Thursday, February 7, 2013

...ഞങ്ങളുടെ മുറ്റത്തെ കൊച്ചു പാടത്തെ നെല്‍ച്ചെടി വളര്‍ന്നു








ഞാനും കുഞ്ഞുങ്ങളും ഞങ്ങളുടെ മുറ്റത്ത്‌ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചു ഒരുക്കിയ പാടത്തു നട്ട ഞാറു വളര്‍ന്നു വലിയ നെല്‍ച്ചെടി ആയി മാറി .. നെല്‍ ചെടിയുടെ പച്ചപ്പിനു ഒരു സവിശേഷം ആയ ആകര്‍ഷണീയത ഉണ്ട് .. നെല്‍ച്ചെടി ഇപ്പോള്‍ ഒന്നര മാസം പ്രായം ആയി . ഞങ്ങള്‍ എന്നും രാവിലെ കുറെ സമയം നെല്ലിന്‍റെ അടുത്ത് ചിലവഴിക്കും .. നെല്ചെടികളില്‍ തുമ്പികള്‍ പാറി കളിക്കുന്നത് കാണും .. രാവിലെ ഓരോ നെല്ചെടിയുടെയും മുകളില്‍ മുത്ത്‌ പോലെ മഞ്ഞു തുള്ളികള്‍ ഇരിക്കുന്നതും , സുര്യ പ്രകാശത്തില്‍ അവ രത്നമായി മാറുന്നതും കാണുവാന്‍ ഒത്തിരി രസം ഉണ്ട് .. കിങ്ങിന നെല്ചെടികള്‍ക്ക് ഉമ്മ കൊടുക്കും .. കൊച്ചു കയ് കള്‍ കൊണ്ട് അവള്‍ അവരെ തലോടും... ഞങ്ങളുടെ വീട്ടില്‍ വരുന്നവര്‍ എല്ലാം വളരെ താല്പര്യത്തോടെ ഈ കാഴ്ച കാണുവാന്‍ വരും ... വായനക്കാര്‍ക്കായി നെല്‍ച്ചെടികളുടെ ചിത്രങ്ങള്‍ ഇടുന്നു ... നെല്ലും പാടവും നമ്മുടെ നാടിന്‍റെ പ്രാണന്‍ ആയിരുന്നു ... അവ നാം തന്നെ നശിപിച്ചു .. ഇത്തരം കൊച്ചു തുരുത്തുകള്‍ വളരേണ്ടത് നമ്മളുടെ കുഞ്ഞുങ്ങളുടെ ആവശ്യം ആണ് ... വായനക്കാര്‍ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം ...

5 comments:

  1. നെല്ലും പാടവും നമ്മുടെ നാടിന്റെ പ്രാണനായിരുന്നു

    ReplyDelete
  2. കാണുമ്പോഴേ മനസ്സ് നിറയുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു നെല്‍കതിരുകള്‍ കാണാന്‍.

    ReplyDelete
  3. ഇതിന്റെ കൊയ്ത്തു ആഘോഷമാക്കണം കേട്ടോ...
    എല്ലാവര്‍ക്കും ഒരു പ്രചോദനം ആകട്ടെ ഇത്

    ReplyDelete
  4. ഇനി പാലടിക്കുന്നതും കതിരിടുന്നതും വിളയുന്നതുമെല്ലാം കാണിക്കുമെന്നു കരുതുന്നു.
    വിളവെടിപ്പിനു ശേഷം ഈ നെല്ലു കൊണ്ട്‌, വന്നു കണ്ടവർക്കെല്ലാമായി അന്നദാനവും നടത്തണം.
    വരുന്ന നാളെയുടെ ഒരു ചിത്രം
    ആശംസകൾ

    ReplyDelete
  5. കൃഷിയില്‍ ഉള്ള താല്പ്പര്യത്തിനും അത് മറ്റുള്ളവര്‍ക്ക് പറന്നു കൊടുക്കുന്ന ഈ നല്ല മനസ്സിനും
    അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍...വളരെ ഇഷ്ട്ടമായി...നെല്ല് വിളിഅഞ്ഞാല്‍ അതിന്റെ ചിത്ര സഹിതം പോസ്റ്റ്‌ ചെയ്യുക....
    സസ്നേഹം...

    www.ettavattam.blogspot.com

    ReplyDelete