Monday, May 19, 2014

വീട്ടു മുറ്റത്ത്‌ മഴക്കാല പച്ചക്കറി കൃഷി.... നമുക്ക് ഒരുങ്ങാം....

                                 
  ഇനി ഒരു രണ്ടു ആഴ്ച കൂടി കഴിഞ്ഞാല്‍ ഇടവ പാതി തിമിര്‍ത്തുപെയുവാന്‍ തുടങ്ങും . ആ മഴയത്ത് വിത്ത് കിളിര്‍പ്പിക്കുവാന്‍നോക്കിയാല്‍  നടക്കുകയില്ല . അതിനാല്‍  മഴയ്ക്ക് കൃഷി ഇറക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ ഇപ്പോളെ വിത്തുകള്‍ പാകണം . എങ്കിലേ മഴ തുടങ്ങുമ്പോള്‍ പറിച്ചു നടുവാന്‍ കഴിയുകയുള്ളൂ

ഇനി ഏതൊക്കെ പച്ചക്കറികള്‍ ആണ് മഴ ക്കാലത്ത്  കൃഷി ചെയുവാന്‍ കഴിയുക
വെണ്ട, വഴുതന , മുളക് , എന്നിവ മഴക്കാലത്ത് കൃഷി ചെയ്യുവാന്‍  അനുയോജ്യമാണ്

വെണ്ട നമുക്ക് നേരിട്ട് നടാം

വഴുതന , മുളക് എന്നിവ പാകി കിളിര്‍പിച്ചു പറിച്ചു നടുകയാണ്

 ഗ്രോ ബാഗില്‍ മണ്ണും ചകിരിചോറും നിറച്ചു  അതില്‍ വിത്തുകള്‍ പാകാം. രാവിലെയും സന്ധ്യക്കും  നനക്കാം  പാകുന്നതിന് മുന്‍പ് അല്പസമയം വിത്ത് വെള്ളത്തില്‍ കുതിര്‍ത്തു വക്കണം

ഒരു ആഴ്ചക്കുള്ളില്‍ മുളക്കും

മുന്ന് ആഴ്ച പ്രായം ആകുബോള്‍ പറിച്ചു നടാം

അഞ്ചു ഗ്രോ ബാഗില്‍ ഞങ്ങളും വഴുതന , മുളക് , നെല്ല് ഇവ പാകിയിട്ടുണ്ട്. നെല്ല് മുറ്റത്തെ കൊച്ചു ടാര്‍പാല്‍ കണ്ടത്തില്‍ ഒറ്റ ഞാര്‍ രീതിയില്‍ പറിച്ചു നടുവാന്‍ ആണ്

ഇന്ന് തന്നെ അല്പം വഴുതന വിത്തും , മുളക് വിത്തും സംഘടിപിച്ചു പാകുക

മഴയോട് മല്ലിടാതെ അതിനോട് ചേര്‍ന്ന് നമുക്ക് വീട്ടു മുറ്റത്ത്‌ കൃഷി ചെയാം . കുടുംബത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പ്‌  വരുത്താം , ആരോഗ്യത്തോടെ  അഭിമാനത്തോടെ   ജീവിക്കാം .

പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം പങ്കു വച്ചു
നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

No comments:

Post a Comment