ഞങ്ങള്‍ക്ക് പ്ലാസ്റ്റിക് ഇല വേണ്ട ... ദയാല്‍
സാറും ഗോപാലന്‍ സാറും
|
പ്ലാസ്റ്റിക് ഇല വേണ്ട എന്ന് പറഞ്ഞപ്പോള്‍ വാഴ
ഇല എത്തി
|
വാഴ ഇലയില്‍ തിന്നുന്നത് ഒരു സന്തോഷം തന്നെയാണെ!!!
|
സാഹചര്യം ഏതു ആയാലും വിശ്വസിക്കുന്ന ആദര്‍ശത്തില്‍
അടിയുറച്ചു നില്കുന്നവന്‍ ആണ് മഹാന്‍ .... എനിക്ക് ഉണ്ടായ ഒരു അനുഭവം വായനക്കാരോട്
പങ്കു വക്കാം. കഴിഞ്ഞ ദിവസം ഹരിപ്പാടുള്ള സമഭാവന എന്ന സംഘടന ജൈവ കൃഷിയില്‍ ഒരു
ശില്പശാല സംഘടിപിച്ചിരുന്നു . ഉച്ചക്ക് ഒന്നരക്ക് ഹരിപ്പാട് മിഷന്‍ സെന്‍റെറില്‍
വച്ചു ആയിരുന്നു ശില്പശാല . കേരളത്തില്‍ ജൈവ കൃഷിയുടെ പ്രചാരകരില്‍ ഒരാളായ ദയാല്‍
സാര്‍ ആണ് ക്ലാസ്സ് നയിക്കുന്നത് . ഞാന്‍ ഒരു മണി ആയപ്പോള്‍ അവിടെ ചെന്നു .
കരുവാറ്റയില്‍ ഉള്ള ഗോപാലന്‍ സാര്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ നില്കുന്നു . സാര്‍
എന്നോട് പറഞ്ഞു ജോണേ വാ നമുക്ക് ബസ് സ്റ്റാന്‍ഡില്‍ പോയി ദയാല്‍ സാറിനെ
കൂട്ടികൊണ്ട് വരാം. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും നടന്നു ബസ് സ്റ്റാന്‍ഡില്‍
ചെന്നപോള്‍ ദയാല്‍ സാര്‍ ബസ് ഇറങ്ങി അവിടെ നില്പുണ്ട് .ഞങ്ങള്‍ സാറിനോട് വര്‍ത്തമാനം
പറഞ്ഞു നിന്നപ്പോള്‍ , സമഭാവനക്കാര്‍ അയച്ച ഒരു വണ്ടി അവിടെ വന്നു . അതില്‍ ഞങ്ങള്‍
കയറി . അവിടെ അടുത്തുള്ള ഒരു വീട്ടില്‍ കാവടി സദ്യ നടക്കുന്നു . അവിടെ ആണ് ഉച്ച
ഊണ് . ഊണ് കഴിക്കുവാന്‍ ഞങ്ങള്‍ എല്ലാവരും ഇരുന്നു . ഞങ്ങള്‍ക്ക് മുന്‍പില്‍ ഇല
ഇട്ടു . പ്ലാസ്റ്റിക് ഇല . ദയാല്‍ സാറും , ഗോപാലന്‍ സാറും പെട്ടെന്ന് പറഞ്ഞു ...
ഞങ്ങള്‍ക്ക് ഈ ഇല വേണ്ട.... വാഴ ഇല ഉണ്ടെങ്കില്‍ അത് മതി ... ഇല്ലെങ്കില്‍
പ്ലേറ്റ് ആയാലും മതി ... വിളമ്പു കാര്‍ ആകെ പതറി ... ഞാനും വല്ലാതെ ആയി .. പ്ലാസ്റ്റിക്
ഇലയില്‍ ആഹാരം കഴിക്കുന്നത് എനിക്ക് ഇഷ്ടം അല്ല . പക്ഷെ ഇത്രയും ആളുകള്‍ ഒന്നിച്ചു
കഴിക്കുമ്പോള്‍ വാഴ ഇല വേണം എന്ന് പറയുന്നത് ഇത്തിരി കടന്നു പോയില്ലേ .. ഞാന്‍
ചിന്തിച്ചു . ഒരു ആള്‍ പോയി പെട്ടെന്ന് മൂന്നു വാഴ ഇല എടുത്തു കൊണ്ട് വന്നു ...
