Friday, January 24, 2014

കണ്ണുനീര്‍ പൊഴിക്കുന്ന കരിമ്പ്‌ !!!!!!

കരിമ്പ്‌ കെട്ടുകള്‍

കരിമ്പിന്‍ നീര് എടുക്കുന്നു

നീര് അരിക്കുന്നു

ഈ ടാങ്കില്‍  ശേഖരിക്കുന്നു

വലിയ ചെമ്പ് പാത്രം  ഇതിലാണ്  കരിമ്പിന്‍ നീര്‍ ചൂടാകുന്നത്

പാകത്തിന് കുറുകിയ കരിമ്പിന്‍ നീര്‍  മരം കൊണ്ട് നിര്‍മിച്ച പാത്രത്തില്‍ പകരുന്നു

നാടന്‍ ശര്‍ക്കര

ഫിലിപ്പ് അച്ചായനും കുരിയാക്കോസ്  അച്ചായനും

നമ്മുടെ നാട്ടില്‍ ഇന്ന് കരിമ്പ്‌ കൃഷി കണ്ണുനീര്‍ പൊഴിക്കു ക  യാണ് .പണ്ട് കാലത്ത് നാട്ടില്‍ എമ്പാടും ഉണ്ടായിരുന്ന  കരിമ്പ്‌  കൃഷിയും , കരിമ്പ്‌ ആട്ടി  ശര്‍ക്കര ഉണ്ടാക്കുന്ന  മില്ലുകളും നാമാവശേഷമായിക്കൊണ്ട്  ഇരിക്കുന്നു . കഴിഞ്ഞ ദിവസത്തെ യാത്രക്കിടയില്‍  പെട്ടെന്നാണ്  കരിമ്പ്‌  ആട്ടി  ശര്‍ക്കര  ഉണ്ടാക്കുന്ന  ഒരു മില്ല്  കണ്ണില്‍ പെട്ടത് . ആ കരിമ്പ്‌ കര്‍ഷകനെയും  അദ്ദേഹത്തിന്റെ മില്ലിനെയും പരിചയ പെടുത്തുകയാണ്  ഇന്നത്തെ പോസ്റ്റില്‍

പന്തളം  പത്തനംതിട്ട  റോഡില്‍  നരിയാപുരത്തിന്  അടുത്ത്  ആണ് ഫിലിപ്പ്  അച്ചായന്റെ  കരിമ്പ്‌  ആട്ടു മില്ല് . ഈ മില്ലിന്  കാല്‍ നൂറ്റാണ്ട് കാലത്തേ ചരിത്രം ഉണ്ട് . 1986 ല്‍ ആണ് ഇത് തുടങ്ങിയത് . അന്ന്  നാട് മുഴുവന്‍ കരിമ്പ്‌  കൃഷി നടക്കുന്ന കാലം . അന്ന് കൂടെ  തുടങ്ങിയ പലരും കൃഷി നിറുത്തിയപോളും ഒരു നിയോഗം പോലെ ഇന്നും  ഫിലിപ്പ് അച്ചായന്‍  രണ്ടു  ഏക്കരില്‍ കരിമ്പ്‌ കൃഷി തുടരുന്നു . അവിടെ നിന്ന് കിട്ടുന്ന കരിമ്പ്‌   ശര്‍ക്കര ആക്കുന്നു

ആദ്യം  കരിമ്പ്‌  ഒരു യന്ത്രത്തിലൂടെ  കടത്തി വിട്ടു  നീര്  ഒരു  വലിയ പാത്രത്തില്‍ ശേഖരിക്കുന്നു . അവിടെ നിന്നും  ഒരു മോട്ടോര്‍ ഉപയോഗിച്ച്  ഒരു ടാങ്കിലേക്ക് കടത്തുന്നു . ഒരു വലിയ  ചെമ്പ് പാത്രത്തിലേക്ക്  കരിമ്പിന്‍ നീര്‍  ഒഴിക്കുന്നു . ഈ പാത്രത്തെ അന്ടാവ് എന്നു വിളിക്കുന്നു . കരിമ്പിന്‍  ചണ്ടി  ഉപയോഗിച്ച്  കത്തിച്ചു  ഈ പാത്രം ചൂടാക്കുന്നു . അപ്പോള്‍  കരിമ്പിന്‍ നീരിലെ ജലാംശം വറ്റി  അത് കുറുകുന്നു . ഒരു പരുവം എത്തുമ്പോള്‍  ഇത്  തടി കൊണ്ടുള്ള ഒരു പാത്രത്തിലേക്ക്  പകരുന്നു . മരവി  എന്നാണ്  ഈ പാത്രം അറിയപെടുന്നത് . അവിടെ കിടന്നു  തണുക്കുമ്പോള്‍  ശര്‍ക്കര രൂപപെടുന്നു

