Friday, June 7, 2013

ചുക്ക് കാപ്പിയും രണ്ടു തോര്‍ത്തും ഉണ്ടെങ്കില്‍ ഏതു പനിയും വന്നോട്ടെ!!!..







ചുക്ക് കാപ്പിയും രണ്ടു തോര്‍ത്തും ഉണ്ടെങ്കില്‍ ഏതു പനിയും വന്നോട്ടെ!!!.. ഇത് ഞാന്‍ വെറുതെ പറയുന്നത് അല്ല . ഏതു പനി വന്നാലും ഇപ്പോള്‍ ഞാന്‍ ചെയുന്നത് ഇത്ര മാത്രം 

1.      രണ്ടു ദിവസം അവധി എടുക്കുന്നു

2.      രണ്ടു തോര്‍ത്ത്‌ എടുത്തു വെള്ളത്തില്‍ മുക്കി പിഴിഞ്ഞു ഒന്ന് വയറിനു മുകളില്‍ വരത്തക്ക വിധം ഉടുക്കുന്നു . മറ്റേ തോര്‍ത്ത്‌ നെറ്റിയില്‍ ഇടുന്നു 

3.      ഒരു പാത്രത്തില്‍ വെള്ളം വച്ച് അതില്‍ അല്പം ചുക്ക് , അല്പം കുരുമുളക് അല്പം തുളസി ഇല അല്പം കരിപ്പോട്ടി ഇത്രയും ഇട്ടു തിളപിച്ചു ചുക്ക് കാപ്പി ഉണ്ടാക്കുന്നു

4.      ഒരു പായ വിരിച്ചു അതില്‍ അനങ്ങാതെ കിടക്കുന്നു . ഇടയ്ക്കിടെ ഫ്ലാസ്കില്‍ നിറച്ച ചുക്ക് കാപ്പി കുടിക്കുന്നു 
.
5.      ആദ്യ ദിവസം ഒന്നും കഴിക്കില്ല . രണ്ടാം ദിവസം അല്പം പൊടിയരി കഞ്ഞി കുടിക്കുന്നു 

6.      രണ്ടു ദിവസം കഴിയുമ്പോള്‍ പനി വന്നു തനിയെ മാറുന്നു


രണ്ടു വര്‍ഷം മുമ്പ് വരെ ഞാന്‍ ഇങ്ങനെ അല്ലായിരുന്നു . ഒന്ന് തുമ്മിയാല്‍ മതി ഉടനെ ഡോക്ടറെ കണ്ടു കണ്ട മരുന്ന് എല്ലാം വാങ്ങി കഴിക്കുമായിരുന്നു

പ്രകൃതി ജീവനം എന്ന ജീവിത രീതിയെപറ്റി കേട്ട് കഴിഞ്ഞപ്പോള്‍ , പനി ഒരു രോഗം അല്ലെന്നും നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കം ചെയ്യുവാന്‍ ശരീരം നടത്തുന്ന ഒരു ശുദ്ധീകരണ പ്രക്രീയ ആണെന്ന് തിരിച്ചു അറിഞ്ഞു . ഇപ്പോള്‍ ഞാന്‍ പനി ആസ്വദിക്കുക ആണ് . വര്‍ഷംതോറും ഒന്ന് രണ്ടു തവണ പനി വരണം എന്ന് ആഗ്രഹിക്കുക ആണ് . അത്രയും മാലിന്യം ശരീരത്തില്‍ നിന്നും മൂക്കള ആയും കഫം ആയും ഒക്കെ പുറത്തേക്കു പോകുമല്ലോ
പനിയെപ്പറ്റി ദിവസവും കേള്‍കുന്ന പത്ര വാര്‍ത്തകള്‍ കേള്‍കുമ്പോള്‍ എനിക്ക് ചിരിയും കരച്ചിലും വരും . പുര വേവുമ്പോള്‍ വാഴ വെട്ടുന്ന , രോഗി മരിക്കാന്‍ കിടകുമ്പോള്‍ സമരം നടത്തുന്ന , അവനു മരുന്ന് എന്ന വിഷം നല്‍കി കീശ വീര്പികുന്ന ഡോക്ടര്‍ സാറന്മാരെ പറ്റിവായിച്ചു കരച്ചില്‍ വരും . പാവം കൊതുകിനെ എല്ലാവരും ചേര്‍ന്ന് കുറ്റം പറയുന്നത് കേള്‍കുമ്പോള്‍ ചിരി വരും
ഈ ലോകത്തിലെ ഏറ്റവും വലിയ ഡോക്ടര്‍ നമ്മുടെ ഉള്ളില്‍ ആണ് ഉള്ളത് .. നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന പ്രാണന്‍ അല്ലെങ്കില്‍ ജീവ ശക്തി ആണത് . നാം അതിനെ വിശ്വസിക്കുക . ശരീരത്തിന് അല്പം സാവകാശം കൊടുക്കുക . രണ്ടു ദിവസം വിശ്രമിക്കുക . ജീവശക്തി എല്ലാം ശരിയാക്കും

