Showing posts with label കൃഷി. Show all posts
Showing posts with label കൃഷി. Show all posts

Saturday, February 24, 2018

ചേന നടാത്തവനെ അടിക്കണം

ഇത് നമ്മുടെ നാട്ടിൽ കേട്ടു വന്നിരുന്ന ഒരു പഴമൊഴി . ചേന നടാത്തവനെ അടിക്കണം . ഇതിന്റെ അർത്ഥമി താണ് , കാർഷിക പ്രവർത്തനങ്ങളിൽ ഏറ്റവും അനായാസം ചെയ്യാവുന്ന ഒന്നാണ് ചേന നടീൽ . ആ പ്രവൃത്തി പോലും ചെയ്യാത്തവൻ കുഴി മടിയൻ ആയിരിക്കും .സ്വന്തം ആഹാരം പോലും വിളയിക്കുവാൻ താൽപ്പര്യമില്ലാത്ത അവനെ ഓടിച്ചിട്ട് അടിക്കണം എന്നാണ് പഴമക്കാർ പറയുന്നത് .എന്തായാലും അടികൊള്ളുവാൻ താൽപ്പര്യമില്ലാത്തതു കൊണ്ട് ജോലിത്തിരക്കുകൾക്കിടയിലും അൽപ്പ സമയം കണ്ടെത്തി ഞാൻ ചേന നടുവാൻ പറമ്പിലേക്ക് ഇറങ്ങുകയാണ്..... നിങ്ങളോ ?..... നന്ദി.....

Wednesday, April 13, 2016

മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി


മണ്ണ് തന്നത് കൊണ്ട്  ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു  ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു  സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ 

Friday, December 11, 2015

അന്നം 2015 കാര്‍ഷിക മേള ഏറണാകുളത്ത് തുടങ്ങി

നമ്മുടെ നാട്ടു ഭക്ഷണ സംസ്ക്കാരം  തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ അന്നം 2015 ഏറണാകുളം രാജേന്ദ്ര മൈതാനത്ത് ആരംഭിച്ചു . വിവിധ സംഘടനകളുടെ സ്ടാലുകള്‍ , ജൈവ കര്‍ഷക സംഗമം തുടങ്ങി പല പരിപാടികളും ഉണ്ട് . അന്നം പരിപാടിയിലേക്ക് ഒരു എത്തി നോട്ടം







Thursday, June 25, 2015

പറമ്പിലും മുറ്റത്തും കരനെല്ല് വളര്‍ന്നു







പറമ്പിലും മുറ്റത്തെ ടാര്പലിന്‍ പാടത്തും നട്ട കരനെല്ല് വളര്‍ന്നു . ഇരുപതു ദിവസം പ്രായമായി .ഇടയ്ക്കു ജീവാമൃതം തളിച്ചു. മണ്ണില്‍ ധാരാളം മണ്ണിരകള്‍ ഉണ്ട് .പറമ്പില്‍ ഇട കൊത്തി കളകള്‍ അവിടെ തന്നെ മണ്ണില്‍ ചേര്‍ത്തു കൊടുത്തു . രാവിലെയും സന്ധ്യക്കും അല്പനേരം നെല്ചെടികള്‍ക്ക് ഇടയിലൂടെ നടക്കുമ്പോള്‍ എന്ത് എന്ന് പറയുവാന്‍ കഴിയാത്ത ഒരു സംതൃപ്തി .പച്ചപ്പിന്റെ ആ കാഴ്ചകള്‍ ഇതാ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .... അഭിപ്രായം പറയുമല്ലോ ...നന്ദി ...നമസ്കാരം 

Monday, March 9, 2015

കുംഭ ചേന കുട്ടികള്‍ നട്ടു

അവസാനം കുംഭ മാസത്തെ ആദ്യത്തെ വെളുത്ത വാവ് വന്നെത്തി . ചാണകപാലില്‍ മുക്കിയ ചേന കഷ്ണങ്ങള്മായി നോമോനും കിങ്ങിനയും കൂട്ടി പറമ്പില്‍ എത്തി . അവിടെ നേരത്തെ എടുത്ത ചെറു കുഴികളില്‍ കുട്ടികള്‍ ചേന കഷ്ണം വച്ചു.  പറന്തലില്‍ നിന്നും കൊണ്ട് വന്ന ചാണക പൊടി ചേനകഷണത്തിന് മുകളില്‍ വിതറി . മണ്ണിട്ട്‌ മൂടി അതിനു മുകളില്‍ ചവറു വച്ചു .... കുട്ടികളാണ് എല്ലാം ചെയ്തത് .... കൃഷി യാണ് കുട്ടികളില്‍ സ്നേഹം വളര്‍ത്താനുള്ള  അവരെ സംസ്കാര സമ്പന്നര്‍ ആക്കുവാനുള്ള ഏറ്റവും നല്ല വഴി ....കുടത്തോളം വലിപ്പമുള്ള ഒരു കുംഭ ചേന നാളെ പ്രകൃതി അമ്മ ഞങ്ങള്‍ക്ക് തരും എന്ന വിശ്വാസത്തോടെ ചേന നടീല്‍ പൂര്‍ത്തിയാക്കി ... നന്ദി ... നമസ്കാരം ... അഭിപ്രായം പറയണം





