Friday, August 9, 2013

മിനോണ്‍ നമ്മുടെ സ്കൂളുകള്‍ നശിപ്പിക്കാത്ത കുട്ടി



                  



നമ്മുടെ സ്കൂളുകള്‍ക്ക് നശിപ്പിക്കുവാന്‍ കഴിയാത്ത പ്രതിഭയുള്ള ഒരു കുട്ടിയെ കാണുവാന്‍ ഇന്നലെ ഞങ്ങള്‍ പോയി .മിനോണ്‍ എന്നാണ് അവന്‍റെ പേര് . അവന്‍ ഒരിക്കലും സ്കൂളില്‍ പോയി പഠിച്ചിട്ടില്ല.അവന്‍റെ പിതാവായ ജോണ്‍ ബേബി യും മാതാവായ മിനിയും ജാതിയുടെയോ മതത്തിന്റെയോ ഏതെന്ഗിലും കള്ളികളില്‍ അവനെ ഒതുക്കി ഇല്ല . സ്കൂളില്‍ പോകാതെ പ്രകൃതിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അറിവുകള്‍ ശേഖരിച്ചു അവന്‍ വളര്‍ന്നു . ചോദ്യങ്ങള്‍ ചോദിച്ചു , പുസ്തകം വായിച്ചു , ധാരാളം യാത്ര ചെയ്തു.ഇപ്പോള്‍ പതിമൂന്നു വയസുള്ള അവനെ കണ്ടാല്‍ അവന്‍റെ വാക്കുകള്‍ കേട്ടാല്‍ കുട്ടിത്തവും പാകതയും ഒരു പോലെ കാണാം
നൂറ്റി ഒന്ന് ചോദ്യങ്ങള്‍ എന്ന സിനിമയില്‍ അഭിനയമികവിന് മിനോനിനു അടുത്തിടെ അവാര്‍ഡുകള്‍ കിട്ടി . അതില്‍ അഭിനന്ദിക്കുവാന്‍ പഴകുളത്തുള്ള കെ വി യു പി സ്കൂള്‍ ഒരു ചടങ്ങ് സംഘടിപിച്ചു . ആ ചടങ്ങില്‍ ഞാനും നോന മോനും പങ്കെടുത്തു . അവിടെ വച്ച് മിനോണ്‍ പറഞ്ഞ ചില കാര്യങ്ങള്‍ 

1 ഞാന്‍ സ്കൂളുകള്‍ക്ക്എതിരല്ല . പക്ഷെ നിങ്ങള്‍ സ്കൂളുകള്‍ക്ക് അപ്പുറം വളരണം 

2 ഒരു കുട്ടിയില്‍ ചോദ്യങ്ങള്‍ വളര്‍ത്തി എടുക്കുക ആണ് ഒരു സ്കൂളിന്റെ കടമ 

3 കാണുന്ന എല്ലാത്തിലും ചോദ്യങ്ങള്‍ കണ്ടെത്തുക

4 ചെറിയ ചെറിയ കാര്യങ്ങളില്‍ സംശയം ഉണ്ടാകണം

5 സ്കൂളിനു പുറത്താണ് നിങ്ങളുടെ വിദ്യാലയം . വീട് , മരങ്ങള്‍ , കിളികള്‍ , വയലുകള്‍ , ആകാശം ഇതൊക്കെ ആണ് നിങ്ങളുടെ ഗുരുക്കന്മാര്‍ 

6 കളിയിലുടെ പഠിക്കുക . പഠനത്തിലൂടെ കളിക്കുക 

7 ഒന്നിനെയും ഗവുരവത്തോടെ കാണാതെ ഇരിക്കുക

8 സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതില്‍ കാര്യം ഇല്ല . അറിവാണ് പ്രധാനം

9 ആരുടേയും ജോലികാരന്‍ ആകാന്‍ ഞാന്‍ ഇഷ്ട്ട പെടുന്നില്ല

10 നമ്മള്‍ നമ്മളിലെ നമ്മളെ വികസിപിക്കാന്‍ ശ്രമിക്കണം

  മിനോണ്‍ പറഞ്ഞ ഈ വാക്കുകള്‍ നമുക്ക് പ്രചോദനം ആകട്ടെ
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം

5 comments:

  1. ഈ കുടുംബത്തെപ്പറ്റി മാദ്ധ്യമം സപ്ലിമെന്റിലോ മനോരമ സപ്ലിമെന്റിലോ മുമ്പ് വായിച്ചിട്ടുണ്ട്!

    ReplyDelete
  2. ചേട്ടാ, വളരെ നല്ല കാര്യം, ഞാൻ ആദ്യമായി ആണ് ഈ കുട്ടിയെ കുറിച്ച് വായിക്കുന്നത്, എഴുതിയതിനു നന്ദി, ഇങ്ങനെ ഉള്ള കാര്യങ്ങൾ വീണ്ടും എഴുതുക.

    ReplyDelete
  3. മിടുമിടുക്കന്‍...,.. സ്കൂളില്‍ പോകാതെയും അല്ലെ... അവിശ്വസനീയം...

    ReplyDelete
  4. മിനോണ്‍ ഒരു സമൂഹത്തിന്‍റെ ഒരു ഭാവി വാഗ്ദാനമാവട്ടെ...
    അഭിനന്ദനങ്ങള്‍...
    ആശംസകള്‍ ഇന്‍സൈറ്റ്, ഈ കൊച്ചുമിടുക്കനെ കുറിച്ച് എഴുതിയതിനു.

    ReplyDelete