ഇത് ഞാന്‍ വെറുതെ പറയുന്നത് അല്ല . കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവത്തില്‍ നിന്നും പറയുന്നതാണ് . നിങ്ങള്‍ ഇത് വിശ്വസിക്കണം എന്ന് ഞാന്‍ പറയില്ല സ്വയം അനുഭവിച്ചു അറിയൂ . എന്‍റെ വീട്ടുകാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു . കാരണം ഇത് പരീക്ഷിച്ചു ശരി ആണ് എന്ന് തിരിച്ചു അറിയുവാന്‍ ഒരു അവസരവും പിന്തുണയും അവര്‍ എനിക്ക് നല്‍കുന്നു . നാം സാധാരണക്കാര്‍ ആണ് . നമ്മുടെ ആരോഗ്യം നമ്മുടെ കയ്കളില്‍ ആണ് . പ്രാണ ശക്തിയാണ് വലിയ ഡോക്ടര്‍ . അടുക്കള ആണ് ആശുപത്രി .
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി  നമസ്കാരം


20 comments:

  1. നല്ല ചികിത്സ. അഭിനന്ദനങ്ങള്‍

    ReplyDelete
  2. അനുഭവമാണ്‌ ഗുരു.

    മുമ്പൊക്കെ പനി എന്നാൽ ഒരു പേരിലാണ് നാം അറിഞ്ഞിരുന്നത്.
    ഇന്നിപ്പോൾ എത്രതരം പനികൾ!! ഇത്തരം ഒറ്റ മൂലികളിൽ ഒന്നും കാത്തുനിൽക്കാൻ ആര്ക്ക് കഴിയും?


    http://mymanorama.manoramaonline.com/advt/doctoronline/Fever10/replies.asp

    ReplyDelete
  3. ശരിയാണ് ആര്‍കും സമയം ഇല്ല .. അതുകൊണ്ട് ജീവിതം കയ് വിട്ടു പോകുന്നു ... നന്ദി

    ReplyDelete
  4. പനി എന്ന് പറയുന്നത് ഒരു രോഗമല്ല.. ഒരു രോഗലക്ഷണം മാത്രമാണു.. അതിനു കാരണങ്ങള്‍ നിരവധി ഉണ്ട്.. നിങ്ങള്‍ ഈ പറഞ്ഞ തുണിച്ച് വെക്കുന്ന സംഭവം തന്നെയാണു ഞങ്ങള്‍ അലോപ്പതി ഡോക്ടര്‍മാര്‍ 'teppid sponging' എന്ന് പറഞ്ഞ് രോഗികളോട് ആദ്യം നിര്‍ദ്ദേശിക്കുന്നത്..