Monday, February 23, 2015

മഹത്തായ സന്ദേശം പകര്‍ന്നു വയലും വീടും 2015

ഹരിത ജീവിതത്തിനു മഹത്തായ സന്ദേശം പകര്‍ന്നു വയലും വീടും കാര്‍ഷിക മേള പാലക്കാട് അതികോട്ടു ബാബു ഓഡിറ്റോറിയത്തില്‍ നടന്നു .അവിടെ ഉയര്‍ന്നു കേട്ട ചില സന്ദേശങ്ങളും കാഴ്ചകളും പ്രിയ വായനക്കാര്‍ക്കായി സമര്പിക്കുന്നു ....അഭിപ്രായം പറയുമല്ലോ ... നന്ദി ...നമസ്കാരം
സ്വന്തം ആരോഗ്യം മാത്രമല്ല ഭാവി തലമുറയുടെ ആരോഗ്യം കൂടി ലക്‌ഷ്യം ഇട്ടുള്ള കൃഷി ആണ്‍ നമുക്ക് വേണ്ടത്       ശ്രീ, ടോണി തോമസ്‌, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍


കൃഷിക്കാരന്റെ ജീവിത രീതിയും സംസ്കാരവും മാറ്റി മറിച്ചത് ഭരണ കൂടം ആണ് ശ്രീ. എ. ചെന്താമരന്‍,


കൃഷി ഒരു സംസ്ക്കാരം  ആണ് ,ആഹാര സമ്പാദന ഉപാധി ആണ് . ബുദ്ധിയുടെ പരിണാമ വികാസ പ്രക്രീയ ആണ് ....പഞ്ച മഹാ യജ്ഞം ആണ് .....ദയാല്‍ സാര്‍ 











Friday, February 6, 2015

കുറച്ചു പത്രകടലാസ് ഉണ്ടെങ്കില്‍ എത്ര ചീര വേണമെങ്കിലും വിളയിക്കാം!!!!


ചീര കൃഷി ചെയുന്നവരുടെ ഒന്നാം ശത്രു വീട്ടിലെ കോഴി ആണ് .... അവര്‍ക്ക് ചീരയുടെ ഇടയില്‍ കയറി ചിതയുന്നതും, ഇലയോക്കെ കൊത്തി തിന്നുന്നതും ഒരു രസമാണ് . കോഴി ചികയുന്ന ചീര നന്നായി വളരും എങ്കിലും അവയെ നമുക്ക്  ചീരയില്‍ നിന്നും അല്പം അകറ്റി നിര്‍ത്തേണ്ടത് ഉണ്ട് . അതിനു വേണ്ടി ചെലവ് കുറഞ്ഞ ഒരു വേലി വീട്ടിലെ പഴയ പത്രകടലാസു കൊണ്ട് നമുക്ക് ഉണ്ടാക്കാം .നാലു കമ്പി നാലു മൂലക്കും നാട്ടുക . അതില്‍ ചണം ചരട് കെട്ടുക . കോഴിക്ക് കടക്കുവാന്‍ കഴിയാത്ത ഉയരത്തില്‍ . അതില്‍ പത്രകടലാസു ചിത്രത്തില്‍ കാണുന്നത് പോലെ വിരിച്ചാല്‍ ഒരു ചെലവ് കുറഞ്ഞ വേലി തയാര്‍ .....കൃഷി എപ്പോളും ചിലവു കുറഞ്ഞതും , പ്രാദേശിക സാങ്കേതിക വിദ്യകളില്‍  അടിസ്ഥാനത്തില്‍ ചെയ്ന്നതും ആകണം .... അപ്പോളാണ് കൃഷി നിലനില്‍ക്കുന്നകൃഷി ആകുന്നതു ....ഇനി ഇഷ്ടം പോലെ ചീര വിളയിക്കു ....അഭിപ്രായം പറയണം ...നന്ദി .... നമസ്കാരം 

