പ്ലാസ്റ്റിക് ഒരേ സമയം ഒരു വില്ലനും നായകനും
ആകുന്നു . ഒരു മാലിന്യം എന്ന നിലയില്‍ നാം പ്ലാസ്റ്റിക് നെ കാണുമ്പോള്‍ ആണ് പ്രശ്നം തുടങ്ങുന്നത് .
പ്ലാസ്റ്റിക് ആഴുകുക ഇല്ല . അതുകൊണ്ട് തന്നെ മറ്റു ജൈവ മാലിന്യം കയ്യ് കാര്യം
ചെയ്യന്നത് പോലെ പ്ലാസ്റ്റിക് കയ്യ്കാര്യം ചെയ്യുവാന്‍ അല്പം പ്രയാസം ആണ് .
എങ്കിലും അല്പം ഭാവനാ പൂര്‍ണമായി ഇടപെട്ടാല്‍ പ്ലാസ്റ്റിക് ഒരു പ്രശ്നമേ ആകുക
ഇല്ല .ഒരു ചാക്ക് ഉണ്ടെങ്കില്‍ പ്ലാസ്റ്റിക് പ്രശ്നം പൂര്‍ണമായി പരിഹരിക്കുവാന്‍
കഴിയും ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ എങ്ങനെ
ആണ് പ്ലാസ്റ്റിക് കയ്യ്കാര്യം ചെയ്യുന്നത് എന്നാണ് ഈ പോസ്റ്റില്‍
വിശദീകരിക്കുന്നത്
1) കഴിവതും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ഞങ്ങള്‍ സാധനം വാങ്ങാറില്ല . ഒരു
സഞ്ചി എവിടെ പോയാലും കൂടെ കൊണ്ട് പോകും . പഴം , പച്ചക്കറി , മീന്‍ , ഇറച്ചി അങ്ങനെ എല്ലാം കടലാസ്സില്‍ പൊതിഞ്ഞു ഈ സഞ്ചിയില്‍
ഇട്ടു കൊണ്ട് വരും . അനാവശ്യം ആയി വീട്ടില്‍ കടന്നു കൂടുവാന്‍ ഇടയുള്ള ഒത്തിരി
പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാന്‍ ഒരു സഞ്ചി നമ്മെ സഹായിക്കുന്നു
ഇനി വീട്ടില്‍ കയറി പറ്റുന്ന പ്ലാസ്റ്റിക് കവറുകള്‍ ഞങ്ങള്‍ അടുക്കളയില്‍
വച്ചിട്ടുള്ള ഒരു വലിയ കവറില്‍ ശേഖരിക്കുന്നു . ഓരോ ആഴ്ചയും , കുറച്ചു സമയം
കണ്ടെത്തി ഈ പ്ലാസ്റ്റിക് കവറുകള്‍ എല്ലാം ഒന്നിനുള്ളില്‍ മറ്റൊന്ന് വരത്തക്ക
വിധം നന്നായി അമര്‍ത്തി അടുക്കുന്നു . ഒരു ആഴ്ചത്തെ പ്ലാസ്റ്റിക് കയുടെ വെള്ളയില്‍
ഒതുങ്ങ തക്ക വിധം ചെറുതാക്കുവാന്‍ നമുക്ക് കഴിയും . ഇങ്ങനെ ചെറുതാക്കിയ
പ്ലാസ്റ്റിക് ഒരു ചരട് ഉപയോഗിച്ച് മുറുക്കി കെട്ടിയ ശേഷം , ഒരു ചാക്കില്‍
സംഭരിക്കുന്നു . ഒരു വര്‍ഷത്തെ ഞങ്ങളുടെ പ്ലാസ്റ്റിക് ഒരു ചാക്കില്‍ ഒതുക്കുവാന്‍
ഞങ്ങള്‍ക്ക് കഴിയുന്നുണ്ട് . ഇങ്ങനെ ചാക്കില്‍ സംഭരിക്കുന്ന പ്ലാസ്റ്റിക് എന്ത്
ചെയ്യും എന്ന ചോദ്യം ബാകി നില്കുന്നു .
