Tuesday, January 22, 2013

ചിതലും മരവും തന്ന ചില തിരിച്ചറിവുകള്‍


ചിതലുകള്‍ പുറ്റ്  തീര്‍ത്തു  മരത്തെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കുന്നു 


മരം അവയുടെ മരിച്ച ഭാഗം ചിതലുകള്‍ക്ക് ആഹാരം ആയി നല്‍കുന്നു 

ചിതല്‍ പുറ്റിന്റെ  മണ്ണില്‍ പല അപൂര്‍വ മൂലകങ്ങളും അടങ്ങിയിട്ടുണ്ട് , ഇത് മരത്തിനു കിട്ടുന്നു 
നമുക്ക് അറിവുണ്ട് . പക്ഷെ തിരിച്ചറിവില്ല.

ചിതലും മരവും തന്ന ചില തിരിച്ചറിവുകള്‍ ആണ് ഇന്ന് ഞാന്‍ നിങ്ങളുമായി പങ്കു വക്കുന്നത്
. ഞങ്ങളുടെ പറമ്പില്‍ റബ്ബര്‍ വച്ചിട്ടുണ്ട് . ഇപ്പോള്‍ ചൂട് സമയം ആണല്ലോ ഇന്ന് രാവിലെ മുറ്റത്ത്‌ ഇരിക്കുമ്പോള്‍ പപ്പാ ലീനയോട് ചിതലുകളെ പറ്റി പറയുന്നത് കേട്ടു. മുറ്റത്ത്‌ നല്ലവണ്ണം വെയില്‍ തട്ടുന്ന ഭാഗത്ത് നില്‍കുന്ന ഒരു റബ്ബര്‍ മരത്തില്‍ ചിതലുകള്‍ കയറി എന്നും അത് തൂത്തു കളയണം എന്നുമാണ് പപ്പാ ലീനയോട് പറഞ്ഞത്

ഇത് കേട്ടതും ഞാന്‍ നേരെ വീടിനു പിറകു വശത്തേക്ക് ചെന്നു. അവിടെ നല്ലവണ്ണം വെയില്‍ തട്ടുന്ന ഭാഗത്ത്‌ നില്‍കുന്ന ഒരു റബ്ബര്‍ മരത്തിനു ചുറ്റും ചിതല്‍ പുറ്റ് വളര്‍ന്നു വന്നിരിക്കുന്നു ഞാന്‍ പെട്ടെന്ന് ചിതലും മരവും തമ്മില്‍ ഉള്ള പാരസ്പര്യത്തെപറ്റി  ഒരേ ഭൂമി ഒരേ ജീവന്‍ പ്രസ്ഥാനം പ്രവര്‍ത്തകന്‍ ശ്രി k v ശിവപ്രസാദ്‌ എഴുതിയ കാര്യം ഓര്‍ത്തു . ഞാന്‍ ആ പുസ്തകം എടുത്തു വായിച്ചു . റബ്ബര്‍ മരത്തില്‍ ചിതല്‍ കയറുവാന്‍ കാര്യം കടുത്ത ചൂടില്‍ നിന്നും മരത്തെ രക്ഷികുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് . ചിതലുകള്‍ ഉണ്ടാകുന്ന മണ്ണിന്‍റെ ആവരണം മരത്തെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കുന്നു . ചിതലുകള്‍ മരത്തിന്‍റെ ജീവന്‍ ഇല്ലാത്ത പുറം തൊലി ഭക്ഷിക്കുന്നു . മണ്ണിലെ അപൂര്‍വ മൂലകങ്ങള്‍ ചിതലുകള്‍ മരത്തിനു നല്‍കുന്നു . അവയുടെ മണ്ണില്‍ അത് അടങ്ങിയിട്ടുണ്ട് . നമ്മള്‍ ഒന്നും അറിയാതെ വിചാരിക്കും എടാ ഈ ചിതല്‍ വന്നു മരം നശിപിക്കുക ആണല്ലോ എന്ന് . പക്ഷെ അത് മരത്തെ രക്ഷികുന്നതിനു പ്രകൃതി കണ്ടെത്തിയ മാര്‍ഗം ആണെന്ന് നാം തിരിച്ചു അറിയുനില്ല
എന്തായാലും ഞാന്‍ ലീനയെയും പപ്പയെയും ഇത് വായിച്ചു കേള്‍പിച്ചു . രണ്ടു പേര്‍ക്കും ഞാന്‍ പറഞ്ഞതില്‍ കഴമ്പു ഉണ്ടെന്നു മനസ്സില്‍ ആയിട്ടുണ്ട്‌ . പ്രകൃതിയില്‍ കാണുന്ന എല്ലാത്തിനും പുറകില്‍ മഹത്തായ പാരസ്പര്യം ഉണ്ടെന്നും ഒരു ജീവി മറ്റൊന്നിനെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌ എന്നും ഉള്ള തിരിച്ചറിവ് എനിക്ക് നല്‍കിയ ശിവപ്രസാദ്‌ സാറിന് നന്ദി

അപ്പോള്‍ ഇനി വായനക്കാര്‍ ഇതുപോലെ എവിടെ എങ്കിലും മരത്തില്‍ ചിതല്‍ കയറിയത് കാണുമ്പോള്‍ പ്രകൃതിയുടെ ഈ പാരസ്പര്യതേ പറ്റി ഓര്‍മികുമല്ലോ. നമുക്ക് അവിടെ യാതൊരു റോളും ഇല്ല . ചിതലിനെയും മരത്തെയും അതിന്റെ പാട്ടിനു വിടുക !!!


പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു . നന്ദി നമസ്കാരം

11 comments:

  1. തിരിച്ചറിവുകള്‍ ഈ ചിതല്‍ പുരാണം ....

    ReplyDelete
  2. ഇത് കൊള്ളാല്ലോ

    ReplyDelete
  3. athu theerchayayum oru vilappetta arivanu, nanni....

    ReplyDelete
  4. പ്രകൃതിയുടെ ഓരോ ഉപായങ്ങൾ! കൊള്ളാം

    ReplyDelete
  5. ഇതൊരു പുതിയ അറിവാണ് ..... ഞാനും പണ്ട് റബ്ബറില്‍ പിടിക്കുന്ന ചിതല്‍ കൂട് നശിപ്പിച്ചിടുണ്ട്...... നന്ദി .....

    ReplyDelete
  6. അതേ ഇതൊരു പുതിയ അറിവാണ്

    ReplyDelete
  7. ചിതല്‍‌ കേറിയാല്‍ മരം ഉണങ്ങുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്‌.
    അറിവ് പങ്കുവെച്ചത് ഉചിതമായി.നന്ദി..
    ആശംസകള്‍







    ReplyDelete
  8. പുതിയ അറിവ് തന്നതിന് നന്ദി, ഒരു സംശയം, വീട്ടിനുള്ളിൽ ചിതൽ കയറിയാൽ എന്ത് ചെയ്യണം, വീടിനു നല്ലതാണോ ചീത്തയാണോ ? മറുപടി പ്രതീക്ഷിക്കുന്നു.

    ReplyDelete