ഞങ്ങള്‍ക്ക് അതില്‍ ചോറ് വിളമ്പി ... നല്ല ഭക്ഷണം .. അത് കഴിച്ചു കഴിഞ്ഞപ്പോള്‍
എനിക്ക് ദയാല്‍ സാറിനോടും ഗോപാലന്‍ സാറിനോടും ബഹുമാനം കൂടി .. മറ്റൊന്നും അല്ല ..
സാഹചര്യം എന്ത് ആയാലും അവര്‍ തങ്ങളുടെ ആദര്‍ശത്തില്‍ ഉറച്ചു നിന്നു... പ്ലാസ്റ്റിക്
ഇലയില്‍ ആഹാരം കഴിക്കില്ല എന്ന് ഉറപിച്ചു പറഞ്ഞു . ഇത്തരം ഒരു സാഹചര്യത്തില്‍ ഞാന്‍
മാത്രം ആയിരുന്നു എങ്കില്‍ വാഴ ഇല വേണം എന്ന് ഉറപിച്ചു പറയുവാന്‍ ഞാന്‍
മടിക്കുമായിരുന്നു... എന്തായാലും ഇത് എനിക്ക് ഒരു പാഠം ആണ് . ഒരിക്കലും
പ്ലാസ്റ്റിക് ഇലയില്‍ ആഹാരം കഴിക്കരുത് .. ചൂടില്‍ ഉരുകുന്ന പ്ലാസ്റ്റിക് ഇലയില്‍
നിന്നും ആഹാരത്തോട് ഒപ്പം ഉള്ളില്‍ ചെല്ലുന്ന രാസ വസ്തുക്കള്‍ കാന്‍സര്‍
ഉണ്ടാക്കും .ഉപ്പും എരിയും ഉള്ള ആഹാരം പ്ലാസ്റ്റിക് ഇലയുമായി പ്രതി പ്രവര്‍ത്തിക്കും
. അത് കൊണ്ട് അടുത്ത പ്രാവശ്യം സദ്യ ഉണ്ണുവാന്‍ ഇരികുമ്പോള്‍ പ്ലാസ്റ്റിക് ഇല ആണ്
വിളമ്പുന്നത് എങ്കില്‍ ഉറപിച്ചു പറയുക ഞങ്ങള്‍ക്ക് ഈ ഇല പ്ലാസ്റ്റിക് ഇല വേണ്ട
പകരം വാഴ ഇല മതി . നമ്മുടെ ആദര്‍ശത്തില്‍ നമുക്ക് ഉറച്ചു നില്‍ക്കാം . അല്പം
മിനക്കെടണം എന്ന് മാത്രം
പ്രിയ
വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .
നന്ദി .. നമസ്കാരം
വാഴയിലയില്ലെങ്കില്‍ പ്ലേറ്റ് ആയാലും മതി
ReplyDeleteപക്ഷെ പ്ലാസ്റ്റിക് ഇല വേണ്ട
പക്ഷെ ഇന്ന് പ്ലാസ്റ്റിക് ഇലയാണ് എവിടെയും അല്ലെ..
ReplyDeleteThis comment has been removed by the author.
ReplyDeleteപ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്നത് കാരണമാകാം ഇപ്പോള്‍ ലോകത്തില്‍ ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നത് ...... അനുഭവം പങ്കുവെച്ചതില്‍ സന്തോഷം.....
ReplyDeleteനല്ല പോസ്റ്റ്,,,,, ,, ആശംസകൾ...
ReplyDeleteപഴയ മൺപാത്രത്തിലേയ്ക്ക് തിരിച്ച് പോകുന്നതാണു നല്ലത്.. പക്ഷേ കഴിക്കുന്ന ആഹാരത്തീലെ കീടനാശിനികൾ ക്യാൻസറും മറ്റും ഉണ്ടാക്കും എന്നതിനാൽ അതിനു പകരം എന്ത് കഴിക്കും ;)
ReplyDeleteനല്ല പ്രവ൪ത്തി. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്] ഒത്ത് ചേ൪ന്ന് ഇന്ന് കടലില്] 5 വലിയ ചവറുകൂന ഉണ്ടായിരിക്കുന്നു. 2008 ല്] Great Pacific Garbage Patch എന്ന് വിളിക്കുന്ന രണ്ട് കൂന മാത്രമായിരുന്നു.
ReplyDeletehttp://mljagadees.wordpress.com/2008/02/08/the-great-pacific-garbage-patch/
നന്നായി.എന്നാലും മറ്റുള്ളവര്‍....,.........
ReplyDeleteആശംസകള്‍