    "രോഗി മരിക്കാന്‍ കിടകുമ്പോള്‍ സമരം നടത്തുന്ന.." ഇവിടെ ഡോക്ടര്‍മാര്‍ സമരം ചെയ്തിട്ട് മരിച്ച എത്രെ പേരെ നിങ്ങൾക്കറിയാം ??? ആ പരാമർശം ഒഴിവാക്കിയേ പറ്റൂ.. !!

    പിന്നെ മറ്റൊരു കാര്യം കൂടി.. ഒരു ചെറിയ 'viral infection' മുതൽ 'cancer' വരെ ഒരു പനിക്കു കാരണമാകാം.. അതുകൊണ്ട് 'പനി' എന്ന രോഗലക്ഷണം മാറിയതുകൊണ്ട് ഒരിക്കലും അതിനു കാരണമാകുന്ന രോഗം മാറണമെന്നില്ല. അതു കണ്ടെത്തി ചികിത്സിക്കുകതന്നെ വേണം..

    ReplyDelete
    Replies
    1. ഡോക്ടര്‍ ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു . പൊതുസമൂഹത്തില്‍ കണ്ണും കാതും തുറന്നു ജീവിക്കുന്ന ഒരു സാധാരണ കാരന് അങ്ങയുടെ എല്ലാ അഭിപ്രായത്തോടും യോജിക്കുക വയ്യ . പൊതു ചിന്തയില്‍ നിന്നും മാറി ചിന്തിക്കുന്ന , പഴ മയുടെ നന്മയെ നെഞ്ചില്‍ ഏറ്റുന്ന ആരെങ്കിലും ഒക്കെ അവരുടെ ശബ്ദം കൂടി ഒന്ന് ഉയര്‍ത്തി കൊണ്ടുവരട്ടെ . അങ്ങു നന്നായി ജോലി ചെയുന്ന ഒരു ഡോക്ടര്‍ ആയിരിക്കാം . പക്ഷെ പൊതു സമൂഹം പൊള്ളത്തരം തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു . എല്ലാവര്‍ക്കും അവരവരുടെ തിരിച്ചറിവുകള്‍ പ്രകാശിപ്പിക്കുവാന്‍ സ്വാതന്ത്ര്യം ഉള്ള ഒരു നാടാണ് നമ്മുടേത്‌ .ഞാന്‍ തിരിച്ചു അറിഞ്ഞത് ഞാന്‍ വിളിച്ചു പറഞ്ഞു എന്ന് മാത്രം . അത് അങ്ങക്ക്‌ സഹിക്കുവാന്‍ കഴിയില്ല എങ്കില്‍ ക്ഷമിക്കുക . സത്യം ചിലപ്പോള്‍ നൊമ്പരം ഉണ്ടാക്കും ... നന്ദി ..

      Delete
  5. പണ്ടൊക്കെ പനിയ്ക്ക് അത്രയേ ചെയ്യാറുള്ളു

    ReplyDelete
  6. ഈ കുറിപ്പിനോട് യോജിക്കുവാൻ കഴിയില്ല
    ഡോ നിയാസ് സൂചിപ്പിച്ചത് പോലെ പനി ഒരു രോഗാവസ്ഥയല്ല എന്നാൽ അതിന്റെ മൂലകാരണത്തെ ചികിത്സിചില്ലാ എങ്കിൽ അത് കൂടതൽ വിപരീതഫലങ്ങൾ ഉണ്ടാക്കും കാലം പണ്ടെത്തെത് അല്ല എന്ന് കൂടി ഓർക്കണം
    ചുക്കും കുരുമുളകും ഇട്ടു കാപ്പിയും കുടിച്ചു മൂടിപ്പുതച്ചു കിടന്നാൽ തന്നെ പനി മാറുമായിരുന്നു. എന്നാൽ ഇന്ന് പണി ഏതെല്ലാം രൂപത്തിലാണ്, അത് നമ്മൾ കണക്കിലെടുക്കാതെ പോകരുത്

