ഇത് നമ്മുടെ നാട്ടിൽ കേട്ടു വന്നിരുന്ന ഒരു പഴമൊഴി . ചേന നടാത്തവനെ അടിക്കണം . ഇതിന്റെ അർത്ഥമി താണ് , കാർഷിക പ്രവർത്തനങ്ങളിൽ ഏറ്റവും അനായാസം ചെയ്യാവുന്ന ഒന്നാണ് ചേന നടീൽ . ആ പ്രവൃത്തി പോലും ചെയ്യാത്തവൻ കുഴി മടിയൻ ആയിരിക്കും .സ്വന്തം ആഹാരം പോലും വിളയിക്കുവാൻ താൽപ്പര്യമില്ലാത്ത അവനെ ഓടിച്ചിട്ട് അടിക്കണം എന്നാണ് പഴമക്കാർ പറയുന്നത് .എന്തായാലും അടികൊള്ളുവാൻ താൽപ്പര്യമില്ലാത്തതു കൊണ്ട് ജോലിത്തിരക്കുകൾക്കിടയിലും അൽപ്പ സമയം കണ്ടെത്തി ഞാൻ ചേന നടുവാൻ പറമ്പിലേക്ക് ഇറങ്ങുകയാണ്..... നിങ്ങളോ ?..... നന്ദി.....
Showing posts with label ചേന. Show all posts
Showing posts with label ചേന. Show all posts
Saturday, February 24, 2018
Sunday, March 12, 2017
കുംഭ ചേന കുടത്തോളം
ഇന്ന് കുംഭ മാസത്തിലെ വെളുത്ത വാവ് ദിവസം . നമ്മുടെ പൂര്‍വികര്‍ പരമ്പരാഗതമായി മണ്ണില്‍ ചേന വിത്ത് നടുന്ന ദിവസം . ഇന്ന് നടുന്ന വിത്ത് വളര്‍ന്നു കരുത്തോടെ പൂര്‍ണ ചന്ദനെ പോലെ യുള്ള വലിപ്പമുള്ള ചേന തരും എന്നാണ് വിശ്വാസം . അനുഭവങ്ങള്‍ ഈ വിശ്വാസത്തിനു ബലം നല്‍കുന്നു . നോനമോനെയും കിങ്ങിനയെയും ചേന നടുവാന്‍ കൂടെ കൂട്ടി . ഏഴ് ദിവസം മുന്‍പേ ഒരു ചേന മുന്നായി മുറിച്അരഞ്ഞാണംപോകാതെമുളകളഞ്ഞു ചാണകപാലില്‍മുക്കിതണലത്തുവച്ച്ഉണക്കിയിരുന്നു .അതാണ്ഇന്ന്നട്ടത് .കുടത്തോളംവലിപ്പമുള്ളചേനതന്നുപ്രകൃതിഅനുഗ്രഹിക്കും .....നന്ദി
Sunday, February 21, 2016
ചന്ദ്രന്‍റെ വലിപ്പം ഉള്ള ചേന!!!
ഇന്ന് കുംഭ മാസത്തിലെ ആദ്യത്തെ വെളുത്ത വാവ് . പൂര്‍ണ ചന്ദ്രനെ നോക്കി ഇന്ന് ചേന നട്ടാല്‍ ചന്ദ്രനോളം വലിപ്പം ഉള്ള ചേന കിട്ടുമെന്ന് പഴയ ഒരു വിശ്വാസം . കുംഭ ചേന കുടത്തോളം എന്ന് ഒരു പഴമൊഴി .പഴയ വിശ്വാസങ്ങളുടെ ബലത്തില്‍ ഞങ്ങളും ഇന്ന് ചേന നടും. ഒരാഴ്ച മുന്‍പ് മുതലേ ഒരുക്കങ്ങള്‍ ആരംഭിച്ചു .ഒരു ചേന മുന്നായി പകുത്തു ചാണകം കലക്കിയ വെള്ളത്തില്‍ (ചാണക പാലില്‍ ) മുക്കി തണലില്‍ ഉണക്കി ചേനയില്‍ ഉള്ള മുള കളഞ്ഞിട്ടാണ് പൂള് വെട്ടിയത് . ഒരുക്കങ്ങളുടെ ചില ചിത്രങ്ങള്‍ .വായിച്ചു അഭിപ്രായം പറയണം . നന്ദി . നമസ്കാരം
Thursday, August 13, 2015
ചേനയില പഴുക്കുമ്പോള്‍ നാം എന്ത് ചെയണം !!!
