Saturday, January 19, 2013

ചക്ക തിന്നാത്തവര്‍ ഇത് വായിക്കരുത് !!!!!!





ഇന്ന് രാവിലെ പച്ചക്കറിക്ക് വെള്ളം ഒഴിച്ചു കൊണ്ട് നില്‍കുമ്പോള്‍ പടിഞ്ഞാറെ വേലിയുടെ അരികില്‍ നിന്ന് ആരോ വിളിക്കുന്നു . നോക്കിയപ്പോള്‍ പടിഞ്ഞാറെ വീട്ടിലെ അമ്മയാണ് . അടുത്ത് ചെന്നപ്പോള്‍ അവിടുത്തെ മണികണ്ടന്‍ ചേട്ടന്‍ ഒരു മുറി ചക്കയും പിടിച്ചു കൊണ്ട് നിക്കുന്നു , ഞാന്‍ സന്തോഷത്തോടെ ചക്ക വാങ്ങി . ചേട്ടന് നന്ദി പറഞ്ഞു . ചക്കയുമായി വീട്ടില്‍ എത്തി . ഇനി ചക്ക പിളര്‍ന്നു ചുള പെറുക്കി , കുരു മാറ്റി , വൃത്തി ആക്കി എടുക്കണം . അല്പം മിനക്കേട് ഉണ്ട് , സാരമില്ല , ഈ വര്ഷം കിട്ടിയ ആദ്യ ചക്ക ആണിത് . ഉടനെ പൊളിച്ചു തന്നാല്‍ ചക്ക വേവിച്ചിട്ട് ജോലിക്ക് പോകാം എന്ന് ലീന പറഞ്ഞപ്പോള്‍ ഉത്സാഹം ആയി . വെട്ടു കത്തി എടുത്തു , കുറച്ചു ചകിരി , ഒരു പാത്രത്തില്‍ എണ്ണ ഇത്രയും എടുത്തു . കിണറ്റിന്റെ കരയില്‍ ചക്ക പൊളിക്കാന്‍ ഇരുന്നു . ചക്ക കീറി ചകിരി കൊണ്ട് അരക്ക് ഒക്കെ തൂത്തുകളഞ്ഞു . ചുള പറിച്ചു ഒരു പാത്രത്തില്‍ ഇട്ടു . അപ്പോള്‍ അതാ വരുന്നു കിങ്ങിനയും നോനമോനും . കിങ്ങിന വന്നപാടെ എന്‍റെ മടിയില്‍ കയറി ഇരുന്നു ചുള എടുത്തു ഓരോന്നായി തീറ്റ തുടങ്ങി . എനിക്ക് വളരെ സന്തോഷം തോന്നി . പുതു തലമുറ ചക്കയെ അറിയട്ടെ . അതിനോട് അവര്‍ക്ക് സ്നേഹം തോന്നട്ടെ . അതിന്റെ രുചി അവരുടെ തലച്ചോറില്‍ പതിയട്ടെ അവര്‍ ചക്ക നമ്മുടെ പൂര്‍വികരെ വറുതിയുടെ നാളുകളില്‍ രക്ഷിച്ചത്‌ അറിയട്ടെ
             പ്രിയ വായനക്കാരെ ഇനി നമ്മുടെ നാട്ടില്‍ ചക്കയുടെ നാളുകള്‍ വരികയാണ്‌ . ചക്ക ആര്‍കും വേണ്ടാതെ നിലത്തു കിടന്നു അഴുകി പോകുവാന്‍ നാം ഈ സീസണില്‍ അനുവദിക്കരുത് . നാം ഒന്നു മനസ് വച്ചാല്‍ ഒരു ചക്കയും നഷ്ട്ടപെടാതെ നമ്മുടെ തീന്‍ മേശയില്‍ എത്തിക്കുവാന്‍ നമുക്ക് കഴിയും അതിനു സഹായകമായ ചില നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
1)   നമ്മുടെ മടി ആണ് പലപ്പോഴും ചക്ക പാഴാകി കളയുവാന്‍ നമ്മെ പ്രേരിപിക്കുന്നത് . ചക്ക വെട്ടി വൃത്തി ആക്കി വെട്ടി എടുക്കുന്നത് അല്പം മിന്കെട്ട കാര്യം ആണ് . അതുകൊണ്ട് മടി മാറ്റി വച്ചു ചക്ക വെട്ടുന്ന കാര്യം മറ്റാരെയും കാത്തിരിക്കാതെ സ്വയം ചെയ്യുവാന്‍ തയ്യാര്‍ ആകുക . അര മണിക്കൂര്‍ പരിശ്രമിച്ചാല്‍  ചക്ക റെഡി . അത് അടുക്കളയില്‍ കൊടുത്താല്‍ ഉച്ചക്ക് ചക്ക വേവിച്ചത് റെഡി!!!
2) ഒരു ചക്ക മുഴുവനായി എടുക്കാതെ പകുതി അയല്പക്കവുമായി പങ്കു വക്കുക . ഈ കലികാലത്ത് നമ്മുടെ അയല്കാരുമായി ഒരു നല്ല ബന്ധം വളരുവാന്‍ ചക്ക സഹായിക്കും
3)    കുട്ടികള്‍ നമ്മുടെ അടുത്ത് ഉണ്ടെങ്കില്‍ അവരെ കൂടി ചക്ക ഇടുന്നതിലും , വെട്ടുന്നതിലും ഒക്കെ പങ്കു എടുപ്പിക്കുക . അവര്‍ ഒരിക്കലും ഈ നാട്ടു നന്മയെ മറക്കില്ല
   എന്തായാലും ലീന ചക്ക നല്ലതുപോലെ വേവിച്ചു . ഓഫീസില്‍ നിന്നും വീട്ടില്‍ വന്നു ഞങ്ങള്‍ എല്ലാവരും ഇരുന്നു മീന്‍ ചാറും കൂട്ടി ചക്ക ശാപ്പിട്ടു . പടിഞ്ഞാറെ അമ്മയെ കണ്ടു ചക്ക നല്ലതാണ് എന്ന് പറയുവാനും ഞങ്ങള്‍ മറന്നില്ല .
        ലോകം മുഴുവന്‍ നാട്ടു നന്മയിലേകുള്ള തിരിച്ചു വരവില്‍ ആണ് . നമുക്ക് ചക്ക എന്ന നാട്ടു നന്മയിലേക്ക് തിരികെ പോകാം . പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി ,നിങ്ങളുടെ അഭിപ്രായത്തിനു കാത്തിരിക്കുന്നു . നന്ദി .. നമസ്കാരം