    ReplyDelete
    Replies
    1. നന്ദി ... എന്താണ് ജലദോഷത്തിനു കാരണം എന്നതിനെ പറ്റി ഇപ്പളും ശാസ്ത്രം പഠനം നടത്തുന്നതെ ഉള്ളു . അലോപതി മാത്രം അല്ല ചികിത്സ രീതി . സമാന്തരമായി എത്രെയോ രീതികള്‍ ഉണ്ട് . ഇന്ന് നടകുന്നതിനെ ചികിത്സ എന്ന് പറയുവാന്‍ കഴിയുമോ . മരുന്ന് തന്നു രോഗ ലക്ഷണം അടിച്ചു അമര്‍ത്തും അത്ര തന്നെ , ശരിയല്ലേ

      Delete
    2. അത് സത്യമാണ്
      എന്നാൽ ഹോമിയോപതിയിൽ രോഗത്തെ ചികിത്സിക്കുക വഴി അത് വീണ്ടും ശരീരത്തെ ആക്രമിക്കുവാനുള്ള ചാൻസ് കുറവല്ലേ.. എന്നാൽ ഇംഗ്ലീഷ് മരുന്നകൾ എല്ലാം പെട്ടെന്നുള്ള കടന്നാക്രമണം തന്നെയാണ് നടത്തുന്നത്

      Delete
  7. ee pani, 2 divsathil kooduthal neendu ninnal mathram marunnu kazhichal mathiyennu njan evideyo kettittundu........veetil ninnu maari bombay vannappol aduthulla ashupathrikal chikithsa pora ennoru thonnal undayirunnu.avide chikithsakku pokuvan thanne peedi ayirunnu..pani vannapozhokke thanne rest edukkumayirunnu....fruits-um bhakshavum nannayittu kazhikkumayirunnu, chukkukaapi ondakkanolla budhi onnum annu vannilla.....1 divasam kodnu pani marikkittiyirunnu pinne oru dhairyathinu oru divasam koode rest edukkumayirunnu.........pinne nattielkku mariyappozhum ee pathivu thudarnnuporunnu...........ithuvare oru budhimuttum undayittilla.......moonnam divasam pani marillengil doctor-e kanam ennorathanu ee erppadu thudangunnathu pakshe orikkalum doctor-e kanandathayi vannittilla....

    ReplyDelete
    Replies
    1. വളരെ നന്ദി അങ്ങയുടെ അനുഭവം പങ്കു വച്ചതിനു

      Delete
  8. വളരെ നല്ലൊരു ഉള്‍ക്കാഴ്ച്ച തരുന്ന ലേഖനം.
    രണ്ട് ദിവസത്തെ ലീവിന്‍റെ കാര്യം കാണിക്കാന്‍ കൂടി ഒരു പടം ഇടാമായിരുന്നു. അതോ, ലീവിന്‍റെ കാര്യം ആദ്യമേ പടത്തില്‍ കാണിച്ച് ആളുകളുടെ ഇന്ട്രസ്റ്റ് കളയണ്ട എന്ന് കരുതിയതാണോ?

    ReplyDelete
  9. പനിയുടെ ഭാവങ്ങള്‍ പേടിപ്പെടുത്തുന്നതരത്തില്‍ മാറിവരികയാണല്ലോ!
    ആശംസകള്‍

    ReplyDelete
  10. അനുഭവമാണ്‌ ഗുരു...............

    ReplyDelete
  11. "പനി ഒരു രോഗം അല്ലെന്നും നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കം ചെയ്യുവാന്‍ ശരീരം നടത്തുന്ന ഒരു ശുദ്ധീകരണ പ്രക്രീയ ആണെന്ന് തിരിച്ചു അറിഞ്ഞു"