ചേനഇല പഴുകുമ്പോള്‍ നാം സന്തോഷിക്കണം ..കാരണം ഒരു ഉഗ്രന്‍ തോരന്‍ വക്കുവാന്‍ ഉള്ള വക നമുക്ക് കിട്ടുവാന്‍ പോകുന്നു ... ചേനയുടെ തണ്ട് .... ചേന തണ്ട് കൊത്തി അരിഞ്ഞു .ഉപ്പിട്ട് പിഴിഞ്ഞു പയറും ചേര്‍ത്ത തോരന്‍ വച്ച് ഒന്ന് കഴിച്ചു നോക്കുക . മറ്റൊരു കൂട്ടാനും ഇല്ലെങ്കിലും ഒരു പാത്രം ചോറ് ഇത് മാത്രം കൂട്ടി നമുക്ക് കഴിക്കാം . ചേന തണ്ട് തോരന്‍ വക്കേണ്ട രീതി വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് http://insight4us.blogspot.in/2013/09/blog-post_6.htmlനാട്ടിന്‍ പുറത്തിന്റെ നന്മയാണ് നമ്മുടെ നാടന്‍ രുചികള്‍ . നമ്മുടെ വരുന്ന തലമുറ ഇത്തരം നാടന്‍ രുചികളുമായി പരിചയപെടട്ടെ .... നന്ദി .... നമസ്കാരം
Wednesday, March 18, 2015
ഹര്‍ത്താല്‍ ദിനത്തെ പരമ്പരാഗത ഭക്ഷണം കൊണ്ട് ക്രിയാത്മകമാക്കുന്നത് എങ്ങനെ ?
ഹര്‍ത്താല്‍ സമൂഹത്തിന്‍റെ സൃഷ്ട്ടിയാണ് . അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . അതിനെ എതിരിക്കുവാനോ അനുകുലിക്കുവാനോ പോകാതെ അതിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പരിശോധിക്കേണ്ടത് . വീട്ടിനുള്ളില്‍ വിരസമായി കിടന്നു ഉറങ്ങാതെ നമ്മുടെ പരമ്പരാഗത ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക് പരിചയപെടുതുന്നതിനുള്ള ഒരു നല്ല അവസരമായി ഹര്‍ത്താല്‍ പ്രയോജനപെടുത്താം. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പറമ്പില്‍ വിളഞ്ഞ ചേനയും , ചേമ്പും കാച്ചിലും എല്ലാം കൂടി ചേര്‍ത്ത് ആയിരുന്നു പ്രഭാത ഭക്ഷണം . കടും കാപ്പിയും ,ചമ്മന്തിയും മേമ്പൊടി ... തുടര്‍ന്ന് അയലത്തെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയും പാകപെടുത്തി , മാങ്ങാ ചമ്മന്തിയും ചേര്‍ത്ത് ഉച്ചയൂണ് .... എല്ലാം കുട്ടികള്‍ കാണട്ടെ ....