![]() |
ഇവനാണ് ആണ് ഒരുത്തന് |
![]() |
ഇവളാണ് പെണ്ണ് ഒരുത്തി |
ഞങ്ങളുടെ വീടിന്റെ ഒരു മൂലക്ക് തൂങ്ങി കിടന്ന ഒരു കയറില്‍ ഒരു തേന്‍ കിളി കൂട് കൂട്ടി
ഇലയും , മരത്തിന്റെ ഉണങ്ങിയ തൊലിയും , ചകിരിയും ഒക്കെ കൊണ്ടൊരു കൊച്ചു കൂട് .
ഞാനും കിങ്ങിനയും നോന മോനും എല്ലാ ദിവസവും ഈ തേന്‍ കിളിയുടെ കൂടും നോക്കി ഇരിക്കാറുണ്ട്
ഒരു വീട് അല്ലെങ്കില്‍ ഒരു കൂട് എങ്ങനെ ആണ് രൂപപെടുന്നത്
ഒരു കുടുംബം എങ്ങനെ ആണ് ഉണ്ടാകുന്നതു
മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ എത്രെ മാത്രം പാട് പെടുന്നു
ഇതൊക്കെ കുട്ടികളെ കാണിക്കുവാന്‍ പറ്റിയ ഒരു അവസരം ആണിത്
പ്രകൃതി തന്ന അവസരം
തേന്‍ കിളിയെ സൂചി മുഖി എന്നും വിളിക്കാറുണ്ട്
ആണ് കിളിക്ക് മരതക പച്ച നിറം ആണ്
പെണ് കിളിക്ക് മങ്ങിയ തവിട്ടു നിറം ആണ്
കൂട് ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നത് പെണ് കിളി ആണ്
ആണ് കിളി ദൂരെ മാറി നിന്ന് എല്ലാം കാണുകയെ ഉള്ളു .
ഒരു സൂചി മുഖി യുടെ കൂട് നിര്‍മാണം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു എന്റെ അറിവ് പരിമിതം
പക്ഷി നിരീക്ഷകര്‍ കൂടുതല്‍ വിവരം നല്കുമല്ലോ
നന്ദി .... നമസ്കാരം ....
ഇവിടെ ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ ഒരു കുഞ്ഞു കുടുംബം ഉണ്ട് :) (പേരറിയില്ല ട്ടോ കിളിയുടെ -നമ്മുടെ നാട്ടിലെ കരിയില കുരുവി മോഡല്‍ ഒരെണ്ണം. ) എന്റെയും മോന്റെയും പകല്‍ സമയത്തെ ഒരു വിനോദമാണ് അതുങ്ങളെ നോക്കി ഇരിക്കുക .... :)
ReplyDeleteഅനുഭവം പങ്കു വച്ചതില്‍ സന്തോഷം
ReplyDeleteഫോട്ടോ ക്ലിയർ ആയില്ലെങ്കിലും നല്ല വിവരണം,,, വർഷങ്ങൾക്കുമുൻപ് എന്റെ വീടിന്റെ വരാന്തയിൽ തേൻകിളി കൂടൂവെച്ചിരുന്നു, ഏതാണ്ട് പത്ത് വർഷം പല തവണകളായി കൂടൂവെച്ച് കുഞ്ഞുങ്ങളെ വളർത്തി. അന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല. കൂടൂവെച്ചത് ഒരേ ജോഡികളാണോ എന്നറിയില്ല.
ReplyDeleteകിളികള്‍ കാണാതെ അവയെ അലോസര പെടുത്താതെ ഒരു ജനല്‍ ഗ്ലാസ്സിന്റെ പിറകില്‍ നിന്നും എടുത്തതാണ് ചിത്രങ്ങള്‍ . അത് കൊണ്ട് ആണ് വ്യക്തം ആകാതെ ഇരുന്നത് .. നന്ദി
Deleteകിളികുലജാലം!
ReplyDeleteആഹാ കൊള്ളാം ട്ടോ
ReplyDeleteഇവനാണ് കൊക്കൻ തേൻകിളി. മറ്റിനം തേൻകിളികളും കേരളത്തിൽ ഉള്ളതിനാൽ സ്പീഷീസ് വ്യക്തമാക്കുന്നതാണ് നല്ലത്. മിക്ക സ്പീഷീസുകൾക്കും പെൺകിളികൾക്ക് മങ്ങിയ നിറമാണ്.
ReplyDeleteവിശദമായ കുറിപ്പുകൾ തയ്യാറാക്കി പങ്കുവെയ്ക്കാൻ താല്പര്യപ്പെടുന്നു. :)
അതിനെ പിടിക്കും
ReplyDeleteഞങ്ങളുടെ വീടിനോട് അടുത്തുള്ള ചാമ്പ മരത്തിലും ഇതുപോലൊരു കിളി കൂട് കൂട്ടി. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ തേൻ കുരുവി ആണെന്ന് മനസ്സിലായി. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ ഉണ്ടായി കൂട്ട് വിട്ട് അവർ പോയി.
ReplyDeleteഞങ്ങളുടെ വീട്ടിലും കൂട് കൂടിയിരുന്നു തേൻകിളി കഴിഞ്ഞ വർഷം..2കുഞ്ഞികിളികൾ ഉണ്ടായിരുന്നു അവ ചിറകുവിരിഞ്ഞു പറന്നു പോയപ്പോൾ ഒരുപാട് വിഷമം തോന്നി... ഇപ്പോഴിതാ ഇ വർഷം വീണ്ടും വന്നിരിക്കുന്നു കൂടൊരുകി മുട്ടയിട്ടു ആ കുഞ്ഞികിളികൾകായി ഞങ്ങളും കാത്തിരിക്കുന്നു... അവയുടെ കൂടൊരുകുന്നതും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും ഒക്കെ ഒരു പാഠം ആണ്.. മനുഷ്യരേക്കാൾ മിക്കച്ചവർ എന്നു തോന്നിപോകും അവയെ നിരീക്ഷിച്ചാൽ...
ReplyDelete