    ഇനിയും ഉണ്ടോ സാർ ഇമ്മാതിരി സാധനങ്ങൾ? മരണത്തിനു വരെ കാരണമായേക്കാവുന്ന ഡെങ്കു, H1N1 വൈറസുകളെ ഒക്കെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്ന സമയത്തും പനി വരുമ്പോ തോർത്തും ഉടുത്ത് ഭക്ഷണവും കഴിക്കാതെ ഇരുന്നാൽ നന്നായിരിക്കും.. അവസാനം ആശുപത്രീൽ കൊണ്ടുപോയി ഗ്ലൂക്കോസ് കേറ്റണ്ട വന്നാലും ഇതൊക്കെ തന്നെ പറയണേ.. അപ്പന്റിസൈറ്റിസ് വന്ന മകനെ ആശുപത്രിയിൽ കൊണ്ടുപോകാതെ രോഗശാന്തി പ്രാർത്ഥന നടത്തിയ യഹോവ സാക്ഷിയും നിങ്ങളുമൊക്കെ തമ്മിൽ എന്ത് വ്യത്യാസം..

    (പൈൽസിനു പ്രകൃതി ചികിൽസയുമായി നടന്ന് അവസാനം നിക്കാനും കൂടി വയ്യാതായപ്പോ പോയി ഓപ്പറേഷൻ ചെയ്യണ്ട വന്ന ഒരു ബന്ധുവും കാലിൽ ചതവും മുറിവും വന്നപ്പോൾ പ്രകൃതിക്കാരുടെ ഉപദേശം കേട്ട് കുമ്പളങ്ങാ തിന്നു നടന്ന് അവസാനം പഴുപ്പു കയറി ടെറ്റനസ് വന്ന് മരിച്ച ഒരു അയൽക്കാരനും കൺ മുന്നിൽ ഉണ്ട്)

    ReplyDelete
  12. "എന്‍റെ വീട്ടുകാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു . കാരണം ഇത് പരീക്ഷിച്ചു ശരി ആണ് എന്ന് തിരിച്ചു അറിയുവാന്‍ ഒരു അവസരവും പിന്തുണയും അവര്‍ എനിക്ക് നല്‍കുന്നു"

    വീട്ടുകാരെക്കുറിച്ചുള്ള ആശങ്ക കൂടി പങ്കുവയ്ക്കുന്നു.. അവർക്കെങ്കിലും അസുഖം വരുമ്പോൾ ആശുപത്രിയിൽ പോകാനും ചികില്സ തേടാനും അനുവാദം കൊടുക്കാറുണ്ടാകും എന്ന് കരുതുന്നു..

    ReplyDelete
  13. *പാവം കൊതുകിനെ എല്ലാവരും ചേര്‍ന്ന് കുറ്റം പറയുന്നത് കേള്‍കുമ്പോള്‍ ചിരി വരും*

    നിങ്ങൾ ശരിക്കും പ്രാഥമിക വിദ്യാഭ്യാസം ഒക്കെ നേടിയ ആളാണോ? കൊതുക് വഴി പരക്കുന്ന രോഗങ്ങളെക്കുറീച്ചൊന്നും ശരിക്കും അറിയാഞ്ഞിട്ടാണോ? ഈ കണ്ട വിഷ മരുന്നുകൾ ഒക്കെ കഴിച്ചിട്ടും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിച്ചു വരുന്നുണ്ടല്ലോ.. ആക്സിഡന്റു വല്ലതും പറ്റി അത്യാസന്ന നിലയിൽ കിടക്കുന്നവർക്കും പ്രാണശക്തി ചികിൽസകൾ ലഭ്യമായിരിക്കുമല്ലോ അല്ലേ?

    ReplyDelete
  14. 20 വർഷമായി ഞാൻ അലോപ്പതി മരുന്നുകൾ കഴിച്ചിട്ട്. ഇതിനിടയിൽ എത്രയോ തവണ പനി വന്നിട്ടുണ്ട്. 2 ദിവസത്തെ ഉപവാസവും നീരുള്ള പഴങ്ങളോ ഇളനീരോ മാത്രം കഴിച്ച് 2 ദിവസവും ഇരുന്നിട്ട് എനിക്കു പനി സുഖപ്പെട്ടിട്ടുണ്ട്. എന്റെ 2 കുട്ടികൾക്കും ഇതു തന്നെയാണു ചെയ്യാറ്.

    ReplyDelete