പക്ഷെ അതിനു തൃപ്തി കരമായ രണ്ടു മാര്‍ഗങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് അത് അടുത്ത പോസ്റ്റില്‍ പറയാം
|
അടുക്കളയിലെ ഒരു ആഴ്ചത്തെ പ്ലാസ്റ്റിക് |
|
ഈ കൂട്ടിലോട്ടു എല്ലാം ഒതുക്കി ഇടാം |
|
ചുരുട്ടി കൊച്ചതാക്കം |
|
കവറില്‍ ഒതുക്കി നിറക്കാം |
|
ചരട് കൊണ്ട് ഒന്ന് കെട്ടാം |
|
ഇതാ നമ്മുടെ നായകന്‍ ചാക്ക് |
|
ഒരു ആഴ്ചത്തെ പ്ലാസ്റ്റിക് അതാ കിടക്കുന്നു |
|
ഒരു വര്‍ഷത്തെ പ്ലാസ്റ്റിക് ഈ ചാക്കില്‍ ഒതുങ്ങും |
2
എന്തായാലും നമ്മുടെ വീട്ടിലെ
പ്ലാസ്റ്റിക് ഒരു ചാക്കില്‍ സംഭരിക്കുമ്പോള്‍ തന്നെ പ്ലാസ്റ്റിക് മാലിന്യം
ഉണ്ടാക്കുന്ന ഗുരുതര പ്രശ്നംപരിഹരിക്കുവാനുള്ള ആദ്യ കടമ്പ നാം കടക്കുക ആണ് . ഒരു
ചാക്ക് നമുക്ക് ഇത്ര വലിയ ഉപകാരം ചെയുമെന്നു നാം പലപോഴും ഓര്‍ക്കുക ഇല്ല .
പ്ലാസ്റ്റിക് മറ്റു ജൈവ വസ്തുക്കളുടെ കൂടെ കലര്‍ന്ന് മണ്ണില്‍ ചേരുന്നത് തടയുവാന്‍
ചാക്കില്‍ അവ സംഭരിക്കുമ്പോള്‍ കഴിയും. ഇങ്ങനെ സംഭരിക്കുന്ന പ്ലാസ്റ്റിക് എന്ത്
ചെയ്യണം എന്ന് അടുത്ത പോസ്റ്റില്‍
വിശദമായി പറയാം
വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയണം .
നന്ദി .. നമസ്കാരം
കൊള്ളാം
ReplyDeleteഅടുത്ത പോസ്റ്റും കൂടെ വരട്ടെ
ഈ പ്ലാസ്റ്റിക്കെല്ലാം എന്തു ചെയ്യുന്നു എന്നറിയണമല്ലോ
തൂക്കി വിറ്റാല്‍ മതി. പണവും കിട്ടും.ഇത് റീ സൈക്കിള്‍ ചെയ്തു പല പ്ലാസ്റ്റിക് സാധനങ്ങളുമുണ്ടാക്കാം.
ReplyDeleteഇത് രണ്ടും നല്ല അഭിപ്രായം . പക്ഷെ രണ്ടിനും പുറത്തുനിന്നും ഒരാളുടെ ഇടപെടല്‍ വേണം . അതില്ലാതെ പ്ലാസ്റ്റിക് നന്നായി സംസ്കരിക്കാനുള്ള ഒരു മാര്‍ഗം അടുത്ത പോസ്റ്റില്‍ കൊടുക്കാം
Deleteഅടുത്ത പോസ്ടിനായ് കാത്തിരിക്കുന്നു.... :)
ReplyDeleteകൊള്ളാം
ReplyDeleteആശംസകള്‍
അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.... സംഭവം പൊളപ്പന്‍....
ReplyDeleteകൊള്ളാം....ഇനി ഇവനെ നമുക്ക് നശിപ്പിക്കെണ്ടേ......അതുകൂടി വേഗം പോരട്ടേ....
ReplyDelete