പരിചയിക്കട്ടെ .... നമ്മുടെ പരമ്പരാഗത ഭക്ഷണം ... അതാണല്ലോ നമ്മുടെ സംസ്കാരം ... നമ്മുടെ രുചികള്‍ അന്യവല്കരിക്പെടുന്ന ഈ കാലത്ത് അവയിലേക്ക് ഒരു മടങ്ങിപോക്ക് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ആകുന്നതില്‍ യാതൊരു തെറ്റും ഇല്ല ....അപ്പോളല്ലേ നമുക്ക് കുട്ടികളെ ഒന്ന് സ്വതന്ത്രമായി കിട്ടു ..... വായിച്ചു അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം
Monday, March 9, 2015
കുംഭ ചേന കുട്ടികള്‍ നട്ടു
അവസാനം കുംഭ മാസത്തെ ആദ്യത്തെ വെളുത്ത വാവ് വന്നെത്തി . ചാണകപാലില്‍ മുക്കിയ ചേന കഷ്ണങ്ങള്മായി നോമോനും കിങ്ങിനയും കൂട്ടി പറമ്പില്‍ എത്തി . അവിടെ നേരത്തെ എടുത്ത ചെറു കുഴികളില്‍ കുട്ടികള്‍ ചേന കഷ്ണം വച്ചു. പറന്തലില്‍ നിന്നും കൊണ്ട് വന്ന ചാണക പൊടി ചേനകഷണത്തിന് മുകളില്‍ വിതറി . മണ്ണിട്ട് മൂടി അതിനു മുകളില്‍ ചവറു വച്ചു .... കുട്ടികളാണ് എല്ലാം ചെയ്തത് .... കൃഷി യാണ് കുട്ടികളില്‍ സ്നേഹം വളര്‍ത്താനുള്ള അവരെ സംസ്കാര സമ്പന്നര്‍ ആക്കുവാനുള്ള ഏറ്റവും നല്ല വഴി ....കുടത്തോളം വലിപ്പമുള്ള ഒരു കുംഭ ചേന നാളെ പ്രകൃതി അമ്മ ഞങ്ങള്‍ക്ക് തരും എന്ന വിശ്വാസത്തോടെ ചേന നടീല്‍ പൂര്‍ത്തിയാക്കി ... നന്ദി ... നമസ്കാരം ... അഭിപ്രായം പറയണം
Monday, February 10, 2014
കുംഭ ചേന നടുവാന്‍ കാലമായി .... വേഗം ഒരുങ്ങു !!!!!
ഇത് കുംഭ മാസം . മലയാളികള്‍ നടുതലകള്‍ നടുന്ന കാലം . കുംഭ മാസത്തിലെ വെളുത്ത വാവിന്‍ ദിവസം ആണ് ചേന നടുവാന്‍ പറ്റിയ സമയം വരുന്ന ഫെബ്രു വരി പതിനാലാം തീയതി ആണ് കുംഭ മാസത്തിലെ വെളുത്തവാവ് കുംഭ ചേന കുടത്തോളം എന്നാണ് ചൊല്ല് . ഇത്തവണഞങ്ങളുടെ വീട്ടില്‍ ചേന നടുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒരു ആഴ്ച മുന്‍പ് തന്നെ പന്തളത്തു നിന്നും ചേന വാങ്ങി
ഇന്ന് പപ്പാ അത് പൂള് വെട്ടി തന്നു
ഞാന്‍ ചാണക പാലില്‍ മുക്കി അത് തണലില്‍ ഉണക്കുവാന്‍ വച്ചു
അടുത്ത വെള്ളിയാഴ്ച അത് നടണം
