നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്
എങ്ങനെ നന്നായി കയ്കാര്യം ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ ഞാന്‍ പറയുന്നത് .
വീട്ടില്‍ കടന്നു വരുന്ന പ്ലാസ്റ്റിക് എല്ലാം ആദ്യമായി ഒരു ചാക്കില്‍ സംഭരിക്കണം
. അതിനു ശേഷം ഒരു അവധി ദിവസം ഇരുന്നു ഈ ചാക്ക് അഴിച്ചു പ്ലാസ്റ്റിക് ഒന്നു
തരംതിരിക്കണം . നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറുകള്‍ കാണും .ആട്ടയോ , മറ്റു
പൊടി വര്‍ഗ്ഗവും വാങ്ങിയത്., അത്തരം കവറുകള്‍ ഒരു വശത്ത് മാറ്റി വക്കണം . തീരെ
കൊള്ളാത്ത കവറുകള്‍ മറ്റേ വശത്തും വക്കുക
. നമുക്ക് ഇത് രണ്ടു കൊണ്ടും ഉപയോഗം ഉണ്ട്
രണ്ടു രീതികള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്
1 പ്ലാസ്റ്റിക് കവറുകളില്‍ ഒരു പൂന്തോട്ടം
വിരിയിക്കുക
 |
ഒഴിഞ്ഞ കട്ടിയുള്ള കവറുകള്‍ സുഷിരം ഇട്ടു മടക്കുന്നു |
 |
മണ്ണ് നിറച്ചു അതില്‍ പത്തുമണി ചെടി നടുന്നു |
 |
പത്തുമണി ചെടി |
നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറുകള്‍ എടുത്തു നന്നായി കഴുകുക . അതിനു
ശേഷം അവയുടെ ചുവട്ടില്‍ ആണി കൊണ്ട് മുന്നോ നാലോ സുഷിരം ഇടുക . ഈ കവറുകളില്‍ അല്പം
മണ്ണും ചാണകപൊടി കിട്ടുമെന്ഗില്‍ അതും നിറക്കുക. ഇനി ഈ കവറില്‍ നമുക്ക് ഇഷ്ടം ഉള്ള
കൊച്ചു ചെടികള്‍ നടാം. ഞങ്ങള്‍ പത്തു മണി ചെടി ആണ് നട്ടത് . നമ്മുടെ മണ്ണിനെ
നശിപിക്കുന്ന , വായുവിനെ ദുഷിപിക്കുന്ന പ്ലാസ്റ്റിക് ഈ രീതിയില്‍ നമുക്ക് പുനര്‍
ഉപയോഗിക്കുവാന്‍ കഴിയുന്നു
2 പ്ലാസ്റ്റിക് അടിയില്‍ വിരിച്ചു മണ്ണിട്ട് ഒരു പച്ചക്കറി തടം ഉണ്ടാക്കാം
 |
നാലു വശത്തും പലക വച്ച് തടം ഉണ്ടാക്കുന്നു |
 |
തടത്തില്‍ പ്ലാസ്റ്റിക് വിരിക്കുന്നു |
 |
പ്ലാസ്റ്റിക് നു മുകളില്‍ ഉണങ്ങിയ കരിയില വിരിക്കുന്നു |
 |
തുടര്‍ന്ന് മണ്ണ് വിരിക്കുന്നു |
 |
ചീര തക്കാളി ഇവയുടെ തൈകള്‍ |
 |
തടത്തില്‍ ചീര തക്കാളി ഇവ നട്ടിരിക്കുന്നു |
പത്തു ഇഷ്ട്ടി
കയോ
നീളമുള്ള പലകയോ എവിടെ നിന്നും എങ്കിലും ഒപ്പിച്ചാല്‍ , നമ്മുടെ
പ്ലാസ്റ്റിക് അടിയില്‍ ഇട്ടു അതിനു മുകളില്‍ കരിയിലയും മണ്ണും വിരിച്ചു ഒരു നല്ല
തടം ഉണ്ടാക്കി അതില്‍ വീട്ടിലേക്കു ആവശ്യം ഉള്ള പച്ചക്കറി വിളയിക്കുവാന്‍ നമുക്ക്
കഴിയും ഞങ്ങളുടെ നാട്ടില്‍ എല്ലാം റബ്ബര്‍
കൃഷി ഒത്തിരി ഉണ്ട് . മണ്ണില്‍ എന്തെങ്കിലും നട്ടാല്‍ ഉടനെ റബ്ബര്‍ വേരുകള്‍ അവിടെ
എത്തി ഉള്ള വളം എല്ലാം വലിച്ചു എടുക്കും . ഇതിനു ഒരു പരിഹാരം എന്ന നിലയില്‍
വീട്ടില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക് ഞങ്ങള്‍ ഉപയോഗപെടുതുന്നു .മുറ്റത്ത് കൃഷി
ചെയ്യുവാന്‍ നല്ല മണ്ണ് ഒന്നും ഇല്ലാത്ത ഒരു സ്ഥലം തിരഞ്ഞുപിടിച്ച് മുന്ന് മീറ്റര്‍
