Wednesday, August 14, 2013

ഓഫീസിലേക്ക് ആദ്യമായി സൈക്കിളില്‍ പോയപ്പോള്‍ ........



       


എനിക്ക് സ്ഥലം മാറ്റം ആയി . ചെട്ടികുളങ്ങര നിന്നും മുളക്കുഴ പഞ്ചായത്തിലേക്ക്. വീട്ടില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരം. എന്നാല്‍ പിന്നെ ഈ ദൂരം എന്തുകൊണ്ട് സൈക്കിളില്‍ പോയിക്കുട എന്നൊരു ചിന്ത. വീട്ടില്‍ പറഞ്ഞപ്പോള്‍ ലീന പറഞ്ഞു, നാട്ടുകാര്‍ എന്ത് പറയും!!! പപ്പാ പറഞ്ഞു, എടാ നിനക്ക് വേറെ ജോലി ഒന്നും ഇല്ലേ!!!. ഞാന്‍ ചിരിച്ചു

      ഇന്ന് രാവിലെ ആദ്യമായി പുതിയ ഓഫിസിലേക്കു പോകുവാന്‍ ഒരുങ്ങി . ഇതിനിടയില്‍  നെറ്റില്‍ നോക്കി ജോലിക്ക് സൈക്കിളില്‍ പോകുന്നതിപറ്റി കുറെ മനസ്സില്‍ ആക്കി . രാവിലെ ഒന്‍പതു മണി ആയപ്പോള്‍ വീട്ടില്‍ നിന്നും സൈക്കിളില്‍ റോഡിലേക്ക് ഇറങ്ങി . പന്തളം വരെ സൈക്കിളില്‍ പോയി അവിടെ നിന്നും ബസിനു പോകാം എന്നാണ് മനസില്‍ കരുതിയത്‌ . എന്നാല്‍ പന്തളത്ത് എത്തിയപ്പോള്‍ വിചാരിച്ചു , എന്തായാലും ഇവിടെ വരെ ആയില്ലേ ഇനി ഏഴു കിലോമീറ്റര്‍ മാത്രം ചവിട്ടുക തന്നെ . പത്തു മിനിട്ടുകൊണ്ട് പന്തളത്ത് നിന്നും കുളനട എത്തി . അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് മാന്തുക എത്തി. അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് കാരക്കാട് . അവിടെ നിന്നും പത്തു മിനിട്ട് കൊണ്ട് മുളക്കുഴ പഞ്ചായത്തിലും എത്തി . ആകെ അമ്പതു മിനിട്ട് കൊണ്ട് ഓഫീസില്‍ എത്തി
 .
    യാത്ര വളരെ സുഖം ആയിരുന്നു . ചെറിയ ചെറിയ കയറ്റങ്ങള്‍ . m c റോഡിന്‍റെ ഓരത്ത് ധാരാളം സ്ഥലം അതുകൊണ്ട് വിസ്തരിച്ചു സൈക്കിള്‍ ഓടിക്കാം . ഇറക്കം വരുമ്പോള്‍ ചവിട്ടാതെ വിശ്രമിക്കാം!!!. കാലിനു യാതൊരു കുഴപ്പവും ഇല്ല 

      ഈ യാത്ര കൊണ്ട് എനിക്ക് ഉണ്ടായ നേട്ടങ്ങള്‍ 

1 പരിസ്ഥിതി സ്നേഹം _ കുറെ പുസ്തകം വായിച്ചോ പ്രസംഗം നടത്തിയോ മാത്രം കാണിക്കേണ്ട ഒന്നല്ല പരിസ്ഥിതി സ്നേഹം . നമ്മുടെ പ്രവൃത്തിയിലൂടെ വേണം പരിസ്ഥിതി സ്നേഹം കാണിക്കേണ്ടത് . സൈകിളില്‍ സഞ്ചരിക്കുമ്പോള്‍ നാം പ്രകൃതിയെ മുറിവ് ഏല്‍ പികുന്നില്ല

2 സാമ്പത്തിക നേട്ടം – ഒരു മാസം സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്ക് ചിലവാകുമായിരുന്ന , ആയിരത്തി അഞ്ഞുറു രൂപയോളം എനിക്ക് ലാഭിക്കാം. ഒരു വര്ഷം ഏതാണ്ട് ഇരുപതിനായിരം രൂപയോളം ... ചെറിയ കാര്യം ആണോ !!!!

3 ആരോഗ്യം മെച്ചപ്പെടുന്നു – രാവിലെ വെറുതെ ഒരു മണിക്കൂര്‍ നടക്കുന്നതിലും എത്രെയോ പ്രയോജനം ആണ് സൈക്കിളില്‍ ഓഫീസില്‍ പോകുന്നത് . ശരീരത്തിന് നല്ല വ്യായാമം . അഞ്ചു പയിസ ചിലവില്ല.

4 സ്വാതന്ത്ര്യം – ബസുകാരുടെ കാരുണ്യം കാത്തു നില്‍കേണ്ട . തള്ളലും ബഹളവും ഇല്ല . നമ്മുടെ ഇഷ്ടം പോലെ എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പോകാം 

      ഇനിയും ഒത്തിരി പറയാന്‍ ഉണ്ട് . തത്കാലം നിറുത്തുക ആണ് . കൂടുതല്‍ വിശേഷം പുറകാലെ 

      വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി. നമസ്കാരം

5 comments:

  1. നല്ല മനസ്സ്.. നല്ല ചിന്ത.. :)

    ReplyDelete
  2. നല്ല മാതൃകകള്‍ കാണിക്കുന്നതില്‍ എന്നും മാതൃകയാണ് ജോണ്‍. ആശംസകള്‍

    ReplyDelete
    Replies
    1. അങ്ങയുടെ പ്രതികരണം എനിക്ക് പ്രചോദനം

      Delete
  3. കേരളത്തില്‍ നിന്ന് മെല്ലെ മെല്ലെ സൈക്കിള്‍ അപ്രത്യക്ഷമാവുകയാണ്

    ReplyDelete
    Replies
    1. ശരിയാണ് , നമ്മള്‍ എന്തെങ്കിലും ചെയ്തെ പറ്റു

      Delete