പറമ്പ് മുഴുവന്‍ റബ്ബര്‍ ആയതിനാല്‍ മുറ്റത്ത് ചാക്കില്‍ മണ്ണും ചാണകവും നിറച്ചു ആണ് ചേന നടുന്നത് കുംഭ ചേന നടുവാന്‍ ഞങ്ങള്‍ നടത്തിയ ചില ഒരുക്കങ്ങള്‍ വായനക്കാരുടെ അറിവിലേക്ക് ഇതോടൊപ്പം സമര്‍പ്പിക്കുന്നു ഇത് വായിക്കുന്ന ആരെങ്കിലും.ഒരാള്‍ ഒരു മൂട് ചേന നടുമ്പോള്‍ ആണ് ഈ പോസ്റ്റ് അര്‍ത്ഥം ഉള്ളതാവുക അഭിപ്രായം പറയണം . നന്ദി . നമസ്കാരം
ഒരു ആഴ്ച മുന്‍പ് തന്നെ പന്തളത്തു നിന്നും ചേന വാങ്ങി
ഇന്ന് പപ്പാ അത് പൂള് വെട്ടി തന്നു
ഞാന്‍ ചാണക പാലില്‍ മുക്കി അത് തണലില്‍ ഉണക്കുവാന്‍ വച്ചു
അടുത്ത വെള്ളിയാഴ്ച അത് നടണം
പറമ്പ് മുഴുവന്‍ റബ്ബര്‍ ആയതിനാല്‍ മുറ്റത്ത് ചാക്കില്‍ മണ്ണും ചാണകവും നിറച്ചു ആണ് ചേന നടുന്നത് കുംഭ ചേന നടുവാന്‍ ഞങ്ങള്‍ നടത്തിയ ചില ഒരുക്കങ്ങള്‍ വായനക്കാരുടെ അറിവിലേക്ക് ഇതോടൊപ്പം സമര്‍പ്പിക്കുന്നു ഇത് വായിക്കുന്ന ആരെങ്കിലും.ഒരാള്‍ ഒരു മൂട് ചേന നടുമ്പോള്‍ ആണ് ഈ പോസ്റ്റ് അര്‍ത്ഥം ഉള്ളതാവുക അഭിപ്രായം പറയണം . നന്ദി . നമസ്കാരം
| ചാക്ക് മൂലകള്‍ ഉള്ളിലേക്ക് മടക്കി രണ്ടു പാളി വരത്തക്ക വണ്ണം പിന്നെയും മടക്കി |
| നിറയെ കരിയില നിറച്ചു |
| അതിനു മുകളില്‍ മണ്ണ് നിറച്ചു |
| ചാണക പൊടി ഇട്ടു |
| ഇങ്ങനെ ഒരുക്കിയ ചാക്കുകളില്‍ ആണ് ചേന നടുന്നത് |
| കുറച്ചു പച്ച ചാണകം കലക്കി വച്ചു ഇതാണ് ചാണക പാല്‍ |
| ഈ ചേന മുറിച്ചാണ് നടുന്നത് |
| പപ്പാ ചേന മുറിക്കുന്നു ... നീ എന്തിനാട ഈ കൃഷിചെയുന്നത് വേറെ പണി ഒന്നുംഇല്ലേ എന്നൊക്കെ ചോദിക്കുന്ന ആളാണ് !!!!! പാവം !!! |
| രണ്ടു തലമുറകള്‍ കിങ്ങിണ എല്ലാംകാണുക ആണ് |
| ചേന ചാണക പാലില്‍ മുക്കുന്നു . രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണു |
| തണലില്‍ ഉണക്കാന്‍ വച്ച ചേന കന്നുകള്‍ ഇവരാണ് നാളത്തെ മുഴു ചേനകള്‍!!!! |
Friday, September 6, 2013
വരൂ നമുക്ക് ഒരു ചേന തണ്ട് തോരന്‍ വക്കാം, ആഗോള വല്‍കരണത്തെ തോല്‍പ്പിക്കാം
തമിഴ്നാട്ടിലെ വിഷം
തുപ്പുന്ന കാബേജും കോളിഫ്ലൊവേരും തിന്നു മടുത്തവര്‍ ഇതിലെ വരിക . നമുക്ക് ഒരു
നാടന്‍ തോരന്‍ ഉണ്ടാക്കാം .
