വീട്ടുജോലിക്കും ഓഫീസ് ജോലിക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടുമ്പോഴും മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. ഇത്തവണത്തെ വിഷുവിന് കുട്ടികളെ കണി കാണിക്കുവാൻ വീട്ടുമുറ്റത്തു നിന്നും പറിച്ചെടുത്ത ഒരു വെള്ളരിക്ക എങ്കിലും വേണം. അതിനു വേണ്ടി ദിവസം അരമണിക്കൂർ കൃഷിക്കായി ചെലവഴിക്കുവാൻ തീരുമാനിച്ചു.എല്ലാ ദിവസവും സാധിച്ചില്ല എങ്കിലും ആഴ്ചയിൽ ശരാശരി മൂന്നു ദിവസം അരമണിക്കൂർ കൃഷിക്കു വേണ്ടി മാറ്റി വയ്ക്കുവാൻ കഴിഞ്ഞു. ഒരു ദിവസം തടം ഒരുക്കും അടുത്ത ദിവസം മണ്ണിൽ ജൈവവളം ചേർക്കും അതിനടുത്ത ദിവസം വെള്ളരി വിത്തിടും അങ്ങനെ അങ്ങനെ. പരിശ്രമത്തിന് പ്രകൃതി (ഈശ്വരൻ ) ഫലം തന്നു . കിങ്ങിണ മോളേപ്പോലെ ഒരു കൊച്ചു കണിവെള്ളരി ... നന്ദി : നമസ്ക്കാരം
Showing posts with label വിഷു. Show all posts
Showing posts with label വിഷു. Show all posts
Thursday, April 13, 2017
Wednesday, April 13, 2016
മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി
മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
Tuesday, April 14, 2015
വീട്ടില്‍ വിളഞ്ഞവ കൊണ്ടുള്ള ഒരു വിഷു
വീട്ടില്‍ വിളഞ്ഞ ചക്കയും ചേനയും കാച്ചിലും ചീരയും ചാമ്പയും കൊണ്ടുള്ള ഒരു വിഷു കണിയായിരുന്നു ഇന്ന് ഒരുക്കിയത് .കിങ്ങിനയുടെ എഴുത്തോലയും ,നോനമോന്റെ നാണയ ശേഖരവും വിഷുകണി യില്‍ ഉണ്ടായിരുന്നു . അടുത്ത വിഷുവിനും കണി കാണണം എങ്കില്‍ ഇന്നേ മണ്ണില്‍ വല്ലതുമൊക്കെ നടണം,എല്ലാം വീട്ടില്‍ വിളയിക്കണം എന്ന സന്ദേശം ആണ് വിഷു പുതു തലമുറയ്ക്ക് നല്‍കുന്നത് . എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ ഒരു വിഷു ആശംസിക്കുന്നു.
Tuesday, April 15, 2014
മുറ്റത്തെ കൊച്ചു പാടത്തു ചാലു കീറി വിത്തിട്ടു, വിഷു അര്‍ത്ഥ പൂര്‍ണം ......
ഇത്തവണത്തെ വിഷു ഞങ്ങളെ സംബന്ധിച്ച് അര്‍ത്ഥ പൂര്‍ണം ആയി . രാവിലെ കണി കണ്ടു വെറുതെ ഇരികുമ്പോള്‍ ആണ് രണ്ടു വര്ഷം മുന്‍പുള്ള ഒരു കേരള കര്‍ഷകന്‍ മാസിക കാണുന്നത് . വിഷു പതിപ്പ് ആയിരുന്നു അത് . അതിലെ ഒരു വാചകം മനസ്സില്‍ തട്ടി
സൂര്യനെയും ഭൂമിയേയും വണങ്ങി , പരുവ പെടുത്തി ഇട്ടിരിക്കുന്ന വയലില്‍ വിത്തിടുക എന്ന കര്‍മം ആണ് വിഷു ദിനത്തില്‍ കര്‍ഷകന്‍ ചെയുന്നത്
