Saturday, January 26, 2013

സൈക്കിള്‍ ചവുട്ടി പമ്പ് പ്രവര്‍ത്തിപിക്കാം , കരണ്ട് വേണ്ട !!!!



ഒരു പഴയ സൈക്കിള്‍ , കത്തിയ കേടായ ഒരു പമ്പ് സെറ്റ് – ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വെള്ളം കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ പമ്പ് ചെയ്യാം, കരണ്ട് വേണ്ടേ വേണ്ട. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒത്തിരി പ്രയോജനപെടുന്ന ഈ സംവിധാനം കണ്ടു പിടിച്ചത് കായംകുളത്തുള്ള ശ്രീ വിജയകുറുപ്പ് ആണ് . ഇന്ന് അദ്ദേഹത്തെ വായനക്കാര്‍ക്ക് പരിചയപെടുത്താം
                    ശ്രീ വിജയകുറുപിന്റെ വീട്ടില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ ഒരു കയ് ലിയും ഷര്‍ട്ടും ഇട്ടു അദ്ദേഹം മുറ്റത്ത്‌ നില്‍കുകയാണ്‌ . വിനയം ഉള്ള ഒരു മനുഷ്യന്‍ . എന്നെ അദ്ദേഹംസ്വീകരിച്ചു ഇരുത്തി . കരണ്ട് കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം കണ്ടുപിടിച്ചതിനു 2010 ലെ കേരള സര്‍കാരിന്റെ എനര്‍ജി  മാനേജ്‌മെന്‍റ് അവാര്‍ഡ്‌ കിട്ടിയതും ,പല  സ്കൂളിലും വച്ചു നടത്തിയ പ്രദര്‍ശനതെപറ്റിയുള്ള വിവരങ്ങളും പറഞ്ഞു കേള്‍പിച്ചു . പിന്നീട് ഞങ്ങള്‍ രണ്ടു പേരും കൂടി വീടിനു പിറകു വശത്തുള്ള കിണറിന്റെ അടുത്ത് പോയി . അവിടെയാണ് വിജയകുറുപിന്റെ പണിപുര. ഒരു സൈക്കിള്‍ , എടുത്തു പണിഞ്ഞു വച്ച പമ്പ് സെറ്റിന്റെ അടുത്ത് വച്ചു ചവുട്ടിയപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ നിന്നും വെള്ളം കുടുകുടെ ചാടുവാന്‍ തുടങ്ങി .. അതിന്‍റെ വീഡിയോചിത്രങ്ങള്‍ ഇതൊടൊപ്പം ചേര്‍ത്തിട്ടുണ്ട്
    ആക്രി കടയില്‍ നിന്നും വാങ്ങുന്ന പഴയ മോട്ടോര്‍ കോയില്‍ ഒക്കെ എടുത്തു മാറ്റി ചില മിനുക്ക്‌ പണികള്‍ നടത്തുന്നു . അതിന്‍റെ ആര്മെച്ചരിനോട് ചേര്‍ത്ത് സൈക്കിളിന്റെ പിന്‍ ചക്രം വച്ചു സ്റ്റാന്‍ഡില്‍ വച്ചു സൈക്കിള്‍ ചവിട്ടുന്നു . അപ്പോള്‍ പമ്പ് സെറ്റ് കറങ്ങുകയും വെള്ളം പമ്പ് ചെയ്യുകയും ചെയ്യും . കരണ്ടിനു പകരം ആരെമേച്ചര്‍ കറക്കുന്നത്‌ സൈക്കിള്‍ ചക്രം ആണ് എന്ന് ചുരുക്കം . ചിത്രം കാണുമ്പോള്‍ നിങ്ങള്ക്ക് അത് മനസ്സില്‍ ആകും
ശ്രീ വിജയകുറുപ്പ് വളരെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യന്‍ ആണ് . അദ്ദേഹം തന്‍റെ കണ്ടു പിടിത്തത്തിന് പേറ്റന്‍റെ എടുത്തിട്ടില്ല . തന്‍റെ കണ്ടു പിടിത്തം സാധാരണക്കാര്‍ക്ക് പ്രയോജന പെടണം എന്നുള്ള ലക്ഷ്യംആണ് ഇതിനു പിന്നില്‍ . ലാളിത്യം ഉള്ള ഈ മനുഷ്യനില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ ഞാന്‍ പഠിച്ചു . അതൊക്കെ അടുത്ത പോസ്റ്റില്‍ പറയാം . എന്‍റെ നാട്ടുകാരിയായ മഞ്ചു ചേച്ചി ആണ് സഹ ധര്‍മിണി. മകന്‍ വിവേക് . bsnl റീ ടയില്‍ മാനേജര്‍ ആയ വിജയകുറുപ്പിന് തന്‍റെ പരീക്ഷണം തുടരുവാന്‍ വേണ്ടത്ര സമയം കിട്ടുനില്ല എന്ന പരാതി മാത്രമേയുള്ളൂ . വന്‍ തുക ശമ്പളം പറ്റുന്ന നമ്മുടെ വന്‍കിട ഗവേഷകന്മാര്‍ക്ക് ഇത് വരെ പറ്റാത്ത കാര്യം ശ്രീ വിജയകുറുപ്പ് ചെയ്തു കാണിച്ചതില്‍ നമുക്ക് സന്തോഷിക്കാം . അദ്ദേഹം കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ

