ഇന്ന് വിളവെടുപ്പ് മഹോത്സവം ആയിരുന്നു . കഴിഞ്ഞ കുംഭത്തില്‍ , പത്തു ചാക്കുകളില്‍ നട്ട , റബ്ബര്‍ മരത്തില്‍ പടര്‍ത്തി വിട്ട കാച്ചിലുകളുടെ വിളവെടുപ്പ് . ഒരു ശ്രദധയും കൊടുക്കാതെ ഇരുന്നിട്ടും രണ്ടു ഭീമന് കാച്ചില് ഉള്‍പെടെ 18 കിലോ കാച്ചില് കിട്ടി . ചാക്കില്‍ കരിയില നിറച്ചു അതിനു മീതെ ചാണകവും മണ്ണും ഇട്ടാണ് കാച്ചില് കഷണം നട്ടത് . അന്ന് നട്ട ചെറിയ കാച്ചില് കഷണം വളര്‍ന്നു അഞ്ചു കിലോ ഭാരം ഉള്ള ഭീമന് കാച്ചില് ആയി മാറി . നോന മോനും കിങ്ങിനയും വിളവെടുപില് സഹായിച്ചു . നമ്മുടെ വീട്ടു മുറ്റത്ത് നമ്മുടെ ഭക്ഷണം നമ്മുടെ കൈ കൊണ്ട് വിളയുന്നതാണ് ഭക്ഷ്യ സുരക്ഷ . ആ ഭക്ഷണം ആണ് സുരക്ഷിതം . ഒരു ചാക്കും കുറച്ചു കരിയിലയും അല്പം ചാണകവും ഇത്തിരി മനസും ഉണ്ടെങ്കില്‍ പാറയുടെ മുകളില്‍ പോലും നമുക്ക് എന്തും വിളയിക്കാം
പ്രിയ വായനക്കാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു . ചിത്രങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട് . നന്ദി .. നമസ്കാരം
പ്രിയ വായനക്കാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു . ചിത്രങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട് . നന്ദി .. നമസ്കാരം
ചാക്കില്കരിയില ചാണകം മണ്ണ് ഇവ നിറച്ചു കാച്ചില് നട്ടു |
റബ്ബര്‍ മരത്തില്‍ പടര്‍ന്ന വള്ളികള്‍ കാണാം |
ഭീമന് കാച്ചില് |
ഭീമന് കാച്ചിലിന്റെ ഒപ്പം നോന മോനും കിങ്ങിനയും |
ഇത് പ്രകൃതിയുടെ സമ്മാനം |
ഈ വിളവു കുട്ടികള്‍ക്ക് |
ഭക്ഷ്യ സുരക്ഷ അല്ലെങ്ങില്‍ സുരക്ഷിത ഭക്ഷണം |
ആശംസകള്‍
ReplyDeleteവേണമെങ്കില്‍ കാച്ചില് ചാക്കിലും വളരും!!
ReplyDeleteആ വിളവെടുപ്പ് സമയത്തെ സന്തോഷം അക്ഷരങ്ങളിലൂടെ വിവരിക്കാൻ കഴിയില്ല... നല്ല മനസ്സ്...ആശംസകൾ...കുരുന്നുകൾക്ക് പ്രത്യേകം...
ReplyDeleteആവതും കാലത്ത് കാവത്ത് (കാച്ചില് ) നട്ടാല്‍
ReplyDeleteആപത്ത് കാലത്ത് കാവത്ത് തിന്നാം
ആശംസകള്‍
ReplyDelete