Showing posts with label കണികൊന്ന. Show all posts
Showing posts with label കണികൊന്ന. Show all posts

Wednesday, April 13, 2016

മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി


മണ്ണ് തന്നത് കൊണ്ട്  ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു  ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു  സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ 

Tuesday, April 14, 2015

വീട്ടില്‍ വിളഞ്ഞവ കൊണ്ടുള്ള ഒരു വിഷു

വീട്ടില്‍ വിളഞ്ഞ ചക്കയും ചേനയും കാച്ചിലും ചീരയും ചാമ്പയും കൊണ്ടുള്ള ഒരു വിഷു കണിയായിരുന്നു ഇന്ന് ഒരുക്കിയത് .കിങ്ങിനയുടെ എഴുത്തോലയും ,നോനമോന്റെ നാണയ ശേഖരവും വിഷുകണി യില്‍ ഉണ്ടായിരുന്നു . അടുത്ത വിഷുവിനും കണി കാണണം എങ്കില്‍ ഇന്നേ മണ്ണില്‍ വല്ലതുമൊക്കെ നടണം,എല്ലാം വീട്ടില്‍ വിളയിക്കണം എന്ന സന്ദേശം ആണ് വിഷു പുതു തലമുറയ്ക്ക് നല്‍കുന്നത് . എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ ഒരു വിഷു ആശംസിക്കുന്നു.