Friday, November 23, 2012

ചാക്കിലെ ചേന കൃഷി





മനസ്സ് ഉണ്ടെങ്കില്‍ എന്തും നടക്കും ....എന്തും ....ഞാന്‍ വെറുതെ പറയുന്നത്  അല്ല ......പച്ചക്കറി  നമ്മുടെ നാട്ടില്‍ കിട്ടാനില്ല .....ആരും കൃഷി ചെയ്യുന്നില്ല .......പച്ചകറി കളില്‍ രാസ കീട നാശിനികള്‍  ആണ് .......ഇത്തരം  കാരിയങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉയ ര്‍ന്നു  കേള്‍ക്കുവാന്‍  തുടങ്ങിയിട്ട് ഒത്തിരി നാളുകള്‍ ആയി ......എല്ലാവരും  ഒത്തിരി  പ്രസംഗിക്കും .....വളരെ കുറച്ചു പേരെ എന്തെങ്കിലും ചെയ്യുക ഉള്ളൂ .... കൃഷി ചെയ്യാതെ ഇരിക്കാന്‍ ഒത്തിരി ഒഴിവു കഴിവുകള്‍ പറയുന്ന  കാര്യത്തില്‍  ഞാന്‍ അടക്കമുള്ള മലയാളികള്‍ ഒത്തിരി മുന്നിലാണ് ......കൃഷി ചെയ്യാന്‍ സ്ഥലം എവിടെ .... കൃഷി ചെയ്യാന്‍ സമയം എവിടെ ....എന്നിങ്ങനെ പരാതികള്‍ നീണ്ടു പോകും ....

എന്‍റെ  അഭിപ്രായത്തില്‍ നമ്മുടെ മടിയന്‍ സ്വഭാവം ആണ്  ആദ്യം മാറേണ്ടത് . കൃഷി  ചെയ്യാനുള്ള ഒരു കൃഷി മനസ്  നമ്മില്‍ ആദ്യം രൂപപെടണം ....മനസ്  ഉണ്ടെങ്കില്‍  മാര്‍ഗവും ഉണ്ടാകും .....

                   ഒരു ഉദാഹരണം പറയാം ....ഞങ്ങള്‍ക്ക്  ഒരു മൂട് ചേന നടുവാന്‍ പോലും ഇടം ഇല്ല ....അയ്യത്തു  എല്ലാം റബ്ബര്‍ ആണ് .....അങ്ങനെ ഇരികുമ്പോള്‍ മനസ്സില്‍ ഒരു ആഗ്രഹം ...ഒരു മൂട് ചേന എവിടെ എങ്കിലും നട്ടിരുന്നു എങ്കില്‍ .....മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം തോന്നിയപ്പോള്‍ അതിനുള്ള വഴിയും മനസ് താനേ  രൂപപെടുത്തി ......കുറെ പ്ലാസ്റ്റിക്‌ ചാക്ക്  സംഘടിപിച്ചു...അതില്‍ മണ്ണും ...എല്ല് പൊടിയും  കലര്‍ത്തി നിറച്ചു .....ചെറുതായി മുറിച്ച ചേന കഷണങ്ങള്‍  ഓരോന്നു അതില്‍ നട്ടു .....രണ്ടു  മൂന്നു ചാക്കുകളില്‍  ചേമ്പും  നട്ടു ........ഏഴു  മാസം കഴിഞ്ഞു ഞങ്ങള്‍ അതിന്റെ വിളവു എടുക്കുന്ന  കാഴ്ചയാണ്  ചിത്രത്തില്‍ .......

                               മനസ് ഉണ്ട് എങ്കില്‍ എല്ലാം നടക്കും .....ഉള്ള ഇടത്തും ...ഉള്ള സമയത്തും അല്പം മിനക്കെട്ടാല്‍  നമുക്ക് വേണ്ട പച്ചക്കറിയില്‍  പകുതി  എങ്കിലും  വീട്ടു വളപ്പിലോ മട്ടുപ്പാവിലോ  ഉണ്ടാക്കി എടുക്കാം

                പ്രിയ  വായനക്കാരെ , ഞാന്‍ എന്‍റെ  ഒരു  അനുഭവം  എഴുതി  നിങ്ങളുടെ  അഭിപ്രായം  പറയണം ...നന്ദി ...നമസ്കാരം 

5 comments:

  1. സംഗതി കൊള്ളാമല്ലോ!!നല്ല വിളവെടുപ്പും ലഭിച്ചല്ലോ!
    പരീക്ഷിച്ചു നോക്കട്ടെ!!
    നല്ല അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനു നന്ദി!!

    ReplyDelete
  2. മനസ്സുണ്ടെങ്കില്‍ മാര്‍ഗമുണ്ട്

    ReplyDelete
  3. മനസ് ഉണ്ട് എങ്കില്‍ എല്ലാം നടക്കും.

    ReplyDelete
  4. ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം , ഇവിടെ വരാന്‍ വൈകിയതില്‍ ദുഖം ഉണ്ട്

    ReplyDelete