Monday, April 28, 2014

ഒരു മൈക്രോ ഫോണ്‍ എങ്ങനെ ആണ് നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം കൂട്ടുന്നത്‌ !!!!





ഒരു വേദിയില്‍ കയറി രണ്ടു വാക്ക് പറയുവാന്‍ , ഒരു പാട്ട് പാടുവാന്‍ , മടി കാണിക്കുന്നവന്‍  ആണോ നിങ്ങളുടെ കുട്ടി ... എങ്കില്‍  ഈ അവധി ക്കാലത്ത്  അവനെ ആത്മ വിശ്വാസം ഉള്ളവന്‍ / ഉള്ളവള്‍ ആക്കുവാന്‍ ഒരു എളുപ്പ മാര്‍ഗം ഉണ്ട് ..... അവനു ഒരു മൈക്രോ ഫോണ്‍ വാങ്ങി കൊടുക്കുക . അത് ഉപയോഗിച്ചു അവന്‍ പാടട്ടെ , പ്രസം ഗിക്കട്ടെ .... മനസ്സില്‍ തോന്നുന്നത് എന്തും പറയട്ടെ ..... അവന്‍റെ  ആത്മ വിശ്വാസം കൂടും
ഇപ്പോള്‍ ആരുടെ വീട്ടിലാണ് ഒരു vcd / DVD ഇല്ലാത്തതു .speaker ഉം കാണും  സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ MIC ഒരു തുള കാണും . അവിടെ വെറും 250 രൂപ മുടക്കി ഒരു ഇലക്ട്രിക് കടയില്‍ നിന്നും ഒരു മൈക്രോ ഫോണ്‍ വാങ്ങി ഫിറ്റ് ചെയ്യുക .. അവനെ/അവളെ  സ്വതന്ത്രമായി അത് ഉപയോഗിക്കാന്‍ അനുവദിക്കുക . സ്പീക്കര്‍ ലൂടെ തന്റെ സ്വരം മുഴങ്ങി  കേള്‍ക്കുവാന്‍ ആര്‍ക്കു ആണ് ഇഷ്ടം ഇല്ലാത്തതു . അവര്‍ കവിതയും പാട്ടും ഒക്കെ തനിയെ പഠിക്കും .... ഈ അവധിക്കാലത്ത് കിങ്ങിനക്കും നോനമോനും ഞാന്‍ ഒരു മൈക്രോ ഫോണ്‍ സമ്മാനിച്ചു... ഇപ്പോള്‍ അവര്‍ മാറി മാറി പാട്ടുകള്‍ പാടുകയാണ് .... നാടകം അഭിനയിക്കുക യാണ് .... ഒരു ചാനലിന് മുന്‍പിലും ഇരിക്കാന്‍ അവരെ ഇപ്പോള്‍ കിട്ടുകയില്ല .....
അതുകൊണ്ട് ഇന്ന് തന്നെ നിങ്ങളുടെ കുട്ടിക്കും ഒരു മൈക്രോഫോണ്‍ സമ്മാനിക്കു .... അവരുടെ  ജീവിതത്തെ മാറ്റി മറിക്കു... അവരുടെ സന്തോഷം ഒന്ന് കാണുക!!!!
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

5 comments:

  1. നല്ല ആശയം - കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ വേണ്ടത്ര ആത്മവിശ്വാസം നൽകാൻ ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് സാദ്ധ്യമാവും

    ReplyDelete
  2. നല്ല കാര്യമാണ്.
    അതുപോലെ കുട്ടികളുടെ പഠന/കിടപ്പ് മുറിയില്‍ വലിയ മിറര്‍ വെയ്ക്കുന്നതും നല്ലതാണ്. അവര്‍ക്ക് സ്വയം പ്രകാശിപ്പിക്കാം, അഭിനയിക്കാം...ചെറുപ്പത്തിലെ അങ്ങനെ കോണ്ഫിഡന്‍സ് കൂട്ടിയെടുക്കാം..

    ReplyDelete
    Replies
    1. വളരെ നല്ല അഭിപ്രായം .... നന്ദി

      Delete