തലയില്‍ വെള്ള തുള്ളികളുമായി ഗോതമ്പ് ചെടികള്‍ |
നമ്മുടെ നാട്ടിലും ഗോതമ്പ് വളരും കഴിഞ്ഞ ദിവസം കുറച്ചു ഗോതമ്പ് വാങ്ങി വീട്ടില്‍ കൊണ്ടുവന്നു . വെയിലത്ത് ഇട്ടു നല്ലവണ്ണം ഉണക്കി . മില്ലില്‍ കൊടുത്തു പൊടിപിച്ചു. ആ ഗോതമ്പ് പൊടി ആണ് ഇപ്പോള്‍ ഞങ്ങള്‍ വയ്കുന്നേരം റൊട്ടി ഉണ്ടാക്കാന്‍ ഉയോഗികുന്നത് . ഗോതമ്പ് ഉണക്കാന്‍ ഇട്ടപ്പോള്‍ ഒരു രസത്തിനു ഞാന്‍ അതില്‍ കുറെ എടുത്തു ഒരു കവറില്‍ ഉണ്ടായിരുന്ന മണ്ണില്‍ ഇട്ടു . രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോള്‍ ഗോതമ്പ് മുളച്ചു നില്കുന്നു .ആ ഗോതമ്പിന്റെ മുളകളുടെ ചിത്രം ഇതോടൊപ്പം കൊടുക്കുന്നു . നമ്മുടെ നാട്ടില്‍ ഗോതമ്പ് വളരുമോ എന്ന് എന്തായാലും ഒന്നു പരീക്ഷികണം എന്നാണ് എന്‍റെ തീരുമാനം . നെല്ല് വളരുന്നുണ്ട് . അതിന്റെ ഒപ്പം ഗോതമ്പും വളര്‍ത്താം . ഇനി ഗോതമ്പ് വിശേഷങ്ങള്‍ സമയാസമയം പറയാം . നോനയും കിങ്ങിനയും എന്‍റെ ഒപ്പം കൂടിയിട്ടുണ്ട് . പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
ആരും കമന്റടിക്കാതെ കീടക്കുകയല്ലെ? എന്നാ പിന്നെ ഒന്നായിക്കളയാമെന്നു വിചാരിച്ചു. ഇനി പഞ്ചാബിലെപ്പോലെ ഇവിടെ ഗോതമ്പു വയലുകളാവും. അതിനു പാടമെവിടെ? ഒക്കെ തൂര്‍ത്തു കഴിഞ്ഞില്ലെ?
ReplyDeleteഗോതമ്പ് വിളയട്ടെ
ReplyDeleteഗോതമ്പ് പൊടിച്ച് ഉണ്ടാക്കുന്ന റൊട്ടി ഒന്ന് വേറേന്നെയാ.. അതിൽ മായമില്ലാന്നുള്ളതാ ഏറ്റവും ഭാഗ്യം..പക്ഷെ നമ്മുടെ നാട്ടിൽ അത് വളരുമൊ?
ReplyDeleteഗോതമ്പിന്റെ ബാക്കി വിവരങ്ങള്‍ മറക്കാതെ അറിയിക്കണേ...നല്ല വിള ലഭിക്കുവാന്‍ തണുപ്പ് വേണം എന്നാണു ഞാന്‍ മനസ്സിലാകിയിട്ടുള്ളത്
ReplyDeleteപരീക്ഷണം നടക്കട്ടെ.........
ReplyDeleteഎല്ലാവിധ ആശംസകളും