Friday, January 30, 2015

ചീര കൃഷിക്ക് പറ്റിയ സമയം


ചീര കൃഷി ചെയുവാന്‍ പറ്റിയ സമയം ആണിത് . ഓണാട്ടുകര കാര്‍ഷിക മേള കാണുവാന്‍  പോയപ്പോള്‍ ഒരു കര്‍ഷകന്‍റെ അടുത്തുനിന്നും വാങ്ങിയ ചീരയരി  രണ്ടു ചാക്കിലായി പാകി . മഞ്ഞള്‍ വിതറി ഉറുമ്പില്‍  നിന്നും രക്ഷിച്ചു . ഇപ്പോള്‍ പറമ്പിലെ  ഇത്തിരി ഇടത്തേക്ക് അത് പറിച്ചു നട്ടുകൊണ്ട് ഇരിക്കുന്നു . കുട്ടികളാണ് സഹായികുന്നത് .നിലം ചെറുതായി ഒന്ന് കൊത്തി ഇളക്കി ,ചാണക പൊടി വിതറി അതിനു മുകളില്‍ പുല്ലു കൊണ്ട് പുത ഇട്ടാണ് ചീര നട്ടത് , നന്നായി വളരുന്നു .....വിഷം തുപ്പുന്ന മറു നാടന്‍ പച്ചക്കറിയില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷികണം എങ്കില്‍ നാം ഒരു ചീര ചെടി എങ്കിലും നട്ടെ മതിയാകു.....വായനക്കാര്‍ അഭിപ്രായം പറയണം ....നന്ദി .... നമസ്കാരം 

Wednesday, January 7, 2015

അടുത്ത വര്‍ഷത്തോടെ രാസവളം നിര്‍ത്തലാക്കും ....കൃഷിമന്ത്രി കെ പി മോഹനന്‍

ജൈവ കൃഷിയെ സ്നേഹികുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍ ...സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു മുന്നേറ്റം എന്ന നിലയില്‍ അടുത്ത വര്‍ഷത്തോടെ രാസവളം നിരോധിക്കുമെന്ന്  കൃഷി മന്ത്രി ശ്രീ കെ പി മോഹനന്‍  ചെങ്ങന്നൂരില്‍  പറഞ്ഞു . സമൃദ്ധി 2015 എന്ന ക്ഷീര കാര്‍ഷിക വ്യവസായ മേള ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ഉത്ഘാടനം ചെയുകയായിരുന്നു മന്ത്രി
അദേഹം പറഞ്ഞ ചില വസ്തുതകള്‍
@നമുക്ക് യഥാര്‍ത്ഥ രാസവളം കിട്ടുന്നില്ല
@വളത്തെപ്പറ്റി നാം വേവലാതി പെടേണ്ട ....ജൈവ വസ്തുക്കള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട് ,അവയെ നാം വളം ആക്കി മാറ്റണം
@നമ്മുടെ മുറ്റം അടിച്ചു വാരുന്ന കരിയിലകള്‍ , ചാണകം ,അടുക്കള ആഹാര അവശിഷ്ടങ്ങള്‍ ഇവയൊക്കെ വളമാക്കാം
@മൂല്യം ഉള്ള ഇത്തരം വസ്തുക്കള്‍ ഇപ്പോള്‍ നാം വെറുതെ കളയുക ആണ് .മൂല്യം ഇല്ലാത്ത വിഷം അടങ്ങിയവ വിലക്ക് വാങ്ങുകയും ചെയുന്നു .....
@നമ്മുടെ മനോഭാവം ആണ് മാറേണ്ടത്
എന്തായാലും മന്ത്രിയോട് നന്ദി .....രാസവളവും കീട നാശിനിയും ഇല്ലാതെ വരുമ്പോള്‍ മാത്രമേ ആളുകള്‍ ജൈവ കൃഷിയിലേക്ക് മടങ്ങു...നന്ദി ...നമസ്കാരം  ....

Monday, December 29, 2014

കൃഷി മടങ്ങി വരുന്നു മണ്ണിലേക്കും മനസ്സിലേക്കും!!!!

കൃഷിക്ക് ഇപ്പോള്‍ നല്ല കാലമാണ് ...  ആളുകള്‍  കൃഷിയിലേക്ക് തിരികെ എത്തുകയാണ് ...  ആളുകളുടെ മനസ്സില്‍ ആണ് ആദ്യമായി കൃഷി വരേണ്ടത് . മനസ്സില്‍ കൃഷി വന്നാല്‍  മണ്ണിലും കൃഷി വരും ... ഞങ്ങളുടെ  അടുത്തുള്ള  കരിങ്ങാലി പുഞ്ചയില്‍  കണ്ട ചില കൃഷി കാഴ്ചകള്‍ .. കിങ്ങിനയും നോനയും ഒപ്പം ഉണ്ടായിരുന്നു






Thursday, July 31, 2014

മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ ജൈവ കൃഷി സര്‍ട്ടിഫിക്കറ്റ് കോഴ്സ്

                             




