ഈ കാലത്ത് അവയിലേക്ക് ഒരു മടങ്ങിപോക്ക് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ആകുന്നതില്‍ യാതൊരു തെറ്റും ഇല്ല ....അപ്പോളല്ലേ നമുക്ക് കുട്ടികളെ ഒന്ന്  സ്വതന്ത്രമായി കിട്ടു ..... വായിച്ചു  അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം

3 comments:

  1. പാരമ്പര്യത്തെ കൈവിടാതെ ഒരു ജീവനം

    ReplyDelete
  2. ഹർത്താൽ ചിലപ്പോളൊക്കെ അനുഗ്രഹമാണ്

    ReplyDelete
  3. നാട്ടാര്‍ ഹര്‍ത്താല്‍ ആഘോഷമാക്കുകയല്ലേ!
    നല്ല ചിന്തകളെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു!
    ആശംസകള്‍

    ReplyDelete