കഴിച്ചാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാക്കി
കഴിക്കും . അത്രക്ക് രുചി ഉള്ള തോരന്‍ ആണ് അത് . മറ്റൊന്നും അല്ല നമ്മള്‍ വെറുതെ
കളയുന്ന ചേന തണ്ട് കൊണ്ട് ഉള്ള ഒരു തോരന്‍
ആദ്യം ഒരു ചേന തണ്ട്
സംഘടിപിക്കുക. വളരെ എളുപ്പം കിട്ടും . കുംഭ ചേന വിളവു എടുക്കുന്ന സമയം ആയതു കൊണ്ട്
കിട്ടുവാന്‍ വളരെ എളുപ്പം ഞങ്ങളുടെ വീട്ടില്‍ ചാക്കില്‍ പത്തു ചേന നട്ടത് കൊണ്ട്
ചേന തണ്ട് കിട്ടുവാന്‍ വളരെ എളുപ്പം
ഇനി എങ്ങനെ ചേന തണ്ട്
തോരന്‍ വക്കാം എന്ന് പറയാം . വളരെ എളുപ്പം ആണത്
| കിങ്ങിനയും നോന മോനും ചേന തണ്ടുമായി |
| ഇല മുറിച്ചു കളയുക |
| ചെറുതായി മുറിക്കുക |
| പുറത്തെ കട്ടിയുള്ള തൊലി ചീകി കളയുക |
| തൊലി കളഞ്ഞ ചേന തണ്ട് |
| ചെറുതായി കൊത്തി അരിയുക |
| അല്പം ഉപ്പു ചേര്‍ക്കുക |
| അല്പം വെള്ളം ഒഴിക്കുക |
| നന്നായി പിഴിഞ്ഞു വെള്ളം കളയുക |
| ഒരു പിടി തേങ്ങ , മൂന്നു പച്ച മുളക് , ഒരു പിടി ചുവന്ന ഉള്ളി , അല്പം ജീരകം അല്പം മഞ്ഞള്‍പൊടി ഇത്രയും കല്ലില്‍ ഒന്ന് ചതച്ചു എടുക്കുക |
| ഇതാണ് അരപ്പ് |
| ഒരു പിടി ചെറു പയര്‍ കുക്കറില്‍ ഇട്ടു രണ്ടു വിസില്‍ അടിപിക്കുക |
| ചേന തണ്ട്കൊത്തി അരിഞ്ഞതും, അരപ്പും , ചെറുപയര്‍ പാതി വേവിച്ചതും ഇളക്കി ഒരു ചീന ചട്ടിയില്‍ ചെറു തീയില്‍ അടച്ചു വക്കുക |
| അല്‍പ സമയം കഴിഞ്ഞു , പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കി വാങ്ങുക . ചേന തണ്ട് തോരന്‍ തയാര്‍ |
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം
Tuesday, August 6, 2013
ചേന തരുന്ന ചാക്ക് വേണോ !!!!!
ചേന തരുന്ന ചാക്ക് വേണോ !!!!! വെറുതെ പറഞ്ഞതല്ല .
ഞാന്‍ ഒരു ചാക്കില്‍ കുംഭ മാസത്തില്‍ കുറെ മണ്ണും ചാണക പൊടിയും ഇട്ടു ഒരു ചെറിയ
കഷണം ചേന വെറുതെ കുഴിച്ചു വച്ചിരുന്നു . ഇപ്പോള്‍ അതിന്‍റെ ചുവട്ടിലെ മണ്ണ് മാറ്റി
നോക്കിയപ്പോള്‍ അതാ കുടത്തോളം പോന്ന ഒരു ചേന ഇരിക്കുന്നു .... അതാ പറഞ്ഞത് ചാക്ക്
എനിക്ക് ചേന തന്നു എന്ന് ...
| വിളവു എടുക്കാന്‍ പാകം |
| ഇത്തിരി കുഞ്ഞന്‍ ചേന |
.
ചേന തണ്ട് ചെറുതായി അരിഞ്ഞു ഒരു തോരന്‍ ഉണ്ടാക്കി
. വളരെ രുചികരം
ചേന പകുതി എടുത്തു ഒരു എരിശ്ശേരി വച്ചു
ഊണ് കുശാല്‍
നമ്മുടെ പറമ്പിലെ ചേന ... നമ്മുടെ മുറ്റത്തെ ചേന
തണ്ട് ....ഒരു കീട നാശിനിയും ഒരു രാസ വളവും ഇല്ല ... തികച്ചും ജൈവ ഭക്ഷണം
ഇതിനെ ഒക്കെ ആണ് ഭക്ഷ്യ സുരക്ഷ എന്ന്
വിളിക്കേണ്ടത്
ഒരു ചേന നടുന്നത് ഭക്ഷ്യ സുരക്ഷയിലെക്കുള്ള ഒരു
പ്രധാന ചുവടു വപ്പ് ആണ് . നമ്മുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നാം
തന്നെ ആണ്
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി
. നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി... നമസ്കാരം
Subscribe to:
Posts (Atom)
