Tuesday, November 13, 2012

ഗരീബ് രഥ് ട്രെയിനില്‍ യാത്ര ചെയുന്നവരുടെ ശ്രദ്ധക്ക് !!!!!




കഴിഞ്ഞ  മുന്ന്  ദിവസമായി  ദീപാവലി  പ്രമാണിച്ച്  ഞങ്ങള്‍  ബംഗാളൊരു  വരെ യാത്ര പോയിരുന്നു ..... യാത്രയില്‍ ഉണ്ടായ ഒരു രസകരമായ  സംഭവം ആണ്  ഇന്ന് പ്രിയ വായനക്കാരുമായി പങ്കു വക്കുന്നത്

                                 ഇത് രണ്ടാം തവണ  ആണ് ഞങ്ങള്‍ ഇന്ത്യയുടെ  പൂന്തോട്ട  നഗരത്തിലേക്ക് പോകുന്നത് ..... എന്‍റെ  അളിയന്‍  ലിനു , ഭാര്യ  മഞ്ജു  ഇവര്‍ രണ്ടു പേരും  അവിടെ ഉണ്ട് .....അവരോടൊത്ത്  ആണ് ഞങ്ങള്‍ താമസിച്ചത് ....അങ്ങോട്ട്‌ ഞങ്ങള്‍ പോയത്  ഗരീബ് രഥ്  എന്ന  ട്രെയിനില്‍  ആണ് .....മുഴുവന്  AC ‍   ആണ് .....നമുക്ക്  AC യില്‍  കിടന്ന്  പരിചയം എവിടെ .....ഒരു അബദ്ധം പറ്റി .....ട്രെയിനില്‍ ഒരാള്‍  പുതപ്പും കൈയില്‍  പിടിച്ചു  വേണോ വേണോ എന്ന് വിളിച്ചു പറഞ്ഞു നടക്കുന്നു .... ഞാന്‍  വിചാരിച്ചു  എടാ ഇയാള്‍ എന്തോ കാര്യത്തിനാണ് ഇങ്ങനെ പുതപ്പും കൊണ്ട് നടക്കുന്നത് ....ചില ആളുകള്‍ ഒക്കെ പുതപ്പു  വാങ്ങുന്നതും കണ്ടു .....ഞാന്‍ വാങ്ങിയില്ല ....രാത്രി  ആയി .....എല്ലാവരും കിടക്കുവാന്‍  ബര്‍ത്തില്‍  കയറി .....എനിക്ക് ഏറ്റവും  മുകളില്‍ ഉള്ള ബര്‍ത്ത് ആണ് കിട്ടിയത് .....മുകളില്‍ കയറി ഒരു മണിക്കൂര്‍ കഴിഞ്ഞതും  ഞാന്‍ കിടു കിടെ വിറക്കാന്‍ തുടങ്ങി ......ഏറ്റവും മുകളിലുള്ള ഒരു പയ്പില്‍  നിന്നും  തണുത്ത കാറ്റു  അടിച്ചു കയറുന്നു ......എല്ലാവരും പുതപ്പും പുതച്ചു  സുഖമായി ഉറങ്ങുന്നു ...... എനിക്ക്  ശ്വാസം മുട്ടുന്നത് പോലെ .......കുറെ നേരം  ഞാന്‍  തണുപ്പും  സഹിച്ചു  അവിടെ കിടന്നു .....പിന്നെ ഒരു വിധത്തില്‍  തപ്പി പിടിച്ചു  കമ്പിയില്‍ ചവിട്ടി താഴെ ഇറങ്ങി ......ചില്ല് ഗ്ലാസ്സ്  തുറന്നു  ടോയിലറ്റിന്റെ  അടുത്ത് ചെന്ന് നില്പായി .....അവിടെ  AC  അല്ല .....എത്രെ  നേരം അവിടെ നില്കും ....പിന്നെയും  അകത്തു ചെന്ന് കുറച്ചു നേരം കിടക്കും  .....വീണ്ടും  വെളിയില്‍ വരും ......ലീനയും  ....നോനമോനും ....കിങ്ങിനയും  താഴത്തെ  ബര്‍ത്തില്‍  കിടന്നു  പുതപ്പും പുതച്ചു  സുഖമായി ഉറങ്ങുന്നത് കണ്ടു  ഒരു പുതപ്പു കിട്ടിയിരുനെന്ഗില്‍  എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി .....ഒരു കമ്പിളി പുതപ്പു .......എന്തായാലും ആ  രാത്രി  എനിക്ക് കാള  രാത്രി  ആയി മാറി .... ഞാന്‍ ഇടയ്ക്കിടെ  കതകു തുറന്നു  ടോ യിലട്ടിന്റെ  അടുത്ത് പോകുന്നത് കണ്ട  ചില  യാത്രക്കാര്‍ എങ്കിലും  വിചാരിചിരിക്കും ......എടാ  ഈ പയ്യന് ഇത്ര  ചെറുപ്പത്തിലെ  മുത്രം ഒഴിവു പിടിപെട്ടോ  എന്ന് ......
               
                          എന്തായാലും  ട്രെയിനില്‍  യാത്ര ചെയ്യുന്ന  എന്റെ പ്രിയ വായനക്കാരോട്  എനിക്ക് ഒരു അപേക്ഷ ഉണ്ട് ....നിങ്ങള്‍ ഗരീബീ  രഥ്  ട്രെയിനില്‍  യാത്ര ചെയ്യരുത് എന്നല്ല ....യാത്ര ചെയ്തോളു  പക്ഷെ ഒരു പുതപ്പു കൂടി കരുതണം !!!!..... ബാനഗ് ളൂര്‍  യാത്രയുടെ  കൂടുതല്‍ വിശേഷങ്ങളും  ചിത്രങ്ങളും  അടുത്ത പോസ്റ്റില്‍ ......നിങ്ങളുടെ അഭിപ്രായം പറയണം  .....നന്ദി ...നമസ്കാരം ...

6 comments:

  1. ഹാപ്പിയായി തിരിച്ചെത്തിയല്ലോ!
    ആശംസകള്‍

    ReplyDelete
  2. സ്വാമി കിടുകിടാനന്ദ

    ReplyDelete
  3. സ്വാമി കിടുകിടാനന്ദ

    ഹഹഹ

    ReplyDelete
  4. പുതപ്പെന്തിനാ നമ്മള്‍ കൊണ്ടു പോകുന്നത്... അവര് തരുമ്പോള്‍ വാങ്ങിയാല്‍ പോരേ... എന്തായാലും പറ്റിയത് പറ്റി....ഇനി പറ്റാതെ നോക്കിക്കോ

    ReplyDelete
  5. ഗരീബ് രഥ ഒഴികെയുള്ള വണ്ടികളില്‍ പുതപ്പും തലയിണയും ഒക്കെ സൌജന്യമായി കിട്ടും ,ഗരീബ് രഥില്‍ ആകട്ടെ തുച്ഛമായ പൈസക്ക് അവര്‍ സപ്ലൈ ചെയ്യുന്ന പുതപ്പും മറ്റും വാങ്ങണം ,അതില്‍ ടിക്കെറ്റ്‌ ചാര്‍ജ്‌ കുറവായത് കൊണ്ടാണ് അങ്ങനെ ഒരു നിയമം

    ReplyDelete
  6. കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്........
    കേള്‍ക്കുന്നില്ല....ഉറക്കെപ്പറയൂ......
    കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്

    ReplyDelete