Monday, March 10, 2014

ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന് !!!!

ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന്
ഇത് കടുത്ത വേനല്‍ ആണല്ലോ
കുടിക്കുവാന്‍ ഉള്ള വെള്ളം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുന്നു
കുളവും പുഴയും എല്ലാം വറ്റി വരുന്നു
ഒരു ഇത്തിരി വെള്ളത്തിന്‌ വേണ്ടി നിങ്ങള്‍ കിളികള്‍ നെട്ടോട്ടം ഓടുകയാണ് എന്ന് അറിയാം
ഇതാ നിങ്ങള്‍ക്കു ഒരു സന്തോഷ വാര്‍ത്ത
ഇവിടെ പന്തളത്ത് ഞങ്ങളുടെ വീട്ടു മുറ്റത്ത് നിങ്ങള്‍ക്കായി കുടിവെള്ളം ഒരുക്കിയിട്ടുണ്ട്
അഞ്ച് ഇടതായി  മണ്‍ ചട്ടികളില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്
അത് കൊണ്ട് ഇതുവഴി പറന്നു പോകുമ്പോള്‍ ഇവിടെ ഇറങ്ങുക
ഈ വെള്ളം കുടിക്കുക . ദേഹം തണുപ്പിക്കുവാന്‍ ഒരു കുളി പാസ്സാക്കുക !!!
സ്വാഗതം ........പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം അവതരിപിച്ചു ... നിങ്ങള്‍ അഭിപ്രായം പറയണം , നന്ദി .. നമസ്കാരം
ഈ ചട്ടികള്‍  കുളനടയില്‍ നിന്നും ഞാനും കിങ്ങിനയും കൂടി പോയി വാങ്ങി

ചട്ടിയില്‍ വെള്ളം നിറച്ചു അല്പം പൊക്കി വച്ചു




5 comments:

  1. പക്ഷികളെ ഇതിലെ ഇതിലെ,,, പക്ഷെ നമ്മുടെ ദേശീയപക്ഷിയായ കാക്ക വരാതെ നോക്കുക, കാക്ക ഉണ്ടെങ്കിൽ മറ്റു പക്ഷികളൊന്നും അവിടെ അടുത്ത് വരില്ല.

    ReplyDelete
  2. കിളികളൊക്കെ വന്നു തുടങ്ങിയോ ചേട്ടാ ??

    ReplyDelete
  3. ഒന്നു വിശ്വാസം വന്നോട്ടെ........
    ആശംസകള്‍

    ReplyDelete
  4. കൊതുക് മുട്ടയിടാതെ സൂക്ഷിക്കണം

    ReplyDelete