തിരുവന്‍ വണ്ടൂര്‍ കാരനായ  കുരിയാക്കോസ്  എന്ന  ചേട്ടന്‍ ഇപ്പോള്‍  മറ്റിടങ്ങളില്‍ നിന്നും കരിമ്പ്‌  കൊണ്ടുവന്നു  ഇവിടെ വച്ച് ആട്ടി ശര്‍ക്കര ആക്കി  കൊടുക്കുന്നു

മൂ ന്നു  തൊഴിലാളികളും  ഇവിടെ പണി എടുക്കുന്നു

കരിമ്പ്‌ കൃഷി  പ്രോത്സാഹനതിനു  വേണ്ടപെട്ടവര്‍  ഒന്നും ചെയുന്നില്ല എന്ന പരാതി ഈ  കര്‍ഷകന് ഉണ്ട്

വിപണനം  ഒരു പ്രശ്നം അല്ല . മായം ചേരാത്ത  ശര്‍ക്കര  ആയതിനാല്‍  എല്ലാവരും വാങ്ങുന്നു . പക്ഷെ  കരിമ്പ്‌ കിട്ടാനില്ല എന്നതാണ് വലിയ വെല്ലുവിളി ഫിലിപ്പ് അച്ചായന്‍ പറഞ്ഞു നിര്‍ത്തി
എല്ലാത്തിനും  തമിള്‍ നാടിനെ ആശ്രിയിക്കുന്ന മലയാളിക്ക്  ഈ  കരിമ്പ്‌  ആട്ടു  മില്ലുകള്‍  ഇനി എന്തിനു വേണം അല്ലെ

മാലിന്യവും രാസ വസ്തുകളും  അടങ്ങിയ  തമിള്‍  ശര്‍ക്കര  തിന്നാതെ , കണ്മുന്‍പില്‍  ഉണ്ടാക്കുന്ന  നാടന്‍ ശരക്കരയിലേക്ക്  നമുക്ക് മടങ്ങാം നമ്മുടെ  ആരോഗ്യവും സംരക്ഷിക്കാം

കരിമ്പ്‌ കാണാത്ത ,ശര്‍ക്കര എങ്ങനെ ഉണ്ടാകുന്നു എന്ന്  കാണാത്ത പുതു തലമുറക്കായി  ഈ  പോസ്റ്റ്‌  സമര്പിക്കുന്നു


പ്രിയ വായനക്കാരെ  ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം

7 comments:

  1. നല്ല പോസ്റ്റ്‌.. അണ്ടാവു, മരവി തുടങ്ങിയ മറന്നു തുടങ്ങിയ വാക്കുകള്‍ പിന്നേം കേട്ടു.. സന്തോഷം..

    ReplyDelete
  2. നല്ല വാക്കുകള്‍ക്ക് നന്ദി

    ReplyDelete
  3. നന്നായിരിക്കുന്നു വിവരണം
    ആശംസകള്‍

    ReplyDelete
  4. എന്റെ കുട്ടിക്കാലത്ത് നാട്ടില്‍ കരിമ്പ് കൃഷിയും ശര്‍ക്കരയുണ്ടാക്കലുമൊക്കെ ഉണ്ടായിരുന്നു. പിന്നെ റബര്‍ അധിനിവേശം നടത്തി

    ReplyDelete
  5. നമ്മെ യാചകര്‍ ആക്കിയ റബ്ബര്‍ അധിനിവേശം .... നന്ദി

    ReplyDelete
  6. dear pleasure to read your post. But shows it processing in a non-hygienic atmosphere. to be careful

    ReplyDelete