Monday, January 14, 2013

ഞാര്‍ വളര്‍ന്നു നെല്‍ച്ചെടി ആയി


 ഞങ്ങള്‍ മുറ്റത്ത്‌ നട്ട നെല്‍ച്ചെടികളുടെ വിശേഷം ആണ് ഇന്ന് വായനക്കാരുമായി പങ്കു വക്കുന്നത് . ആദ്യം വായിക്കുന്നവരുടെ അറിവിലേക്കായി .... നാം കഴിക്കുന്ന അരി എങ്ങനെ ഉണ്ടാകുന്നു എന്ന് എന്‍റെ രണ്ടു മക്കളെ കാണികുന്നതിനു വേണ്ടി ഞങ്ങളുടെ മുറ്റത്ത്‌ ഒരു ടാര്പാല്‍ വിരിച്ചു അതില്‍ മണ്ണിട്ട്‌ ഞങ്ങള്‍ കുറച്ചു നെല്‍ ചെടികള്‍ വളര്‍ത്തുന്നു അതിന്‍റെ കൂടുതല്‍ വിവരം ഇവിടെ ഉണ്ട് http://insight4us.blogspot.in/2012/12/blog-post_9.html. ഞാറു നട്ടിട്ടു മുന്ന് ആഴ്ച കഴിഞ്ഞു . നെല്ചെടികള്‍ക്ക് വളര്‍ച്ച ഉണ്ട് ഇപ്പോള്‍ ഏതാണ്ട് പത്തു ഓല അല്ലെങ്കില്‍ ഇല വന്നു കഴിഞ്ഞു . പുതിയ കണ കള്‍ പൊട്ടി കിളിച്ചു. 
     ഞങ്ങള്‍ എന്നും അല്‍പ സമയം നെല്ലിന്‍റെ അടുത്ത് ചിലവഴിക്കും . മനസിന്‌ വല്ലാത്ത കുളിര്‍മ ആണ് അവയെ നോക്കി നില്‍കുമ്പോള്‍ .ഇടയ്ക്കു ഇത്തിരി ചാണക പൊടി വിതറി . ഇടയ്ക്കു അല്പം വെള്ളം ഒഴിക്കും . ഇലകള്‍ കൊണ്ട് പുത ഇട്ടു . മണ്ണിലെ ഈര്‍പം നില നിര്‍ത്തുവാന്‍ ഈ ഇല പുതപ്പു സഹായിക്കുന്നു
നടുമ്പോള്‍ ഒരു കുഞ്ഞന്‍ ഞാറ് 

ഇപ്പോള്‍ ഇവന്‍ വളര്‍ന്നു വലുതായി 


ഞാര്‍ നട്ടപ്പോള്‍ 

അന്ന് നട്ട ഞാര്‍ വളര്‍ന്നു നെല്‍ച്ചെടി ആയപോള്‍ 

പുതിയ കണകള്‍ പൊട്ടി വളര്‍ന്നു 
          നമ്മുടെ ആഹാരം ആണ് അരി. ഇന്ന് നാം മലയാളികള്‍ സ്വന്തം ആഹാരത്തിന് വേണ്ടി അതിര്‍ത്തിയിലേക്ക് നോക്കി നില്‍കുക ആണ് . കൃഷിയെ സ്നേഹിക്കുന്ന .. ചെടികളെ സ്നേഹിക്കുന്ന ഒരു നല്ല തലമുറ വളര്‍ന്നു വന്നു എങ്കിലേ നമ്മുടെ നാട് രക്ഷ പെടുക ഉള്ളു . നമ്മുടെ ആഹാരം എങ്കിലും സ്വയം ഉണ്ടാക്കുവാന്‍ നമുക്ക് കഴിഞ്ഞിരുന്നു എങ്കില്‍ ...എന്‍റെ മക്കളെ മണ്ണും ആയി ബന്ധിപികുവാന്‍ ഉള്ള ഒരു എളിയ ശ്രമം ആണ് ഈ നെല്‍ച്ചെടി വളര്‍ത്തല്‍ . ഞങ്ങളുടെ കൊച്ചു പാടത്തെ പറ്റി വായനക്കാര്‍ അഭിപ്രായം പറയണം . നെല്‍ ചെടികളെ പറ്റി കൂടുതല്‍ വിവരം തുടര്‍ന്ന് ഉള്ള പോസ്റ്റുകളില്‍ പറയാം നന്ദി ..നമസ്കാരം ..

6 comments:

  1. എന്റെ ചെറുപ്പത്തില്‍ ഗ്രാമം നിറയെ കൊച്ചുകൊച്ചു പാടങ്ങളും നെല്‍ക്കൃഷിയുമൊക്കെയുണ്ടായിരുന്നു. തേക്കുപാട്ടും കൊയ്ത്തുപാട്ടുമൊക്കെ കേട്ടിരുന്നു.

    ഇപ്പോള്‍ അതെല്ലാം ഓര്‍മ്മകള്‍ മാത്രം.
    നാട്ടിലെത്തി ജീവിതം തുടങ്ങുമ്പോള്‍ ജോണിന്റെ ഈ പോസ്റ്റുകളില്‍ പറഞ്ഞ പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കണമെന്നാണ് ആഗ്രഹം

    ReplyDelete
  2. കൊള്ളാം നല്ല ശ്രമം ആശംസകള്‍

    ReplyDelete
  3. ചെടികളെ സ്നേഹിക്കുന്ന ഒരു നല്ല തലമുറ വളര്‍ന്നു വന്നു എങ്കിലേ നമ്മുടെ നാട് രക്ഷ പെടുക ഉള്ളു

    http://www.blogger.com/blogger.g?blogID=6610245227134694655#editor/target=post;postID=7316729465865813721

    ReplyDelete
  4. ഒരോ പോസ്റ്റുകൾ വായിച്ചിരുന്നു.....എല്ലാ ആശംസകളും

    ReplyDelete
  5. ഹൃദയംനിറഞ്ഞ ആശംസകള്‍

    ReplyDelete
  6. ആശംസകള്‍ . ഈ മനസും പ്രയത്നവുമാണ്‌ നമുക്ക് ചോര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നത്

    ReplyDelete