Thursday, May 2, 2013

വേണം നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാല ക്യാമ്പുകള്‍







കുട്ടികളുടെ അവധിക്കാലം തീരുവാന്‍ ഇനി പകുതി സമയം കൂടി ഉണ്ട് . അവധിക്കാലം കുട്ടികള്‍ക്ക് ആനന്ദ വേള ആണ് എങ്കിലും മാതാപിതാക്കള്‍ക്ക് അങ്ങനെ അല്ല . അവധിക്കാലത്ത്‌ മക്കളെ മാനേജ് ചെയ്യുന്നത് ഒരു തല വേദന ആയി മിക്ക മാതാപിതാക്കളും കാണുന്നു . അതിനു ഒരു പോംവഴി ആയി ടി വി പരിപാടികളും ,  കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഉം ഒക്കെ വച്ച് കൊടുത്തു മാതാപിതാക്കള്‍ തല ഊരുന്നു
ഇത് ശരി ആണോ ?... മാതാപിതാക്കള്‍ അല്പം ഒന്ന് മനസ് വച്ചാല്‍ കുട്ടികളുടെ അവധികാലം അവര്‍ ഒരിക്കലും മറക്കാത്ത ആനന്ദ കരമായ ഒരു അനുഭവം ആക്കുവാന്‍ കഴിയും
കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പുകള്‍ സംഘടിപിക്കുക ആണ് ഒരു നല്ല പോംവഴി .
നോനമോന്‍ ഇപ്പോള്‍ വീട്ടില്‍ ഇല്ല . അവന്‍റെ അമ്മ വീട്ടില്‍ ഒരു അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കുക ആണ്
ഗുരുകുലം ചാരിറ്റബിള്‍ ആന്‍ഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പറന്തല്‍ ആണ് ക്യാമ്പ് സംഘടിപിച്ചത് .
സ്വയം അറിയാം ... നാടിനെ അറിയാം ... പുതിയ ഒരു ലോകം പടുത്തു ഉയര്‍ത്താം... എന്നതാണ് ക്യാമ്പിന്റെ ലക്‌ഷ്യം . സ്ത്രീ സ്വാതന്ത്ര്യം മറ്റൊരു പ്രധാന വിഷയം ആണ്
നാടന്‍ പാട്ടുകള്‍ ക്യാമ്പിന്റെ ചുമതലക്കാരന്‍ ആയ ശ്രീ അജി മാത്യു പാടുമ്പോള്‍ കുട്ടികള്‍ താളത്തില്‍ ആടുന്നു
കുങ്ഫു പരിശീലനം ക്യാമ്പിന്റെ  ഭാഗം ആണ്
കുട്ടികളെ നാലു ഹൗസ് ആയി തിരിച്ചു വിവിധ കളികള്‍ നടത്തുന്നു
ഒരു ചുമര്‍ മാസികയും കുട്ടികള്‍ ഒരുക്കുന്നു
. ഗുരുകുലം നടത്തുന്ന റൈന്‍ ഡ്രോപ്പ്സ് 2013 എന്ന് പേരിട്ട ഈ ക്യാമ്പിലേക്ക് പ്രവേശനഫീസ്‌ ഇല്ല
നമ്മുടെ നാട്ടിലെ സാധാരണക്കാരെന്റെ മക്കള്‍ക്കും പങ്കെടുക്കാവുന്ന ഇത്തരം ക്യാമ്പുകള്‍ ധാരാളമായി ഉണ്ടാകണം . ഗുരുകുലത്തിന്റെ ഭാരവാഹികള്‍ക്ക് എന്‍റെ അഭിനന്ദനം . കുഞ്ഞുങ്ങളാണ് നമ്മുടെ സ്വത്തു . അവരിലാണ്‌ ഭൂമിയുടെ പ്രതീക്ഷ ... നല്ല മനുഷ്യരായി അവര്‍ വളരട്ടെ
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

2 comments:

  1. അവധിക്കാലം

    ആഹാ

    ReplyDelete
  2. വില്ലടം യുവജനസംഘം വായനശാലയുടെയും,ആര്‍ച്ചക്ലബ്ബിന്‍റെയും ആഭിമുഖ്യത്തില്‍ പത്തുവയസ്സുമുതല്‍ പതിനാലുവയസ്സുവരെയുള്ള
    പെണ്‍ക്കുട്ടികള്‍ക്ക് വേണ്ടി ആത്മവിശ്വാസം നല്‍കാനുള്ള ലക്ഷ്യത്തോടെ
    ഞങ്ങള്‍ ക്യാമ്പ് നടത്തിയിരുന്നു.സൈക്കിള്‍ സവാരി,ഫുട്ബോള്‍,യാത്രകള്‍,
    ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ നടത്തുകയും അത് കുട്ടികള്‍ക്ക് നല്ലൊരു അനുഭവമാകുകയും ചെയ്തു.
    ആശംസകള്‍

    ReplyDelete