ഈ വാചകം എന്‍റെ മനസ്സില്‍ തട്ടി . ഞാന്‍ പല ആവര്‍ത്തി ഈ വാചകം വായിച്ചു . മുറ്റത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചു അതില്‍ മണ്ണ് നിറച്ചുഒരു വര്ഷം മുന്‍പ് ഉണ്ടാക്കിയ കൊച്ചു പാടം എന്‍റെ മനസ്സില്‍ ഓടി എത്തി ..... അത് പോച്ച കയറി കിടക്കുക ആയിരുന്നു . എന്ത് കൊണ്ട് ഈ വിഷു ദിവസം അവിടെ ചാലു കീറി വിത്ത് ഇട്ടു കൂടാ . കഴിഞ്ഞ വര്ഷം കൃഷിയില്‍ നിന്നും കിട്ടിയ അല്പം വിത്ത് ബാക്കി ഉണ്ടായിരുന്നു ......പെട്ടെന്ന് വിത്ത് വെള്ളത്തില്‍ ഇട്ടു ....നേരം വെളുത്ത് ഉടനെ കുട്ടികളെയും കൂട്ടി പാടം വൃത്തി ആക്കി . കുട്ടികള്‍ ചാലു കീറി .... വിത്തിട്ടു .... പാടങ്ങള്‍ നികത്തി വീട് പണിയുന്ന കാലം കെട്ട കാലത്ത് മുറ്റത്ത് ടാര്‍പോളിന്‍ ഷീറ്റില്‍ ഉണ്ടാക്കിയ താത്കാലിക പാടത്തു കുട്ടികളെയും കൂട്ടി വിത്ത് ഇട്ടതിന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു ... കാണുക .... അഭിപ്രായം പറയുക .... ഈ വിഷു മണ്ണില്‍ വിത്ത് ഇട്ടതോടെ ഞങ്ങളെ സംബന്ധിച്ച് ജീവനുള്ള ഒരുആഘോഷം ആയി മാറി ... മണ്ണില്‍ ഇട്ട വിത്തുകള്‍ കിളിര്‍ത്ത് വരുമെന്ന പ്രതീക്ഷയോടെ ......
സൂര്യനെയും ഭൂമിയേയും വണങ്ങി , പരുവ പെടുത്തി ഇട്ടിരിക്കുന്ന വയലില്‍ വിത്തിടുക എന്ന കര്‍മം ആണ് വിഷു ദിനത്തില്‍ കര്‍ഷകന്‍ ചെയുന്നത്
| കഴിഞ്ഞ മുറ്റത്തെ കൃഷിയിലെ വിത്ത് |
| വിത്ത് വെള്ളത്തില്‍ കുതിര്‍ത്തു |
| കാട് പിടിച്ച മുറ്റത്തെ ടാര്‍പോളിന്‍ പാടം |
| പാടം പരുവപെടുതാന്‍ കുട്ടി സേന |
| കിങ്ങിനയും നോനമോനുംഅവരുടെ കൊച്ചു പാടം പരുവ പെടുത്തുന്നു |
| ചാലു കീറാന്‍ ഒരു കൈ സഹായം |
| നോനമോന്‍ ചാലു കീറുന്നു |
| കീറിയ ചാലില്‍ വിത്ത് ഇടുന്നു |
| പാടത്ത്വിത്ത് വീണപ്പോള്‍ വിഷു ഗംഭീരം |
Monday, April 14, 2014
വീട്ടില്‍ വിളഞ്ഞ വിഷുകണി അഥവാ നാടന്‍ വിഷുകണി !!!!
അങ്ങനെ ഞങ്ങളും വിഷു കണി കണ്ടു . ഒരു നാടന്‍ വിഷു കണി . വീട്ടില്‍ വിളഞ്ഞ വിഷുകണി . ഗ്രോബാഗില്‍ വിളഞ്ഞ വെള്ളരിയും , ചാക്കില്‍ വിളഞ്ഞ ചേനയും , പറമ്പിലെ കൊച്ചു ചക്കയും , ഒക്കെ ചേര്‍ന്ന് സ്വന്തം മണ്ണില്‍ വിളഞ്ഞ വയാണ് ഇന്ന് കണി കണ്ടത് എന്നൊരു സന്തോഷം ഉണ്ട് . ഈ വിഷു പുതിയ ഒരു കാര്‍ഷിക സംസ്കാരത്തിന്റെ തുടക്കം ആകട്ടെ . കൃഷി ചെയുന്ന കച്ചവടക്കാരനും , കൃഷി ചെയുന്ന സര്‍ക്കാര്‍ ജീവനക്കാരനും , കൃഷി ചെയുന്ന അധ്യാപകനും , കൃഷി ചെയുന്ന വിദ്യാര്‍ത്ഥിയും ആണ് ഇന്നിന്‍റെ ആവശ്യം . എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ........ നിങ്ങളുടെ അഭിപ്രായം പറയണം . കൂടുതല്‍ വായനക്ക് http://insight4us.blogspot.in/2012/08/blog-post_19.htmlനന്ദി ... നമസ്കാരം
Subscribe to:
Posts (Atom)