8 comments:

  1. പമ്പ് കറങ്ങിയാല്‍ മാത്രം മതി
    കറക്കുവാനുള്ള യന്ത്രം ആണ് മോട്ടോര്‍
    അതിനുപകരം എന്ത് സംവിധാനമുപയോഗിച്ച് പമ്പ് കറക്കിയാല്‍ വെള്ളം ഉണ്ടെങ്കില്‍ വലിയ്ക്കും

    ഇതാകുമ്പോള്‍ വ്യായാമവും ആയി വെള്ളവുമായി. അല്ലേ?

    ReplyDelete
  2. ഇതിന്റെ നിര്‍മാണം ഒന്ന് വെക്തമാക്കിയാല്‍ വ്യായാമവുംഊര്‍ജ സംരക്ഷണവും നടന്നേനെ

    ReplyDelete
  3. വൈദ്യുതിക്ക് പകരം മനുഷ്യപ്രയ്ത്നത്താൽ മോട്ടോറിന്റെ റോട്ടർ കറക്കുന്ന വളരേ ലളിതമായ ഈ തത്വം കണ്ടുപിടിച്ച അദ്ദേഹത്തെ അനുമോദിക്കാതെ തരമില്ല. പൊള്ളുന്ന വൈദ്യുതിചാർജ്ജും പമ്പ് സെറ്റുകളുടെ ഉയർന്ന വൈദ്യുതി ഉപഭോഗവും കൂടി കണക്കിലെടുക്കിമ്പോൾ ഇതൊരു ചെറിയ കണ്ടുപിടുത്തമല്ല. പങ്കുവെച്ചതിന് നന്ദി.

    ReplyDelete
  4. വ്യായാമവും ആയി വെള്ളവുമായി. അല്ലേ?

    ReplyDelete
  5. idhehathinu iniyum nalla nalla ashyangal undavatte...athu pravarthikam akkam kazhiyatte...

    ReplyDelete
  6. ഇതുപോലത്തെ ചെലവ് കുറഞ്ഞ (എന്നാല്‍ വലിയ കാര്യങ്ങള്‍ ) കാര്യങ്ങള്‍ കൂടുതല്‍ കണ്ടു പിടിക്കാന്‍ ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

    ReplyDelete
  7. please inform me the address of this grat man
    I like to see him direct
    belraj

    ReplyDelete
  8. Shri vijaya kurupinte adress or Contact number tharamo

    ReplyDelete