Sunday, June 15, 2014

വരൂ നമുക്ക് പക്ഷികളെ നിരീക്ഷിക്കാം !!!!!

                                  കുട്ടികളോടൊത്ത് പക്ഷികളെ നിരീക്ഷിക്കുന്നത് ഒരു നല്ല വിനോദം ആണ് .വലിയ  ഒരു ചിലവും ഇല്ലാത്ത ഒരു ഉഗ്രന്‍ വിനോദം . രാവിലെയും സന്ധ്യക്കും ആണ് പറ്റിയ സമയം . പക്ഷി നിരീക്ഷണത്തിനു കുമരകത്ത്‌  ഒന്നും പോകേണ്ട . കുട്ടികളെയും കൂട്ടി നമുക്ക് നമ്മുടെ പറമ്പില്‍ ഇറങ്ങാം . പക്ഷികളുടെ  ശബ്ദം നിരീക്ഷിച്ചു  അവ  ഇരിക്കുന്ന ഇടം കണ്ടെത്താം . പക്ഷിയുടെ വലിപ്പം , ആകൃതി , തൂവലിന്റെ നിറം , ചുണ്ട് ,  കാലുകള്‍ ,ശബ്ദം , കൂട് , ഇര പിടിക്കുന്ന രീതി , തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക .... ആദ്യം ഇത്രയൊക്കെ മതി . പിന്നീട് താഴെ പറയുന്ന മൂന്നു കാര്യങ്ങള്‍ കൂടി സംഘടിപിച്ചാല്‍ നല്ലത്

ഒന്ന്   ഒരു നോട്ടു ബുക്ക്

രണ്ടു  ഒരു ബൈനോകുലര്‍

മുന്ന്  ഒരു ഫീല്‍ഡ് ഗൈഡ് .... പക്ഷികളുടെ വര്‍ണ ചിത്രങ്ങള്‍ അടങ്ങിയ ഒരു ചെറു പുസ്തകം ആണിത് . കേരളത്തിലെ സാധാരണ പക്ഷികള്‍ എന്ന കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ  പുസ്തകം ആണ് ഞങ്ങള്‍ ഉപയോഗികുന്നത് . നാം കാണുന്ന പക്ഷിയെ തിരിച്ചറിയുവാന്‍ ഫീല്‍ഡ് ഗൈഡ്ഒത്തിരി സഹായിക്കും

കഴിഞ്ഞ ദിവസം കിങ്ങിനയും നോനമോനും കൂടി നടത്തിയ പക്ഷി നിരീക്ഷണത്തിന് ഒടുവില്‍  അര മണിക്കൂര്‍ സമയം കൊണ്ട് താഴെ പറയുന്ന പക്ഷികളെ തിരിച്ചു അറിഞ്ഞു

കാക്ക
ആന റാഞ്ചി
കാട് മുഴക്കി
പൂത്താങ്കിരി
മരം കൊത്തി
കൊക്കന്‍ തേന്‍ കിളി
ഓലെഞാലി
ചൂളന്‍ എരണ്ട

നമ്മുടെ കുട്ടികളെ പ്രകൃതി യെ സ്നേഹികുന്നവര്‍ ആക്കുവാന്‍ ഒരു എളുപ്പ വഴിയാണ് പക്ഷി നിരീക്ഷണം . ഞങ്ങള്‍ നടത്തിയ പക്ഷി നിരീക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇതോടൊപ്പം വായനക്കാര്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം ....



2 comments:

  1. നിങ്ങളുടെ കുഞ്ഞുങ്ങള്‍ അസാധാരണഭാഗ്യമുള്ളവരാണെന്ന് ഞാന്‍ പറയും. കാരണം ഈ കാലത്ത് പരിസ്ഥിതിയോടും പ്രകൃതിയോടും കുഞ്ഞുങ്ങളോടും ഒരുപോലെ സ്നേഹമുള്ളവര്‍ കുറവാണല്ലോ.

    ആശംസകള്‍

    ReplyDelete
  2. അങ്ങയുടെ വാക്കുകള്‍ എനിക്ക് ഊര്ര്‍ജം പകരുന്നു . നന്മ നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി

    ReplyDelete