8 comments:

  1. നമുക്ക് ചക്ക എന്ന നാട്ടു നന്മയിലേക്ക് തിരികെ പോകാം

    ReplyDelete
  2. നാട്ടില്‍ പോയപ്പോള്‍ ചക്കപ്പഴം തിന്നു
    എന്ത് രസമായിരുന്നു

    ReplyDelete
  3. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.......നല്ല പോസ്റ്റ്.....

    ReplyDelete
  4. ചക്കയും,ചക്കപ്പഴവും,ചക്കക്കുരുവും.....
    വിശപ്പിന്‍റെ പൊള്ളുന്ന ഓര്‍മ്മകള്‍....,....
    ആശംസകള്‍

    ReplyDelete
  5. ചക്കയും കാച്ചിലും ഒന്നും ആര്‍ക്കും ഇപ്പോള്‍ വേണ്ടല്ലോ..അതൊക്കെ പഴഞ്ചന്‍ സാദനങ്ങളല്ലേ? വിഷം കലര്‍ന്ന പച്ചക്കറികള്‍ വാങ്ങുന്നതിനേക്കാള്‍ എത്ര നല്ലതാണ് അതൊക്കെ എന്ന് ജനം മനസ്സിലാക്കുന്നില്ല !...

    ReplyDelete
  6. chakkayum meenkariyum ...vayil vellamuurunnu

    ReplyDelete
  7. എനിക്ക് വളരെ സന്തോഷം തോന്നി . പുതു തലമുറ ചക്കയെ അറിയട്ടെ . അതിനോട് അവര്‍ക്ക് സ്നേഹം തോന്നട്ടെ . അതിന്റെ രുചി അവരുടെ തലച്ചോറില്‍ പതിയട്ടെ അവര്‍ ചക്ക നമ്മുടെ പൂര്‍വികരെ വറുതിയുടെ നാളുകളില്‍ രക്ഷിച്ചത്‌ അറിയട്ടെ....

    so touching lines

    ReplyDelete
  8. ചക്ക വേവിച്ചതും, മാങ്ങ അച്ചാറും ......വായില്‍ വെള്ളം വരുന്നു...... ഹഹഹ

    ReplyDelete