ജൈവ കൃഷി യെ സ്നേഹികുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍ . മഹാത്മ ഗാന്ധി  സര്‍വകലാശാല ജൈവ  കൃഷിയില്‍ ഒരു  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു .  കോഴ്സ് തുടങ്ങിയിട്ട്  ഒരു വര്ഷം കഴിഞ്ഞു . ആറു മാസം ആണ് കോഴ്സ് കാലാവധി . എല്ലാ ഞായറാഴ്ചയും കോട്ടയം പ്രിയ ദര്‍ശിനി  ഹില്ല്സ്    സര്‍വകലാശാല ലൈഫ് ലോങ്ങ്‌ ലേനിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍  വച്ച്  രാവിലെ പത്തു മുതല്‍ വയ്കുന്നേരം  നാലു വരെ കോണ്ടാക്റ്റ് ക്ലാസ്സ്‌ . ആകെ നുറ്റിഇരുപതു മണിക്കൂര്‍ ആണ് പഠന സമയം .

                             ജൈവ കൃഷിയില്‍ കേരളത്തിലെ ആചാര്യന്‍ ആയ ശ്രീ ദയാല്‍ മുഹമ്മ ആണ് ഇതിനു ചുക്കാന്‍ പിടികുന്നത് . ശാസ്ത്രകാരന്‍ മാര്‍ , കൃഷിക്കാര്‍ ഇവര്‍ ഉള്പെട്ട  പതിനാലോളം പേരുടെ അനുഭവം നമുക്ക് കിട്ടും എന്നതാണ് ഈ കോഴ്സ്ഇന്‍റെ പ്രത്യേകത .
ഫാം വിസിറ്റ് , പ്രായോഗിക പരിശീലനം എന്നിവ ഇതിന്റെ ഭാഗം ആണ് . ജീവിതത്തെ പറ്റി നമുക്ക് പുതിയ ഒരു ഉള്കാഴ്ച ഈ കോഴ്സ് നമുക്ക് തരും .  വിശേഷാല്‍ ദയാല്‍ സാറിന്റെ ക്ലാസുകള്‍ . ജീവിതത്തെ പറ്റി നാം പഠിച്ചു തുടങ്ങേണ്ടത് കൃഷിയിടത്തില്‍ നിന്നും ആണെന്നാണ് ദയാല്‍ സാര്‍ പറഞ്ഞത് .

                            ഞാന്‍ എന്തായാലും ഈ കോഴ്സ്‌ നു ചേര്‍ന്നു. ഞങ്ങളുടെ ബാച്ചില്‍ മുപ്പതു പേര്‍ ഉണ്ട് . കൂടുതലും വടക്കന്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ . അന്‍പതിനു മുകളില്‍ ഉള്ളവരും ധാരാളം ,കൃഷിയെ സ്നേഹികുന്നവര്‍ എല്ലാവരും അടുത്ത ബാച്ചില്‍ ചേരണം എന്നാണ് എനിക്ക് തരുവാനുള്ള ഉപദേശം . കോഴ്സ് ഫീസ്‌ 3100  രൂപ . വിദ്യാഭ്യസ യോഗ്യത വായിക്കാനും എഴുതാനും അറിയണം എന്ന് മാത്രം !!!!
 വായനക്കാര്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം 

Thursday, April 24, 2014

ജൈവ കൃഷി യെ പരിചയപ്പെടണോ .... നാളെ അടൂരിന് അടുത്തുള്ള തുവയൂര്‍ തെക്ക് GLPS ഇല്‍ വരൂ !!!!

കൃഷി മണ്ണിനോടുള്ള പ്രാര്‍ത്ഥനയാണ് .....

ജൈവ കൃഷി എന്ന് പറഞ്ഞാല്‍ ജൈവ വളം ഉപയോഗിച്ചുള്ള വെറും കൃഷി എന്നല്ല ജീവനെ ആധാരം ആകിയുള്ള കൃഷി എന്നാണ് .....

ഇങ്ങനെ ജൈവ കൃഷിയുടെ സമസ്ത  മേഖലകളെപറ്റി, കണ്ടറിയുകയും കേട്ടറിയുകയും ചെയുവാന്‍ ഒരു നല്ല അവസരം

കേരള ജൈവ കര്‍ഷക സമിതിയുടെ സംസ്ഥാന സംഗമം  അടൂരിന് അടുത്തുള്ള തുവയൂര്‍ തെക്ക് മാഞ്ഞാലി GLPS SCHOOL  വച്ച്  ഏപ്രില്‍ 25 26 27 തീയതികളില്‍ നടക്കുകയാണ്
കൃഷിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും . ഉത്ഘാടനം  ആദരണീയായ സുഗത കുമാരി നിര്‍വഹിക്കും .... സ്വാഗതം ....
പരിപാടിയുടെ ഒരു നോട്ടിസ് ഇതോടൊപ്പം ചേര്‍ക്കുന്നു .... വായിച്ചു അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം .....