Tuesday, September 25, 2012

.ഇന്ന് മുതല്‍ ഞാന്‍ പാത്രം കഴുകുന്നതാണ് !!!!!

 
ചില  ചെറിയ  മാറ്റങ്ങള്‍    വലിയ  ഫലം  ഉണ്ടാക്കുന്നു . ഈയെടെ  ഞങ്ങള്‍  അടുക്കളയില്‍  ഏര്‍പെടുത്തിയ  ഒരു  ചെറിയ  മാറ്റം  എത്ര  മാത്രം  പ്രയോജനപെട്ടു  എന്നതിനെ  പറ്റിയാണ്  ഈ  പോസ്റ്റ്‌ . ഞങ്ങളുടെ  വീട്ടില്‍  ആഹാരം  കഴിച്ചു  കഴിഞ്ഞ  ശേഷം  അവരവര്‍  തന്നെ  ആണ്  പാത്രം കഴുകുന്നത് ...... ഞാന്‍  ഒഴികെ  എല്ലാവരും  സോപ്പ്  ഉപയോഗിച്ചാണ്‌  പാത്രം കഴുകുന്നത് ..... ഞാന്‍  സോപ്പ്  ഉപയോഗികാറില്ല .....പകരം  ചാരം  ഒരു  ചിരട്ടയില്‍  നിറച്ചു  അത്  സോപിന്റെ  അപ്പുറത്തായി  വച്ചിട്ടുണ്ട് ..... അത്  ഉപയോഗിച്ചാണ്‌  ഞാന്‍  പാത്രം  കഴുകുന്നത് ...... നമ്മുടെ  മണ്ണിനെ  നശിപികുന്ന  ഈ  സോപിനെ  എങ്ങനെ  അടുകളയില്‍  നിന്നും  പുറത്തു  ചാടിക്കാം  എന്ന്  ഞാന്‍  ആലോചിച്ചു  വരികയായിരുന്നു  . രണ്ടു  ദിവസം  മുന്‍പ്  ഞാന്‍  എല്ലാവരോടും  പറഞ്ഞു .....
                                       നാളെ  മുതല്‍  ഊണ്  കഴിഞ്ഞു  നിങ്ങള്‍  ആരും  പാത്രം  കഴുകേണ്ട ...... ഞാന്‍  നിങ്ങളുടെ  എല്ലാവരുടെയും  പാത്രം  കഴുകുന്നതാണ് ...... ഇങ്ങനെ  ഞാന്‍  പറഞ്ഞതിന്  പിന്നില്‍  ചില  കാരണങ്ങള്‍  ഉണ്ട് 
ഒന്ന്        പാത്രം  കഴുകുമ്പോള്‍  ടാപ്പ്  നേരത്തെ  ഫുള്‍  ആയി  തുറന്നു  വിടുക  ആയിരുന്നു  പതിവ് ..... ഒത്തിരി  വെള്ളം  ഇത്  മൂലം പാഴാവുന്നു......ഇപ്പോള്‍  ഞാന്‍  പാത്രം  കഴുകുമ്പോള്‍  ടാപ്പ്  വളരെ  കുറച്ചേ  തുറക്കു..... മാത്രമല്ല  ഒഴുകി  പോകുന്ന  വെള്ളം  ഞാന്‍  ഒരു  ബേസിനില്‍  പിടിച്ചു  വക്കുന്നു 
രണ്ടു        പാത്രം  കഴുകുമ്പോള്‍  ഞാന്‍  ചാരം  മാത്രമാണ്  ഉപയോഗികുന്നത് ..... ഇങ്ങനെ  കഴുകുന്ന  വെള്ളം  മറ്റൊരു  പാത്രത്തില്‍ പിടിച്ചു  ഞാന്‍  ഞങ്ങളുടെ  അടുക്കള  തോട്ടത്തിലെ  വെണ്ട ചെടികള്‍ക്ക്  ഒഴിച്ചു  കൊടുക്കുന്നു ........ വെള്ളം  പാഴായി  പോകുന്നില്ല ..... അത്  നല്ല  വെണ്ടയ്ക്ക  ആയി  നമുക്ക്  തിരികെ  ലഭിക്കുന്നു ...... ചാരം  കലര്‍ന്ന  വെള്ളം  ചെടികള്‍ക്ക്  നല്ല  വളം ആണ് .....

ഇവിടെ  നമ്മുടെ  ഒരു  ചെറിയ  പ്രതികരണം  വലിയ  മാറ്റം  ആണ്  ഉണ്ടാകുന്നതു ...... ഞാന്‍ ഇങ്ങനെ  ചെയുന്നത്  കാണുന്ന  എന്റെ  കിങ്ങിനയും  നോനമോനും  നാളെ  വെള്ളം  വെറുതെ  കളയുക  ഇല്ല  എന്നാണ്  എന്റെ  പ്രതീക്ഷ ...... അടുക്കള  തോട്ടതോട്  അവര്‍ക്ക്  ഒരു  സ്നേഹം  ഉണ്ടാകുകയും  ചെയ്യും ......എന്റെ  ഒരു  അനുഭവം  ഞാന്‍  എഴുതി .....വായനക്കാര്‍  പ്രതികരിക്കണം .... നന്ദി ... നമസ്കാരം .....ഇന്ന്  മുതല്‍  ഞാന്‍ പാത്രം  കഴുകുന്നതാണ് !!!!!

4 comments:

  1. ആശംസകള്‍ ... എല്ലാവരും പതുക്കെ അടുക്കള തോട്ടം തുടങ്ങികൊളും ഇപ്പോഴത്തെ പച്ചക്കറിവിലയും, ഗുണവും നോക്കുമ്പോള്‍ .... എന്തായാലും നല്ല തുടക്കം.....

    ReplyDelete
  2. നല്ലൊരു കാര്യം......
    ആശംസകള്‍

    ReplyDelete
  3. ഇന്ന് മുതല്‍ ഞാനും പാത്രം കഴുകുന്നതാണ്. ചെറിയ ആശയങ്ങള്‍ ആണ് വലിയ മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കുന്നത് അല്ലെ

    ReplyDelete