നീളത്തിലും ഒരു മീറ്റര്‍ വീതിയിലും ഇഷ്ടിക നിരത്തുന്നു . ഇപ്പോള്‍ നമുക്ക് ഒരു തടം
കിട്ടി . നമ്മുടെ അടുത്തുള്ള പ്ലാസ്റ്റിക് ഈ തടത്തില്‍ നിറക്കുക. ഇനി അതിനു
മുകളില്‍ ഒരു ചാക്ക് കരിയില ഇടുക . ഇതിനു മുകളില്‍ മൂന്നോ നാലോ ഇഞ്ചു കനത്തില്‍
മണ്ണും ചാണക പൊടിയും നിറക്കുക ഈ തടത്തില്‍ നമുക്ക് ചീര , വെണ്ട, പയര്‍ , തുടങ്ങിയ
ഏതു വിളകളും നടുവാന്‍ കഴിയും .ഇവിടെ പ്ലാസ്റ്റിക് ഒരു ആവരണം ഉണ്ടാക്കുന്നതിനാല്‍
റബ്ബര്‍ വേരുകള്‍ക്ക് വളരുവാന്‍ കഴിയുക ഇല്ല
ഇങ്ങനെ നമ്മള്‍ എല്ലാം ഭീകരന്‍ , വില്ലന്‍
എന്നെല്ലാം വിളിച്ച പ്ലാസ്റ്റിക് അല്പം ഭാവനയോടെ ഇടപെട്ടാല്‍ നമുക്ക് ഉപയോഗം ഉള്ള
ഒരു വസ്തുവായി മാറുന്നു. ഇഷ്ട്ടമുള്ള പൂവും പച്ച കറിയും വളര്‍ത്തുവാന്‍ ഉള്ള ഒരു
നല്ല മാധ്യമം ആയി പ്ലാസ്റ്റിക് നമുക്ക് പ്രയോജന പെടുത്താം
പ്രിയ വായനക്കാരെ ഞാന്‍ എന്റെ അനുഭവം നിങ്ങളുമായി പങ്കു വച്ചു .നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം . നന്ദി. നമസ്കാരം
നല്ല ആശയങ്ങള്‍ക്കെന്റെ നല്ല നമസ്കാരവും നന്ദിയും
ReplyDeleteനന്ദി ചേട്ടാ നന്ദി
ReplyDeleteഉഗ്രന്‍ ഐഡിയ...കഴിഞ്ഞ പോസ്റ്റില്‍ താങ്കളെ കളിയാക്കിയതിനു ക്ഷമ ചോദിക്കുന്നു.
ReplyDeleteഅയ്യോ ചേട്ടാ ഞാന്‍ താങ്കളുടെ അനുജനെ പോലെ തന്നെ , ചേട്ടന്‍ അനുജനെ ചിലപ്പോള്‍ കളിയാക്കി എന്നിരിക്കും , അതിനു എന്തിനു വിഷമിക്കണം നന്ദി
ReplyDeleteഈ ഐഡിയ പങ്കു വെച്ചതിന് നന്ദി
ReplyDeleteനല്ല ഐഡിയ.
ReplyDeleteആഹ് ഈ ബ്ലോഗ്ഗറാണല്ലെ കൃഷിഗ്രൂപ്പിലും :) ആശംസകൾ..
ReplyDeleteവില്ലനെ പാട്ടിലാക്കാന്‍ പറ്റിയ പണി.
ReplyDeleteനല്ല ആശയം
ആശംസകള്‍
thank you
ReplyDeletewhat an idea sirji..............
ReplyDeleteനല്ല ആശയം , അറിവുകള്‍ പങ്കു വെച്ചതിനു നന്ദി
ReplyDeleteമനസ്സിന് ഒരു കുളിര്‍മ്മയാണ് ഈ പോസ്റ്റുകള്‍ ..
ReplyDeleteഒത്തിരി ആശംസകള്‍ !
അതെ മനസ്സ് വെച്ചാല്‍ ഏതു വില്ലനെയും നമുക്ക് ഉപകാരപ്പെടുത്താം
ReplyDeleteനല്ലത് !
ReplyDeletegood idea...especially for kottayam, palai ...rubber lands..thanks....and go ahead..
ReplyDeleteGood idea chetta,I'm going to try this in my home .
ReplyDeletehttp://automateinfo.com
നല്ല ആശയം .......ഇനിയും എഴുതുക
ReplyDeletenalla idea thank you very much
ReplyDeleteനല്ല ആശയവും ,അത് നടപ്പിലാക്കാനുള്ള മാര്‍ഗവും , നന്ദി
ReplyDeletegood idea... kurachu arivugal ivideku vannathiloode kitty... thanku
ReplyDeleteനല്ല രീതിയില്‍ തന്നെ വിവരിച്ചിരിക്കുന്നു ... ആശംസകള്‍
ReplyDeletenalla idea onnu cheythu nokkanam.
ReplyDeleteനല്ല ആശയം പങ്കുവെച്ചതിന് നന്ദി സ്വാശ്രയമിഷൻ 7012218126
ReplyDelete